ഹൈദരാബാദി ചിക്കൻ ദം ബിരിയാണി ഉണ്ടാക്കുന്ന വിധം ഇങ്ങനെ

ധാരാളം ആരാധകരുള്ള ഒരു വിഭവമാണ് ബിരിയാണി. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. ബിരിയാണികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹൈദരാബാദി ബിരിയാണി. 18 ആം നൂറ്റാണ്ടിലെ ഹൈദരബാദ് സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന നിസാം അധികാരത്തിലിരുന്നപ്പോൾ മുഗൾ, തെലുങ്കാന വിഭവങ്ങളുടെ ഒരു മിശ്രിതരൂപമായിട്ടാണ് ഹൈദരാബാദി ബിരിയാണി ഉടലെടുത്തത്.

നമ്മളിൽ ചിലരെങ്കിലും ഹൈദരബാദി ബിരിയാണി കഴിച്ചിട്ടുണ്ടാകും. നല്ല അസാധ്യ രുചിയായതിനാൽ ഇതിനു ആരാധകർ ഏറെയാണ്. എന്നാൽ ഹൈദരാബാദി ബിരിയാണി കഴിക്കാൻ ഹൈദരാബാദ് വരെ പോകണമെന്നില്ല. അതിൻ്റെ കൃത്യമായ ചേരുവകളും പാചകരീതിയും അറിഞ്ഞാൽ നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേ ഉള്ളൂ. ഹൈദരാബാദി ചിക്കൻ ദം ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ താഴെ പറയുന്നവയാണ്.

ബസ്മതി റൈസ് – 3 കപ്പ്, സവാള (sliced) – നാലെണ്ണം, എണ്ണ – ആവശ്യത്തിന്, വാഴനയില – ഒരെണ്ണം, കറുവാപ്പട്ട – ഒരു വലിയ കഷ്ണം, ഏലക്ക – 6 എണ്ണം, ഗ്രാമ്പൂ – എട്ടെണ്ണം, ഉപ്പ് – ആവശ്യത്തിന്, പാൽ – അര കപ്പ്, കുങ്കുമപ്പൂ, കശുവണ്ടിപ്പരിപ്പ് – 25 ഗ്രാം, കിസ്മിസ് – 25 ഗ്രാം, കുരുമുളക് – ഒരു ടീ സ്പൂൺ, ശീമജീരകം – ഒരു ടീ സ്പൂൺ, കറുവാപ്പട്ട – ഒരു വലിയ കഷ്ണം, ഏലക്ക – 5 എണ്ണം, ഗ്രാമ്പൂ – 6 എണ്ണം, ചിക്കൻ – 25 കഷ്ണങ്ങൾ, ഗാർലിക് പേസ്റ്റ് – ഒരു ടീ സ്പൂൺ, ജിഞ്ചർ പേസ്റ്റ് – ഒരു ടീ സ്പൂൺ, പച്ചമുളക് (ചെറുതായി അരിഞ്ഞത്) – നാലെണ്ണം, മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, കാശ്മീരി മുളകുപൊടി – ഒരു ടീ സ്പൂൺ, ഗരംമസാല പൊടി – രണ്ടര ടീ സ്പൂൺ, മല്ലിയില – മുക്കാൽ കപ്പ്, പുതിനയില – മുക്കാൽ കപ്പ്, നാരങ്ങാനീര് – രണ്ടു ടേബിൾ സ്പൂൺ, സവാള വറുത്തത് – രണ്ടു ടേബിൾ സ്പൂൺ, വെള്ളം – അര കപ്പ്, നെയ്യ് – അര കപ്പ്, സ്പെഷ്യൽ ഗരം മസാല പൊടി – അര ടീ സ്പൂൺ.

മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് രുചികരമായ ഹൈദരാബാദി ചിക്കൻ ദം ബിരിയാണി ഉണ്ടാക്കുന്ന വിധം വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണിച്ചിട്ടുണ്ട്. അത് നിങ്ങളൊന്നു ശ്രദ്ധിച്ചു കാണുക.

വീഡിയോ മുഴുവനും കണ്ടപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ എങ്ങനെയാണ് ഹൈദരാബാദി ചിക്കൻ ബിരിയാണി ഉണ്ടാക്കുന്നതെന്ന്. തീർച്ചയായും നിങ്ങൾ ഇതൊന്നു വീട്ടിൽ ഉണ്ടാക്കി നോക്കണം. എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നു ശ്രദ്ധിച്ചാൽ മാത്രം മതി. ഹൈദരാബാദി ബിരിയാണിയുടെ കൂടെ സാധാരണ ദഹി ചട്ണി കൂട്ടുവിഭവമായി ഉപയോഗിക്കുന്നു. ഇത് തൈര്, സവാള എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു മിശ്രിതമാണ്. അപ്പോൾ രുചികരമായ, കൊതിയൂറുന്ന ഹൈദരാബാദി ചിക്കൻ ദം ബിരിയാണി കേരളത്തിലിരുന്നുകൊണ്ട് നമുക്കും ഉണ്ടാക്കി നോക്കാം.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *