ചായക്കടയിലെ രുചിയോടെ പഴംപൊരി വീട്ടിലുണ്ടാക്കാൻ ഇങ്ങനെ ചെയ്താൽ മതി

കേരളത്തിന്റെ നാടൻ വിഭവങ്ങളിൽ ഒന്നാണ്‌ പഴംപൊരി. ഇംഗ്ലീഷിൽ Plantain Fritters എന്നാണ് പറയുന്നത്. കേരളത്തിന്റെ പലഭാഗങ്ങളിൽ ഈ പലഹാരത്തിന്‌ ഏത്തയ്ക്കാപ്പം, വാഴയ്ക്കാപ്പം, പഴം ബോളി എന്നൊക്കെ വിവിധ തരത്തിലുള്ള പേരുകളുണ്ട്. ഒരു സിനിമയിൽ പഴംപൊരിയെ രതീഷ് എന്നു കളിയാക്കി വിളിക്കുന്നതു കണ്ടതുമുതൽ ചിലരൊക്കെ തമാശയ്ക്ക് രതീഷ് എന്നും പഴംപൊരിയെ ഇപ്പോൾ വിളിക്കാറുണ്ട്. രതീഷ് എന്നു പേരുള്ളവർ ക്ഷമിക്കണേ, ഒരു തമാശയ്ക്ക് പറഞ്ഞതാണ്.

ചായക്കടകളിൽ ഉണ്ടംപൊരിയോടും പരിപ്പുവടയോടും ഒപ്പമിരിക്കുന്ന മഞ്ഞക്കുപ്പായക്കാരൻ പഴംപൊരി ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. നമ്മുടെ ഭക്ഷണശീലങ്ങൾ പാടെ മാറിയിട്ടും, മാറാത്ത ഇഷ്ടങ്ങളിലൊന്നായി പഴംപൊരി ഇന്നും നമ്മുടെ കൂടെയുണ്ട്. പൊതുവെ പലരും അഭിപ്രായപ്പെടുന്ന ഒരു കാര്യമാണ് ചായക്കടകളിൽ നിന്നും വാങ്ങുന്ന പഴംപൊരി പോലെ വീട്ടിലുണ്ടാകുമ്പോൾ വരുന്നില്ല എന്നൊക്കെ. ചില പൊടിക്കൈകൾ കൂടി ശ്രദ്ധിച്ചാൽ പഴംപൊരി ചായക്കടകളിലെ രുചിയോടെ തന്നെ നമുക്ക് വീട്ടിലും ഉണ്ടാക്കാവുന്നതാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഒന്നു നോക്കാം.

നന്നായി പഴുത്ത നേന്ത്രപ്പഴമാണ് പഴംപൊരി തയ്യാറാക്കാനായി തിരഞ്ഞെടുക്കേണ്ടത്. പക്ഷേ ഒരു പാട് ഇത് പഴുത്ത് പോകരുത്, എന്നാലോ പഴുക്കാതിരുന്നാൽ ടേസ്റ്റും ഉണ്ടാകില്ല. അതുപോലെതന്നെ പഴംപൊരിക്കുള്ള മാവിൽ അൽപം ദോശമാവ് അല്ലെങ്കിൽ അപ്പത്തിന്റെ മാവ് ചേർക്കുന്നത് അതിൻ്റെ രുചി കൂട്ടും.

പഴംപൊരി ഉണ്ടാക്കാനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. നേന്ത്രപ്പഴം – 1 കിലോഗ്രാം (പഴം ഒരെണ്ണം മൂന്നായി നീളത്തിൽ മുറിച്ച് എടുക്കണം), മൈദ – ഒന്നര കപ്പ്, സോഡാപ്പൊടി (അല്ലെങ്കിൽ ബേക്കിങ് പൗഡർ) – കാൽ ടീസ്പൂൺ, പഞ്ചസാര – 4 ടേബിൾ സ്പൂൺ, ഉപ്പ് – ഒരു നുള്ള്, അരിപ്പൊടി – കാൽ കപ്പ് (അപ്പത്തിന്റെ മാവ് ചേർത്താൽ അരിപ്പൊടി വീണ്ടും ചേർക്കണ്ട), ഇഡ്ഡലി മാവ് – അരക്കപ്പ്, വെള്ളം – ആവശ്യത്തിന്.

ഒന്നര കപ്പ് മൈദ മാവ്, കാൽ ടീസ്പൂൺ സോഡാപ്പൊടിയും 4 ടേബിൾസ്പൂൺ പഞ്ചസാരയും അൽപം ഉപ്പും കാൽ കപ്പ് അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരക്കപ്പ് ഇഡ്ഡലി മാവ് ചേർക്കാം. ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച് എടുത്ത ഈ മാവ് പത്ത് മിനിറ്റ് സമയം വയ്ക്കുക. എന്നിട്ട് ഫ്രൈയിങ് പാനിൽ എണ്ണ ചൂടാക്കിയശേഷം മുറിച്ചു വെച്ചിരിക്കുന്ന പഴം ഈ മാവിൽ മുക്കി എണ്ണയിൽ ഇട്ട് വറുത്ത് കോരി എടുക്കാം. ചൂടോടെ തന്നെ ചായക്കടയിലെ സ്വാദില്‍ ഈ പഴംപൊരി കഴിക്കാവുന്നതാണ്.

ഇപ്പോൾ മനസ്സിലായില്ലേ, ഇനി നിങ്ങള്‍ക്കും വീട്ടില്‍ വളരെ എളുപ്പത്തില്‍ ചായക്കടയിലെ രുചിയോടെ പഴംപൊരി തയ്യാറാക്കാം. ഇത് ഉണ്ടാക്കുന്ന പാചകരീതി വിശദമായി മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക. ഈ വീഡിയോ നോക്കി ഇതുപോലെ നിങ്ങളും പഴംപൊരി ഒന്നുണ്ടാക്കി നോക്കൂ. ഒരു തവണ ഉണ്ടാക്കിയാൽ തീർച്ചയായും നിങ്ങൾ ഈ ചായക്കട സ്പെഷ്യൽ പഴംപൊരിയുടെ ആരാധകരായി മാറും. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായങ്ങൾ അറിയിക്കണേ.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *