Currently Browsing: Recipes
‘മലയാളികളുടെ ദേശീയഭക്ഷണം’ എന്ന തമാശപ്പേരിൽ അറിയപ്പെടുന്ന ഒരു വിഭവമാണ് പൊറോട്ട. പൊറോട്ട പലവിധത്തിലുണ്ടാക്കാവുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരു പൊറോട്ടയാണ് മുട്ട പൊറോട്ട. പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലായില്ലേ, മുട്ട കൊണ്ടുള്ള ഒരു പൊറോട്ടയാണിത്. വ്യത്യസ്തമായ ഈ മുട്ടപൊറോട്ട ഉണ്ടാക്കുവാൻ വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ആട്ടപ്പൊടി – മൂന്ന് കപ്പ്, ഓയിൽ – ഒരു ടേബിൾ സ്പൂൺ, പച്ചമുളക് – രണ്ടെണ്ണം ചെറുതായി അരിഞ്ഞത്, സവാള – ഒരെണ്ണം ചെറുതായി അരിഞ്ഞത്, മുട്ട – നാലെണ്ണം, നെയ്യ്, […]
നമ്മൾ കേരളീയരുടെ ഒരു പ്രധാന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് പുട്ട്. പുട്ട് കഴിക്കാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാകാൻ വഴിയില്ല. അമേരിക്കയിൽ ആണെങ്കിലും യൂറോപ്പിൽ ആണെങ്കിലും ബ്രേക്ക്ഫാസ്റ്റിനു മലയാളികളിൽ ഭൂരിഭാഗവും പുട്ട് ഉണ്ടാക്കുവാൻ ശ്രമിക്കും. അത്രയ്ക്കുണ്ട് മലയാളികൾക്ക് പുട്ടുമായുള്ള ആത്മബന്ധം. ബ്രേക്ക് ഫാസ്റ്റിനു മാത്രമല്ല രാത്രിഭക്ഷണമായും പുട്ട് കഴിക്കുന്നവരുണ്ട്. കേരളത്തിലെ മിക്ക നാടൻ ഭക്ഷണശാലകളിലും പുട്ട് ഒരു പ്രധാന വിഭവമാണ്. പുട്ടിന്റെ പലതരത്തിലുള്ള വകഭേദങ്ങൾ മാത്രം ലഭിക്കുന്ന തരത്തിലുള്ള പുട്ട് കടകളും നമ്മുടെ നാട്ടിൽ കാണാം. നടൻ ദിലീപിന്റെ ‘ദേ […]
ഏവർക്കും ഇഷ്ടമേറിയ ഒരു മധുരപലഹാരമാണ് ഹൽവ. നമ്മൾ അലുവ എന്നും പറയും. യഥാർത്ഥത്തിൽ ഹൽവയുടെ ഉത്ഭവസ്ഥലം അറേബ്യയാണ്. ഹൽവ എന്നത് അറബി പദമാണ്. ‘ഹലവ’ എന്ന അറബി പദം മാധുര്യം എന്ന അർത്ഥത്തിലാണെങ്കിൽ ‘ഹൽവാ’ എന്നത് മധുരപലഹാരം, മിഠായി എന്നൊക്കെയാണ് അർത്ഥമാക്കുന്നത്. അറബിനാടുകൾ കൂടാതെ ഇന്ത്യയിലും പാക്കിസ്ഥാനിലുമൊക്കെ ഹൽവ ലഭ്യമാണ്. ഇനി നമ്മുടെ നാട്ടിൽ പേരുകേട്ട ഒരു ഹൽവയാണ് കോഴിക്കോടൻ ഹൽവ. കോഴിക്കോട്ടെ മിട്ടായിത്തെരുവിലാണ് കോഴിക്കോടൻ ഹൽവ പ്രധാനമായും ലഭിക്കുന്നത്. അപ്പോൾ ഹൽവ വിശേഷങ്ങളൊക്കെ ഇങ്ങനെയൊക്കെയാണ്. നമ്മൾ […]
തെക്കേ ഇന്ത്യക്കാർക്ക് വളരെ പ്രിയങ്കരമായ ഒരു വിഭവമാണ് സാമ്പാർ. സദ്യയ്ക്കു പുറമെ ഉച്ചയൂണിനു ഒരു സാമ്പാർ ഉണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട. ഇനിയിപ്പോൾ ബ്രേക്ക്ഫാസ്റ്റിനാണെങ്കിൽ സാമ്പാറും ഇഡ്ഡലിയും, സാമ്പാറും വടയും, സാമ്പാറും ദോശയും എന്നിവ നല്ല കോമ്പിനേഷനുകളാണ്. സാമ്പാർ പോലെത്തന്നെ രുചികരമായ ഒരു വിഭവമാണ് സാമ്പാർ സാദം. ചോറും സാമ്പാറും ഒന്നിച്ചുള്ള സാമ്പാർ സാദം തമിഴ്‌നാട്ടിലാണ് കൂടുതലായി ഉപയോഗിച്ചു കാണപ്പെടുന്നത്. സാമ്പാർ സാദം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നമുക്കൊന്നു നോക്കാം. അതിനായി ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നവയാണ്. വൈറ്റ് […]
കോളിഫ്‌ളവർ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ഗോബി മഞ്ചൂരിയൻ. ബ്രിട്ടീഷ് ഭരണകാലത്ത് ബെംഗാളിൽ ജീവിച്ചിരുന്ന ചൈനീസ് വംശജരാണ് ഗോബി മഞ്ചൂരിയൻ എന്ന വിഭവം ഇന്ത്യയിൽ പ്രചരിപ്പിച്ചത്. അതുകൊണ്ട് ശരിക്കും ഇതൊരു ഇൻഡോ – ചൈനീസ് വിഭവമാണെന്നു പറയാം. ഇന്ന് നമ്മുടെ നാട്ടിലെ മിക്ക ഹോട്ടലുകളിലും ഗോബി മഞ്ചൂരിയൻ ലഭിക്കും. ഡ്രൈ, ഗ്രേവി എന്നിങ്ങനെ രണ്ടു തരത്തിൽ ഗോബി മഞ്ചൂരിയൻ ഉണ്ടാക്കാം. രുചികരമായ ഗോബി മഞ്ചൂരിയൻ റെസ്റ്റോറന്റുകളിൽ കിട്ടുന്ന അതേ രുചിയിൽത്തന്നെ നമുക്ക് വീട്ടിലും ഉണ്ടാക്കാം. അതും […]
ശർക്കരയും കപ്പലണ്ടി (നിലക്കടല)യും ചേർത്തുണ്ടാക്കുന്ന ഒരു മധുരപലഹാരമാണ് കപ്പലണ്ടി മിഠായി. ഹിന്ദിയിൽ ഇതിനെ “ചിക്കി” എന്നും, ഇംഗ്ലിഷിൽ ഇതിനെ “ബ്രിറ്റിൽ” എന്നും ഇവ അറിയപ്പെടുന്നു. കടല മിഠായി, കപ്പലണ്ടി കേക്ക്, അഭയാർത്ഥി കട്ട എന്നിങ്ങനെ കേരളത്തിൽത്തന്നെ വിവിധ നാടുകളിൽ ഇത് പല പേരുകളിലായാണ് അറിയപ്പെടുന്നത്. പണ്ട് സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഇത് മിക്കവരുടെയും ഇഷ്ടപ്പെട്ട സ്നാക് ആയിരിക്കും. അതുകൊണ്ടുതന്നെ കപ്പലണ്ടി മിഠായിയോട് എല്ലാവർക്കും ഒരു നൊസ്റ്റാൾജിയയും കൂടി ഉണ്ടാകും. പണ്ടൊരിക്കൽ ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടിയുടെ […]
പ്രായഭേദമന്യേ ഒട്ടുമിക്കയാളുകളും ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ജിലേബി. ജലേബി നല്ല കടുത്ത ഓറഞ്ച് നിറത്തിലാണ് സാധാരണ കണ്ടുവരുന്നത്. ഇതുകൂടാതെ മഞ്ഞ നിറത്തിലും, ചിലയിടങ്ങളിൽ വെള്ള നിറത്തിലും ജലേബി ലഭ്യമാണ്. മഞ്ഞ നിറമുള്ള ജിലേബിയ്ക്ക് അൽപ്പം പുളിയുള്ള രുചിയാണെങ്കിൽ, ഓറഞ്ച് കളർ ജിലേബിയ്ക്ക് അതിലേറെ മധുരമാണ്. വടക്കേ ഇന്ത്യക്കാരാണ് ജിലേബി കൂടുതലായും ഉപയോഗിക്കുന്നത്. അവരുടെ ഉത്സവങ്ങളോടും വിശേഷ ദിവസങ്ങളോടുമാനുബന്ധിച്ചു മധുരപലഹാരങ്ങളുണ്ടാക്കുമ്പോൾ അതിൽ പ്രധാനിയായിരിക്കും ജിലേബി. നോർത്ത് ഇന്ത്യക്കാർ ജിലേബിയെ പൊതുവെ ജാൻഗിരി എന്നാണു വിളിക്കുന്നത്. അതേപോലെതന്നെ പാക്കിസ്ഥാനിലും ജിലേബിയ്ക്ക് […]
വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ പറ്റിയ ഒരു സ്‌നാക് ആണ് പക്കാവട. ചില സ്ഥലങ്ങളിൽ കൊക്കുവട എന്നും പറയും. നല്ല മൊരിഞ്ഞ, എരിവുള്ള പക്കാവടയും ചൂട് ചായയും ഒരു ഒന്നൊന്നര കോമ്പിനേഷൻ തന്നെയാണ്. മഴയുള്ള സമയമാണെങ്കിൽ പറയുകയേ വേണ്ട. സാധാരണ പക്കാവട നമ്മൾ ബേക്കറിയിൽ നിന്നും വാങ്ങാറാണ് പതിവ്. എന്നാൽ പക്കാവട നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാം. അതും വളരെ എളുപ്പത്തിൽ. പക്കാവട ഉണ്ടാക്കുവാനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ് – കടലമാവ് – രണ്ടു കപ്പ്, അരിപ്പൊടി – […]
നമ്മൾ മലയാളികൾക്ക് മറ്റെന്തു കഴിക്കുന്നതിനേക്കാളും സംതൃപ്തി തരുന്ന ഒന്നാണ് വീട്ടിലെ ഊണ്. അതും നമ്മുടെ അമ്മയുടെ കൈപ്പുണ്യം കൂടി ചേർന്നതാണെങ്കിൽ പിന്നെ പറയുകയേ വേണ്ട. എന്നാൽ ഈ ഊണ് പൊതിച്ചോറായിട്ടാണ് കഴിക്കുന്നതെങ്കിലോ? ഹോ.. പറയുകയേ വേണ്ട. നല്ല വാട്ടിയ വാഴയിലയിൽ ചോറും കറികളും, എന്തിനേറെ പറയുന്നു കറികളൊന്നുമില്ലാതെ തേങ്ങയരച്ചുണ്ടാക്കിയ ചമ്മന്തി മാത്രം വെച്ചാൽ മതി. രാവിലെ കെട്ടിയ പൊതിച്ചോറ് ഉച്ചയോടെ അഴിക്കുമ്പോൾ വരുന്ന ആ ഒരു മണം ഉണ്ടല്ലോ! ഇത് വായിക്കുമ്പോൾ നിങ്ങളുടെ നാവിൽ വെള്ളമൂറുന്നുണ്ടാകും. അങ്ങനെയാണെങ്കിൽ […]
നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഐറ്റമാണ് പൊറോട്ട. പൊറോട്ട പലതരത്തിലുണ്ടെങ്കിലും നമ്മുടെ നാട്ടിൽ കിട്ടുന്ന പൊറോട്ട കേരള പൊറോട്ടയാണ്. എന്നാൽ ശരിക്കും കേരളത്തിലേക്ക് പൊറോട്ട വന്നത് തമിഴ്‌നാട് വഴിയാണ്. പൊറോട്ട കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. പൊറോട്ട, ബറോട്ട, പെറോട്ട എന്നൊക്കെ പല തരത്തിൽ ആളുകൾ ഇതിനെ വിളിക്കാറുണ്ട്. സാധാരണ എല്ലാ ഐറ്റങ്ങളും നമ്മൾ വീട്ടിലുണ്ടാക്കാറുണ്ടെങ്കിലും പൊറോട്ടയിൽ അധികമാരും കൈവെക്കാറില്ല. പകരം ഹോട്ടലിൽ നിന്നും വാങ്ങാറാണ് പതിവ്. എന്നാൽ കേട്ടോളൂ, പൊറോട്ട വളരെ സിമ്പിളായി നമുക്ക് […]