പൂപോലെ മൃദുലമായ മൂന്നു തരം വ്യത്യസ്തമായ പുട്ടുകൾ ഉണ്ടാക്കാൻ പഠിക്കാം

നമ്മൾ കേരളീയരുടെ ഒരു പ്രധാ‍ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് പുട്ട്. പുട്ട് കഴിക്കാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാകാൻ വഴിയില്ല. അമേരിക്കയിൽ ആണെങ്കിലും യൂറോപ്പിൽ ആണെങ്കിലും ബ്രേക്ക്ഫാസ്റ്റിനു മലയാളികളിൽ ഭൂരിഭാഗവും പുട്ട് ഉണ്ടാക്കുവാൻ ശ്രമിക്കും. അത്രയ്ക്കുണ്ട് മലയാളികൾക്ക് പുട്ടുമായുള്ള ആത്മബന്ധം.

ബ്രേക്ക് ഫാസ്റ്റിനു മാത്രമല്ല രാത്രിഭക്ഷണമായും പുട്ട് കഴിക്കുന്നവരുണ്ട്. കേരളത്തിലെ മിക്ക നാടൻ ഭക്ഷണശാലകളിലും പുട്ട് ഒരു പ്രധാന വിഭവമാണ്. പുട്ടിന്റെ പലതരത്തിലുള്ള വകഭേദങ്ങൾ മാത്രം ലഭിക്കുന്ന തരത്തിലുള്ള പുട്ട് കടകളും നമ്മുടെ നാട്ടിൽ കാണാം. നടൻ ദിലീപിന്റെ ‘ദേ പുട്ട്’ എന്ന റെസ്റ്റോറന്റ് അതൊനൊരുദാഹരണമാണ്.

അപ്പോൾ പുട്ടു വിശേഷങ്ങളൊക്കെ കേട്ട് പുട്ടു തിന്നാൻ കൊതിയാകുന്നുണ്ടോ? അങ്ങനെയെങ്കിൽ പൂപോലെ മൃദുലമായ അരിപ്പുട്ട്, ഗോതമ്പ് പുട്ട്, മൈദ പുട്ട് എന്നിങ്ങനെ മൂന്നു തരം പൂട്ടുകൾ ഉണ്ടാക്കുന്ന രീതി നമുക്കൊന്ന് നോക്കാം. അതിനു വേണ്ടിയുള്ള ചേരുവകൾ താഴെ കൊടുക്കുന്നു.

അരിപ്പുട്ട് ഉണ്ടാക്കുവാൻ ആവശ്യമായവ : അരിപ്പൊടി – ഒരു കപ്പ് (കൂടാതെ ഒരു കപ്പ് കൂടി additional ആയി കരുതാം), വെള്ളം – അര കപ്പ് + രണ്ടു ടേബിൾ സ്പൂൺ, തേങ്ങചിരകിയത്, ഉപ്പ് എന്നിവ – ആവശ്യത്തിന്. ഗോതമ്പ് പുട്ടുണ്ടാക്കുവാൻ ആവശ്യമായവ : ഗോതമ്പ് പൊടി – രണ്ടു കപ്പ് (6 Tbs Additional), വെള്ളം – ഒരു കപ്പ്, പഞ്ചസാര – ഒരു ടീ സ്പൂൺ (ഇത് ആവശ്യമെങ്കിൽ മാത്രം), ഉപ്പും തേങ്ങ ചിരകിയതും – ആവശ്യത്തിന്. ഇനി മൈദ പുട്ടുണ്ടാക്കുവാൻ ആവശ്യമായവ : മൈദ – രണ്ടു കപ്പ് (7 Tbs Additional), വെള്ളം – ഒരു കപ്പ്, പഞ്ചസാര – ഒരു ടീ സ്പൂൺ (ഇത് ആവശ്യമെങ്കിൽ മാത്രം), ഉപ്പും തേങ്ങ ചിരകിയതും – ആവശ്യത്തിന്.

ഇനി ഈ മൂന്നു തരം പുട്ടുകൾ എങ്ങനെ എളുപ്പത്തിൽ, രുചികരമായി ഉണ്ടാക്കാമെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക.

അപ്പോൾ എന്തായാലും പുട്ട് ഇതുവരെ ഉണ്ടാക്കാത്ത ആളുകളും ഇതൊന്നു പരീക്ഷിച്ചു നോക്കുക. പുട്ടും കടലയും, പുട്ടും പയറും, പുട്ടും പപ്പടവും, പുട്ടും മീൻ‌കറിയും, പുട്ടും ഇറച്ചിക്കറിയും, പുട്ടും പരിപ്പും, പുട്ടും പഴവും, പുട്ടും മുട്ടക്കറിയും എന്നിവ മലയാളികൾക്കു പ്രിയങ്കരമായ കിടിലൻ പുട്ട് കോമ്പിനേഷനുകളാണ്. രുചിയ്ക്ക് പുറമേ ആരോഗ്യത്തിന് പറ്റിയ നല്ലൊരു ഭക്ഷണം കൂടിയാണ് പുട്ട്.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.