കൊതിപ്പിക്കുന്ന മധുരമൂറും റോസ് പുഡ്ഡിംഗ് ഈസിയായി വീട്ടിലുണ്ടാക്കാം

പുഡ്ഡിംഗ് നിങ്ങൾക്ക് ഇഷ്ടമാണോ? എന്താണ് ഈ പുഡ്ഡിംഗ് എന്നു പറയുന്നത്? സാധാരണയായി ഭക്ഷണത്തിനു ശേഷം കഴിക്കാവുന്ന ഒരു ഡെസേർട്ട് വിഭവമാണ് പുഡ്ഡിംഗ്. പലതരത്തിലുള്ള പുഡ്ഡിംഗുകൾ നമുക്ക് ലഭ്യമാണ്. സാധാരണയായി ഏതെങ്കിലും ഫംങ്ഷനുകൾക്ക് പോകുമ്പോഴോ, ഹോട്ടലിൽ പോകുമ്പോഴോ ഒക്കെയായിരിക്കും നമ്മൾ പുഡ്ഡിംഗ് കഴിക്കാറുള്ളത്. ചില ബേക്കറികളിൽ നിന്നും പുഡ്ഡിംഗ് വാങ്ങുവാൻ സാധിക്കുകയും ചെയ്യും. അങ്ങനെയാണെങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന ഒരു പുഡ്ഡിംഗിനെ നമുക്കൊന്ന് പരിചയപ്പെടാം. പേര് റോസ് പുഡ്ഡിംഗ്.

റോസ് പുഡ്ഡിംഗ് ഉണ്ടാക്കുവാനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ചൈനാ ഗ്രാസ് – പത്ത് ഗ്രാം, പാൽ – അര ലിറ്റർ, പഞ്ചസാര – മൂന്നു ടേബിൾ സ്പൂൺ, റോസ് മിൽക്ക് പൗഡർ – ആറു ടേബിൾ സ്പൂൺ, മിൽക്ക് മേയ്ഡ് – ആറു ടേബിൾ സ്പൂൺ, വെള്ളം – രണ്ടു കപ്പ്.

ഇനി പുഡ്ഡിംഗ് ഉണ്ടാക്കേണ്ട വിധം ഇങ്ങനെയാണ് – ചൈന ഗ്രാസിലേക്ക് 2 കപ്പ് തണുത്ത വെള്ളം ഒഴിച്ച് അര മണിക്കൂർ മുൻപ് കുതിരാൻ വയ്ക്കുക. 1/2 ലിറ്റർ പാൽ കാച്ചി തണുപ്പിച്ചത് ഒരു പാത്രത്തിലേക്ക് ഒഴിച്ച് ഒന്നുകൂടി ചൂടാക്കാൻ വയ്ക്കുക. അതിലേക്ക് 3 ടേബിൾസ്പൂൺ പഞ്ചസാര ചേർത്ത് ഇളക്കി അലിയിക്കുക. പ്രധാന ചേരുവയായ റോസ്‍ മിൽക്ക് പൗഡർ (6 ടേബിൾ സ്പൂൺ) ചേർത്ത് ഇളക്കി യോജിപ്പിക്കുക. അതേ സമയം മറ്റൊരു അടുപ്പിലേക്ക് കുതിർത്ത് വച്ച ചൈന ഗ്രാസ് ആവശ്യത്തിന് വെള്ളത്തിൽ ഇളക്കി അലിയിക്കുക. ഏകദേശം നന്നായി അലിയുന്നത് വരെ ഇളക്കിക്കൊടുക്കണം.

ഇനി തയാറാക്കാനായി അടുപ്പില്‍ വച്ചിരിക്കുന്ന റോസ്‍ മിൽക്ക് പൗഡർ ചേര്‍ത്ത പാലിലേക്ക് 6 ടേബിൾ സ്പൂൺ മില്‍ക്ക്മേയ്ഡ് ചേര്‍ത്ത് നന്നായി ഇളക്കുക. അതിനുശേഷം അലിയാനായി അടുപ്പിൽ വച്ചിരിക്കുന്ന ചൈന ഗ്രാസ് പാലിലേക്ക് ചേർക്കാം. ചേർത്ത് കൊടുക്കുമ്പോൾ രണ്ടു മിശ്രിതത്തിന്റെയും ചൂട് തുല്യമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ രണ്ടും ഒന്നിച്ചു ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അരിച്ചെടുക്കണം. ശേഷം പുഡ്ഡിംഗ് സെറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലേറ്റിലേക്ക് ഇത് മാറ്റാം. ചൂട് മാറിയതിന് ശേഷം ഏകദേശം 2 മണിക്കൂർ നേരം ഇത് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് എടുക്കാം. ഇവിടെ വിവരിച്ചിരിക്കുന്ന പാചകരീതി വിശദമാക്കി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണാവുന്നതാണ്. അതൊന്നു കണ്ടു മനസിലാക്കുക.

എങ്ങനെയുണ്ട്? വളരെ എളുപ്പമല്ലേ ഈ പുഡ്ഡിംഗ് ഉണ്ടാക്കുവാൻ? അപ്പോൾ എല്ലാവരും തീർച്ചയായും ഇതൊന്നു വീട്ടിൽ ഉണ്ടാക്കി നോക്കണം. കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമാകുന്ന ഒന്നാണ് പുഡ്ഡിംഗ്. നമ്മുടെ റോസ് പുഡ്ഡിംഗ് ഉണ്ടാക്കി നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തി അറിയിക്കണേ.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.