നല്ല മൃദുവായ കേരള സ്റ്റൈൽ പൊറോട്ട ഉണ്ടാക്കുന്ന വിധം പഠിക്കാം

നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു ഐറ്റമാണ് പൊറോട്ട. പൊറോട്ട പലതരത്തിലുണ്ടെങ്കിലും നമ്മുടെ നാട്ടിൽ കിട്ടുന്ന പൊറോട്ട കേരള പൊറോട്ടയാണ്. എന്നാൽ ശരിക്കും കേരളത്തിലേക്ക് പൊറോട്ട വന്നത് തമിഴ്‌നാട് വഴിയാണ്. പൊറോട്ട കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. പൊറോട്ട, ബറോട്ട, പെറോട്ട എന്നൊക്കെ പല തരത്തിൽ ആളുകൾ ഇതിനെ വിളിക്കാറുണ്ട്.

സാധാരണ എല്ലാ ഐറ്റങ്ങളും നമ്മൾ വീട്ടിലുണ്ടാക്കാറുണ്ടെങ്കിലും പൊറോട്ടയിൽ അധികമാരും കൈവെക്കാറില്ല. പകരം ഹോട്ടലിൽ നിന്നും വാങ്ങാറാണ് പതിവ്. എന്നാൽ കേട്ടോളൂ, പൊറോട്ട വളരെ സിമ്പിളായി നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേയുള്ളൂ. നല്ല സോഫ്റ്റ് ആയ, അതോടൊപ്പം തന്നെ രുചികരമായ പൊറോട്ട വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ?

പൊറോട്ട ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഇനി പറയുന്നവയാണ്. മൈദ – ഒരു കിലോ, പഞ്ചസാര – ഒന്നര ടേബിൾ സ്പൂൺ, മുട്ട – ഒരെണ്ണം, ഉപ്പ് – മുക്കാൽ ടേബിൾ സ്പൂൺ (ആവശ്യത്തിന് ഉപയോഗിക്കാം), എണ്ണ (refined oil) – രണ്ടു ടേബിൾ സ്പൂൺ, വെള്ളം – രണ്ടു കപ്പ് (നാല് ടേബിൾ സ്പൂൺ). ഇത്രയുമാണ് പൊറോട്ട ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. പൊറോട്ട എങ്ങനെ ഉണ്ടാക്കാമെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. അതുകണ്ട് മനസ്സിലാക്കി ഉണ്ടാക്കുക. എല്ലാ പൊറോട്ട പ്രേമികൾക്കും ഈ വീഡിയോ സമർപ്പിക്കുന്നു.

വീഡിയോ കണ്ടില്ലേ? അപ്പോൾ ഹോട്ടലിലെ രുചിയോടെ തന്നെ നല്ല നാടൻ പൊറോട്ട വീട്ടിൽ ഉണ്ടാക്കി നോക്കൂ. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. സംഭവം നല്ല രുചിയൊക്കെത്തന്നെയാണെങ്കിലും ദിവസവും പൊറോട്ട കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. അതു മറക്കരുതേ. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുക.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website ‘www.lekshminair.com’ is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *