Currently Browsing: Recipes

ഹൈദരാബാദി ചിക്കൻ ദം ബിരിയാണി ഉണ്ടാക്കുന്ന വിധം ഇങ്ങനെ

ധാരാളം ആരാധകരുള്ള ഒരു വിഭവമാണ് ബിരിയാണി. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. ബിരിയാണികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൈദരാബാദി ബിരിയാണി. 18 ആം നൂറ്റാണ്ടിലെ ഹൈദരബാദ് സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന നിസാം അധികാരത്തിലിരുന്നപ്പോൾ മുഗൾ, തെലുങ്കാന വിഭവങ്ങളുടെ ഒരു മിശ്രിതരൂപമായിട്ടാണ് ഹൈദരാബാദി ബിരിയാണി ഉടലെടുത്തത്. നമ്മളിൽ ചിലരെങ്കിലും ഹൈദരബാദി ബിരിയാണി കഴിച്ചിട്ടുണ്ടാകും. നല്ല അസാധ്യ രുചിയായതിനാൽ ഇതിനു ആരാധകർ ഏറെയാണ്. എന്നാൽ ഹൈദരാബാദി ബിരിയാണി കഴിക്കാൻ ഹൈദരാബാദ് വരെ പോകണമെന്നില്ല. അതിൻ്റെ […]

CONTINUE READING

‘സുന്ദരിപ്പുട്ട്’ മുതൽ ‘മിക്സ്ചർ പുട്ട്’ വരെ; ഒരു വെറൈറ്റി പുട്ടുകട

കേരളത്തിൽ പുട്ട് സ്പെഷ്യലായി കിട്ടുന്ന ധാരാളം പുട്ടുകടകളുണ്ട്. അവയിൽ ചിലതൊക്കെ ഞാൻ എക്‌സ്‌പ്ലോർ ചെയ്തിട്ടുമുണ്ട്. എന്നാൽ എന്നെ ഏറെ അമ്പരപ്പിച്ച ഒരു പുട്ടുകടയാണ് തിരുവനന്തപുരത്തെ കുറ്റിച്ചാലിൽ സ്ഥിതിചെയ്യുന്ന ആമിനാ പുട്ടുകടയും അവിടത്തെ സ്പെഷ്യൽ പുട്ട് ഐറ്റങ്ങളും. ഈയിടെ കോട്ടൂർ ആന സങ്കേതത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ ഈ വ്യത്യസ്തമായ രുചിയിടം ശരിക്കും അനുഭവിച്ചറിഞ്ഞത്. 53 ലധികം സ്പെഷ്യൽ പുട്ടുകളാണ് ആമിനാ പുട്ടുകടയിലെ പ്രധാന ആകർഷണം. ഇവിടുത്തെ ഷെഫ് സുൾഫിക്കറാണ് ഈ വ്യത്യസ്തമായ പുട്ടുകളുടെ രുചിക്കൂട്ടൊരുക്കുന്നത്. സുന്ദരിപ്പുട്ട്, അമൂല്യയിനം ഔഷധക്കൂട്ട് […]

CONTINUE READING

വെറും 10 മിനിറ്റ് മതി ഈ അടിപൊളി മിക്സ്ചർ തയ്യാറാക്കാൻ

ഏവർക്കും പ്രിയങ്കരമായ ഒരു പലഹാരമാണ്‌ മിക്ചർ. മിശ്രണം ചെയ്തത് എന്ന അർത്ഥത്തിലുള്ള ‘മിക്സ്’ എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നാണ് മിക്സ്ചർ എന്ന പേരു വന്നത്. മുട്ട മിക്സചർ, വെളുത്തുള്ളി മിക്സ്ചർ, കോൺ മിക്ചർ, ബോംബെ മിക്സ്ചർ, എരിവുള്ള മിക്സ്ചർ എന്നിങ്ങനെ പലതരത്തിൽ മിക്സ്ചറുകളുണ്ട്. വൈകുന്നേരത്തെ ചായയ്ക്ക് മുതൽ പെണ്ണുകാണലുകൾക്ക് വരെ മിക്സ്ചർ ഒരു ഒഴിച്ചുകൂടാനാവാത്ത പലഹാരമാണ്. പൊതുവെ മിക്സ്ചർ കടകളിൽ നിന്നും ബേക്കറികളിൽ നിന്നുമാണ് വാങ്ങാറുള്ളത്. പക്ഷെ ഇത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാമെന്ന് പലർക്കും […]

CONTINUE READING

നാടൻ ചായക്കട സ്റ്റൈൽ മുട്ടക്കറിയുടെ രുചിയ്ക്ക് പിന്നിലെ രഹസ്യം ഇതാണ്

നിങ്ങളൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ നാട്ടിലെ ചില നാടൻ ചായക്കടകളിൽ കിട്ടുന്ന മുട്ടക്കറിയ്ക്ക് ഒരു പ്രത്യേക രുചിയായിരിക്കും. എന്നാൽ നമ്മൾ വീട്ടിലുണ്ടാക്കുമ്പോൾ ചിലപ്പോൾ ഈ രുചി കിട്ടാറില്ല. അപ്പോൾ കാര്യത്തിലേക്ക് കടക്കാം. എങ്ങനെ ചായക്കടകളിൽ കിട്ടുന്ന കിടിലൻ രുചിയോടെ മുട്ടക്കറി നമുക്ക് വീട്ടിലുണ്ടാക്കാം? അതെങ്ങനെയെന്നു വിശദീകരിച്ചു തരികയാണ് ഈ ലേഖനം. ചായക്കട സ്പെഷ്യൽ നാടൻ മുട്ടക്കറി ഉണ്ടാക്കുവാനായി ആവശ്യമുള്ള സാധനങ്ങൾ ഇനി പറയുന്നവയാണ്. മുട്ട – അഞ്ചെണ്ണം, സവാള – മൂന്നെണ്ണം വലുത്, വെളുത്തുള്ളി – 12 […]

CONTINUE READING

10 മിനിറ്റുകൊണ്ട് ഗുലാബ് ജാമുൻ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം

ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ. ഗുലാബ് ജാമുൻ എന്ന പദം ഇതിന് ലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്നർഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും ഞാവൽ പഴത്തിന്റെ വടക്കേ ഇന്ത്യൻ നാമമായ ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ്. ജാമുൻ ഫലത്തിന്റെ ആകൃതിയിലും വലിപ്പത്തിലുമാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത്. ഗുലാബ് ജാമുൻ പ്രധാനമായും ഒരു മധുരപലഹാരമായിട്ടാണ് കഴിക്കുന്നത്. ആഘോഷവേളയിലും, ചില പ്രധാന ഉത്സവങ്ങളായ ദീപാവലി, ഈദുൽ അൽഫിത്തർ എന്നീ അവസരങ്ങളിലും […]

CONTINUE READING

മധുരമൂറുന്ന ‘അരവണ പായസം’ നമുക്ക് വീട്ടിലുണ്ടാക്കി നോക്കിയാലോ?

പായസം കഴിക്കാത്തവർ നമുക്കിടയിൽ കുറവായിരിക്കും. പരിപ്പ് പായസം, സേമിയ പായസം, അടപ്രഥമൻ, പാലട എന്നിങ്ങനെ പായസങ്ങൾ പലവിധത്തിലുണ്ട്. എന്നാൽ നമുക്കെല്ലാവർക്കും ഇഷ്ടമുള്ള, ഒരിക്കലെങ്കിലും കഴിച്ചിട്ടുള്ള ഒരു പായസമാണ് അരവണപ്പായസം. അരവണ എന്നു കേൾക്കുമ്പോൾ പൊതുവെ നമ്മുടെയെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത് ശബരിമലയും അവിടത്തെ പ്രസാദമായ അരവണപ്പായസവുമാണ്. ശരിക്കും ശബരിമലയിൽ മാത്രമല്ല, മറ്റു ചില ക്ഷേത്രങ്ങളിലും നിവേദ്യത്തിനു വേണ്ടി ഉണ്ടാക്കുന്ന കടുംപായസമാണ് അരവണ പായസം. സാധാരണ കടുംപായസങ്ങളില്‍ നിന്നും വ്യത്യസ്തമാണ് അരവണ. ഇതില്‍ കൂടുതല്‍ നെയ്യും ശര്‍ക്കരയും ചേര്‍ക്കുന്നുണ്ട്. അതിനാല്‍ […]

CONTINUE READING

മധുരമൂറും ലഡു നമുക്ക് വീട്ടിലുണ്ടാക്കാൻ ഇത്രയ്ക്കു എളുപ്പമോ?

മധുരപ്രിയർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് ലഡു. പേര് കേൾക്കുമ്പോൾ തന്നെ ഒരു ഓമനത്തം ഉണ്ടല്ലേ – “ലഡു.” എങ്ങനെയായിരിക്കും ഇതിനു ലഡു എന്ന ക്യൂട്ടായ പേര് ലഭിച്ചത് എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ലഡുവിന്റെ ആകൃതി ഒരുണ്ടതാണല്ലോ. അതായത് ഒരു ചെറിയ പന്തുപോലെ. ‘ചെറിയ പന്ത്’ എന്നർത്ഥം വരുന്ന സംസ്കൃതത്തിലെ ‘ലത്തിക’ അഥവ ‘ലഡ്ഡുക’ എന്ന പദത്തിൽ നിന്നാണ് ലഡു പരിണമിച്ചത്. പൊതുവെ സന്തോഷാവസരങ്ങളിൽ മധുരം പകരുന്ന രീതിയാണ് നമ്മൾ ഇന്ത്യക്കാരുടേത്. പരീക്ഷയിൽ ജയിച്ചാൽ, കുഞ്ഞു […]

CONTINUE READING

ചായക്കടയിലെ രുചിയോടെ പഴംപൊരി വീട്ടിലുണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

കേരളത്തിന്റെ നാടൻ വിഭവങ്ങളിൽ ഒന്നാണ്‌ പഴംപൊരി. ഇംഗ്ലീഷിൽ Plantain Fritters എന്നാണ് പറയുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിൽ ഈ പലഹാരത്തിന്‌ ഏത്തയ്ക്കാപ്പം, വാഴയ്ക്കാപ്പം, പഴം ബോളി എന്നൊക്കെ വിവിധ തരത്തിലുള്ള പേരുകളുണ്ട്. ഒരു സിനിമയിൽ പഴംപൊരിയെ രതീഷ് എന്നു കളിയാക്കി വിളിക്കുന്നതു കണ്ടതുമുതൽ ചിലരൊക്കെ തമാശയ്ക്ക് രതീഷ് എന്നും പഴംപൊരിയെ ഇപ്പോൾ വിളിക്കാറുണ്ട്. രതീഷ് എന്നു പേരുള്ളവർ ക്ഷമിക്കണേ, ഒരു തമാശയ്ക്ക് പറഞ്ഞതാണ്. ചായക്കടകളിൽ ഉണ്ടംപൊരിയോടും പരിപ്പുവടയോടും ഒപ്പമിരിക്കുന്ന മഞ്ഞക്കുപ്പായക്കാരൻ പഴംപൊരി ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. നമ്മുടെ ഭക്ഷണശീലങ്ങൾ […]

CONTINUE READING

അറേബ്യൻ ചിക്കൻ കബ്‌സ പ്രഷർ കുക്കറിൽ ഒരു വിസിൽ കൊണ്ട് ഉണ്ടാക്കാം

കബ്‌സ എന്നു കേട്ടിട്ടുണ്ടോ? സൗദി അറേബ്യയിൽ നിന്നുള്ള ഒരു ഭക്ഷ്യ വിഭവമാണ് കബ്‌സ. നമ്മുടെ ബിരിയാണിയുടെ ഒരു ചെറുപതിപ്പായ കബ്‌സ വിവാഹ സദ്യകളിലും മറ്റ് ആഘോഷാവസരങ്ങളിലും അറബ് ജനതക്ക് വിശേഷപ്പെട്ടതാണ്.‌ കബ്‌സയുടെ പ്രധാനകേന്ദ്രം സൗദി അറേബ്യയാണെങ്കിലും എല്ലാ അറബ് രാജ്യങ്ങളിലും ഇത് വളരെ പ്രചാരം നേടിയ ഒന്നാണ്. കുഴിമന്തി, അൽഫഹം തുടങ്ങിയ അറബിക് വിഭവങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ നമ്മുടെ നാട്ടിലെ റെസ്റ്റോറന്റുകളിൽ കബ്‌സ വ്യാപകമായി ലഭിക്കുന്നുണ്ട്. കബ്‌സയുടെ രുചി നിങ്ങൾ ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടോ? ഇല്ലാത്തവർ ഒന്നറിയുക തന്നെ […]

CONTINUE READING

കൊതിപ്പിക്കുന്ന മധുരമൂറും റോസ് പുഡ്ഡിംഗ് ഈസിയായി വീട്ടിലുണ്ടാക്കാം

പുഡ്ഡിംഗ് നിങ്ങൾക്ക് ഇഷ്ടമാണോ? എന്താണ് ഈ പുഡ്ഡിംഗ് എന്നു പറയുന്നത്? സാധാരണയായി ഭക്ഷണത്തിനു ശേഷം കഴിക്കാവുന്ന ഒരു ഡെസേർട്ട് വിഭവമാണ് പുഡ്ഡിംഗ്. പലതരത്തിലുള്ള പുഡ്ഡിംഗുകൾ നമുക്ക് ലഭ്യമാണ്. സാധാരണയായി ഏതെങ്കിലും ഫംങ്ഷനുകൾക്ക് പോകുമ്പോഴോ, ഹോട്ടലിൽ പോകുമ്പോഴോ ഒക്കെയായിരിക്കും നമ്മൾ പുഡ്ഡിംഗ് കഴിക്കാറുള്ളത്. ചില ബേക്കറികളിൽ നിന്നും പുഡ്ഡിംഗ് വാങ്ങുവാൻ സാധിക്കുകയും ചെയ്യും. അങ്ങനെയാണെങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന ഒരു പുഡ്ഡിംഗിനെ നമുക്കൊന്ന് പരിചയപ്പെടാം. പേര് റോസ് പുഡ്ഡിംഗ്. റോസ് പുഡ്ഡിംഗ് ഉണ്ടാക്കുവാനായി വേണ്ട ചേരുവകൾ ഇനി […]

CONTINUE READING