അറേബ്യൻ ചിക്കൻ കബ്‌സ പ്രഷർ കുക്കറിൽ ഒരു വിസിൽ കൊണ്ട് ഉണ്ടാക്കാം

കബ്‌സ എന്നു കേട്ടിട്ടുണ്ടോ? സൗദി അറേബ്യയിൽ നിന്നുള്ള ഒരു ഭക്ഷ്യ വിഭവമാണ് കബ്‌സ. നമ്മുടെ ബിരിയാണിയുടെ ഒരു ചെറുപതിപ്പായ കബ്‌സ വിവാഹ സദ്യകളിലും മറ്റ് ആഘോഷാവസരങ്ങളിലും അറബ് ജനതക്ക് വിശേഷപ്പെട്ടതാണ്.‌ കബ്‌സയുടെ പ്രധാനകേന്ദ്രം സൗദി അറേബ്യയാണെങ്കിലും എല്ലാ അറബ് രാജ്യങ്ങളിലും ഇത് വളരെ പ്രചാരം നേടിയ ഒന്നാണ്.

കുഴിമന്തി, അൽഫഹം തുടങ്ങിയ അറബിക് വിഭവങ്ങളുടെ കൂട്ടത്തിൽ ഇപ്പോൾ നമ്മുടെ നാട്ടിലെ റെസ്റ്റോറന്റുകളിൽ കബ്‌സ വ്യാപകമായി ലഭിക്കുന്നുണ്ട്. കബ്‌സയുടെ രുചി നിങ്ങൾ ഒരിക്കലെങ്കിലും അറിഞ്ഞിട്ടുണ്ടോ? ഇല്ലാത്തവർ ഒന്നറിയുക തന്നെ വേണം കേട്ടോ. അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം. കബ്‌സ കഴിക്കുവാൻ എപ്പോഴും റെസ്റ്റോറന്റ് വരെ പോകണമെന്നില്ല. എളുപ്പമാർഗ്ഗത്തിൽ ഇത് നമുക്ക് വീട്ടിലുണ്ടാക്കി നോക്കാം. എങ്ങനെയാണു കബ്‌സ തയ്യാറാക്കേണ്ടത് എന്നുള്ള വിവരങ്ങൾ പറഞ്ഞു തരാം.

ചിക്കൻ, മട്ടൻ, ബീഫ് എന്നിവയുപയോഗിച്ച് കബ്‌സ ഉണ്ടാക്കാമെങ്കിലും നമുക്ക് ചിക്കൻ കൊണ്ടുള്ള കബ്‌സ ഒന്നു തയ്യാറാക്കി നോക്കാം. അതും വെറും 15 മിനിറ്റ് കൊണ്ട് പ്രഷർ കുക്കറിൽ ഒരേയൊരു വിസിൽ മാത്രം അടിച്ചുകൊണ്ട്. ശരിക്കും റെസ്റ്റോറന്റിൽ കബ്‌സ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി, എന്നാൽ രുചിയിലും മണത്തിലും കുറവില്ലാതെ സിംപിളായി ഉണ്ടാക്കുന്ന വിധമാണ് ഇവിടെ പറയുവാൻ പോകുന്നത്.

അപ്പോൾ നമ്മളുണ്ടാക്കുന്ന ചിക്കൻ കബ്‌സയ്ക്കായി വേണ്ട സാധനങ്ങൾ ഇനി പറയുന്നവയാണ്. ചിക്കൻ വലിയ കഷ്ണങ്ങൾ – 600 ഗ്രാം, വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടീ സ്പൂൺ, ഇഞ്ചി പേസ്റ്റ് – ഒന്നര ടീ സ്പൂൺ, മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, ഉപ്പ് – ആവശ്യത്തിന്, ജീരകപ്പൊടി – ഒരു ടീ സ്പൂൺ, കുരുമുളക് പൊടി – അര ടീ സ്പൂൺ, ഏലയ്ക്കാ പൊടി – അര ടീ സ്പൂൺ, ടൊമാറ്റോ സോസ് – രണ്ടോ മൂന്നോ ടേബിൾ സ്പൂൺ, ഡ്രൈ ലെമൺ (ഉണങ്ങിയ നാരങ്ങ – ഇത് സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കും) – ഒന്നര ടീ സ്പൂൺ, പച്ചമുളക് – രണ്ടെണ്ണം, വഴനയില – ഒരെണ്ണം, ബസ്മതി അരി – രണ്ടു കപ്പ്, വെള്ളം – മൂന്നു കപ്പ്.

ഇനി മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ഉപയോഗിച്ചുകൊണ്ട് സ്വാദിഷ്ടമായ ചിക്കൻ കബ്‌സ ഉണ്ടാക്കുന്ന പാചകരീതി താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ കൃത്യമായി വിവരിക്കുന്നുണ്ട്. അതൊന്നു കണ്ടു മനസ്സിലാക്കുക.

വീഡിയോ കണ്ടില്ലേ? സംഭവം അടിപൊളിയല്ലേ? കുക്കർ ഒറ്റ വിസിൽ അടിച്ചതിനു ശേഷം 15 മിനിറ്റ് നേരം വെച്ചിട്ടുവേണം അത് തുറക്കുവാൻ. തുറക്കുമ്പോൾ കുക്കറിൽ നിന്നും പുറത്തേക്ക് വരുന്ന ആവിയോടൊപ്പം കബ്‌സയുടെ ആ അറേബ്യൻ മണം കൂടി നമുക്ക് അനുഭവപ്പെടും. സത്യം പറഞ്ഞാൽ ഒട്ടും ബുദ്ധിമുട്ടില്ലാതെ നമ്മൾ കബ്‌സ ഉണ്ടാക്കിയിരിക്കുകയാണ്. മാത്രമല്ല, ഇതിന്റെ മറ്റൊരു പ്രത്യേകതയെന്തെന്നാൽ ഇതൊരു ‘ഓയിൽ ഫ്രീ’ ഡിഷ് ആണ്. അതായത് എണ്ണ ഒട്ടും ഉപയോഗിക്കാതെയാണ് നമ്മൾ കബ്‌സ ഉണ്ടാക്കിയിരിക്കുന്നത്.

പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിൽ പറഞ്ഞിരിക്കുന്ന ഡ്രൈ ലെമൺ ഒരിക്കലും ഒഴിവാക്കാൻ പാടില്ല. കാരണം, അതാണ് നമ്മുടെ കബ്‌സയുടെ പ്രധാനപ്പെട്ട രുചിഘടകം. എന്തായാലും ഇത് നിങ്ങൾ വീട്ടിലൊന്നു പരീക്ഷിച്ചു നോക്കണം. എന്നിട്ട് അഭിപ്രായങ്ങളും വിശേഷങ്ങളും കമന്റിലൂടെ എന്നെ അറിയിക്കുകയും വേണം.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.