വെറും 10 മിനിറ്റ് മതി ഈ അടിപൊളി മിക്സ്ചർ തയ്യാറാക്കാൻ

ഏവർക്കും പ്രിയങ്കരമായ ഒരു പലഹാരമാണ്‌ മിക്ചർ. മിശ്രണം ചെയ്തത് എന്ന അർത്ഥത്തിലുള്ള ‘മിക്സ്’ എന്ന ഇംഗ്ലീഷ് പദത്തിൽ നിന്നാണ് മിക്സ്ചർ എന്ന പേരു വന്നത്. മുട്ട മിക്സചർ, വെളുത്തുള്ളി മിക്സ്ചർ, കോൺ മിക്ചർ, ബോംബെ മിക്സ്ചർ, എരിവുള്ള മിക്സ്ചർ എന്നിങ്ങനെ പലതരത്തിൽ മിക്സ്ചറുകളുണ്ട്. വൈകുന്നേരത്തെ ചായയ്ക്ക് മുതൽ പെണ്ണുകാണലുകൾക്ക് വരെ മിക്സ്ചർ ഒരു ഒഴിച്ചുകൂടാനാവാത്ത പലഹാരമാണ്.

പൊതുവെ മിക്സ്ചർ കടകളിൽ നിന്നും ബേക്കറികളിൽ നിന്നുമാണ് വാങ്ങാറുള്ളത്. പക്ഷെ ഇത് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാമെന്ന് പലർക്കും അറിയില്ല. അപ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള മിക്സ്ചർ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്കൊന്ന് നോക്കാം. അവൽ കൊണ്ടുണ്ടാക്കുന്ന വ്യത്യസ്തമായ ഒരു മിക്സചർ. അതിനായി വേണ്ട ചേരുവകൾ താഴെ പറയുന്നവയാണ്.

എണ്ണ – ഒരു കപ്പ്, അവൽ – ഒന്നര കപ്പ്, മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, കാശ്മീരി മുളകുപൊടി – ഒരു ടീ സ്പൂൺ, ഉപ്പ് – ആവശ്യത്തിന്, എണ്ണ – ഒരു ടീ സ്പൂൺ + ഒരു ടീ സ്പൂൺ, കപ്പലണ്ടി – അര കപ്പ്, കശുവണ്ടി പരിപ്പ് – അര കപ്പ്, വറുത്ത പൊട്ടുകടല – അര കപ്പ്, വേപ്പില, തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞത് – അര കപ്പ്, കാശ്മീരി മുളകുപൊടി – ഒരു ടീ സ്പൂൺ. ഇനി ഈ പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് അവൽ മിക്സ്ചർ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കൃത്യമായി കാണിക്കുന്നുണ്ട്. അതൊന്നു ശ്രദ്ധിച്ചു കണ്ടു മനസിലാക്കുക.

അപ്പോൾ കണ്ടില്ലേ, വെറും പത്തു മിനിറ്റുകൊണ്ട് നല്ല രുചികരമായ, വ്യത്യസ്തമായ അവൽ മിക്സ്ചർ തയ്യാറായില്ലേ? വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ഇത്തരത്തിൽ ഉണ്ടാക്കി അവർക്ക് കഴിക്കാൻ കൊടുക്കാവുന്നതാണ്. അതുപോലെ ഇതുണ്ടാക്കി ടിന്നിലും മറ്റും ഭദ്രമായി അടച്ചു വെച്ച്, ആവശ്യത്തിന് എടുത്തു കഴിക്കാം. എന്തായാലും നിങ്ങളിതൊന്ന് ഉണ്ടാക്കി നോക്കണം. എന്നിട്ട് അഭിപ്രായങ്ങൾ കമന്റിൽ പങ്കുവെക്കുകയും വേണം.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *