സൂപ്പ് എന്നു കേൾക്കാത്തവർ അധികമാരും ഉണ്ടാകില്ല. വളരെ ആരോഗ്യപ്രദമായ ഒരു വിഭവമാണ് സൂപ്പ്. സൂപ്പുകളുടെ ചരിത്രം എന്ന് പറയുന്നത് പാചകത്തിന്റെ ചരിത്രം പോലെ പഴക്കമുള്ളതാണ്. സൂപ്പ് ഉണ്ടായതിന്റെ തെളിവുകൾക്കു തന്നെ ഏകദേശം ബി.സി. 20000 ത്തോളം പഴക്കമുണ്ട്.
വിശപ്പു കുറയ്ക്കുക വണ്ണം കുറയ്ക്കുക, അസുഖത്തിന് പറ്റിയ ഭക്ഷണം എന്നിങ്ങനെ സൂപ്പിന്റെ ഗുണങ്ങള്‍ ധാരാളമുണ്ട്. സൂപ്പിലൂടെ പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വേഗത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കും. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നമെന്നതാണ് ഏറ്റവും വലിയ ഗുണം. ഇവ പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നിക്കും. അങ്ങനെ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യും.
സൂപ്പുകൾ പലതരത്തിലുണ്ട്. അവയിൽ വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന സൂപ്പുകളിലൊന്നാണ് ഹോട്ട് ആന്‍ഡ് സോര്‍ സൂപ്പ്. രുചികരമായ ഹോട്ട് ആന്‍ഡ് സോര്‍ വെജിറ്റബിൾ സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി വേണ്ട സാധനങ്ങൾ താഴെ പറയുന്നവയാണ്.
കാബേജ് – 1/4 കപ്പ്, കാരറ്റ് – 1/4 കപ്പ്, ബീൻസ് – 3 എണ്ണം, പച്ചമുളക് – 2 എണ്ണം, ഇഞ്ചി – ഒന്നര ടീ സ്പൂൺ, മഷ്റൂം (കൂൺ) – 3 എണ്ണം, വെള്ളം – 4 കപ്പ്, സെലേറി – ഒരു തണ്ട് ചെറുതായി അരിഞ്ഞത്, സ്പ്രിംഗ് ഒനിയൻ – ഒരെണ്ണം ചെറുതായി അരിഞ്ഞത്, കോൺഫ്ലോർ – ഒന്നര ടേബിൾ സ്പൂൺ, സോയാസോസ് – ഒരു ടേബിൾ സ്പൂൺ, ചില്ലി സോസ് – ഒരു ടേബിൾ സ്പൂൺ, വിനാഗിരി – ഒരു ടേബിൾ സ്പൂൺ, പഞ്ചസാര – ഒരു ടീ സ്പൂൺ, ഉപ്പ്- ആവശ്യത്തിന്. ഇനി ഈ ചേരുവകളെല്ലാം ഉപയോഗിച്ചുകൊണ്ട് രുചികരമായ ഹോട്ട് ആന്‍ഡ് സോര്‍ വെജിറ്റബിൾ സൂപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. അതൊന്നു കണ്ടു മനസ്സിലാക്കുക.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ : സൂപ്പ് വളരെയധികം നേരം അടുപ്പത്തു വച്ചു തിളപ്പിക്കരുത്. അങ്ങനെ ചെയ്യുമ്പോൾ അതിലുള്ള ജലത്തിൽ ലയിക്കുന്ന ചില വൈറ്റമിനുകൾ നഷ്ടമാകാം. അതിനാൽ കുറഞ്ഞ സമയം കൊണ്ടു പാകം ചെയ്യുക. കടയില്‍ നിന്നും വാങ്ങുന്ന സൂപ്പുകള്‍ക്ക് ആന്റി ഓക്സിഡന്റ് ഗുണങ്ങള്‍ ഉണ്ടാകില്ല. സൂപ്പ് വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. സൂപ്പുകളിൽ കഴിയുന്നതും കൃത്രിമ ചേരുവകൾ ഉപയോഗിക്കരുത്.
Read more at: https://malayalam.boldsky.com/health/food/2012/09-14-nutritional-facts-soup-003638.html
കുട്ടികൾക്കെല്ലാം വേണ്ട പച്ചക്കറികൾ ശരീരത്തിൽ എത്താൻ ഒരു എളുപ്പമാർഗം കൂടിയാണ് സൂപ്പ്. സൂപ്പാകുമ്പോൾ ഉണ്ടാക്കാൻ ഏറ്റവും എളുപ്പവുമാണ്, ഒപ്പം പോഷക ഗുണങ്ങളും ഏറെയാണ്. മേൽപ്പറഞ്ഞ പ്രകാരം 10 മിനിറ്റ് കൊണ്ട് ഈ സൂപ്പ് നിങ്ങൾക്ക് ഉണ്ടാക്കുവാൻ സാധിക്കുകയും ചെയ്യും. അപ്പോൾ എല്ലാവരും ഹോട്ട് ആന്‍ഡ് സോര്‍ വെജിറ്റബിൾ സൂപ്പ് വീട്ടിലുണ്ടാക്കി നോക്കുക. പ്രായമായവർക്കും, കുട്ടികൾക്കുമൊക്കെ കഴിക്കാവുന്ന ഒരു നല്ല ഭക്ഷണമാണിത്. തീർച്ചയായും എല്ലാവർക്കും ഇഷ്ടപ്പെടും.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.