മാത്തൂർ തൊട്ടിപ്പാലം; ഏഷ്യയിലെ ഏറ്റവും വലിയ അക്വഡക്റ്റ് കണ്ടിട്ടുണ്ടോ?

രണ്ടു നാടുകൾക്കുമിടയിൽ ജലക്ഷാമം വന്ന സമയത്ത് 1966 ൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജ് ഏകദേശം 30 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമ്മിച്ചതാണ് സംഗതി. വിചാരിച്ചതു പോലെ അത്ര ചെറുതല്ല സംഭവം എന്ന് നേരിട്ട് കണ്ടപ്പോ മനസ്സിലായി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളിൽ ഒന്നാണ് മാത്തൂർ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്നു.

കാർഷിക ജലസേചനാർത്ഥം നിർമ്മിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിന്റെ ഭാഗമായി രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്; ഏകദേശം 115 മീറ്റർ പൊക്കത്തിൽ ഒരു കിലോമീറ്റർ നീളത്തിലാണ് ഇത് നിർമ്മിച്ചത്. കൃത്യമായി പറഞ്ഞാൽ ഒരു മലയിൽ നിന്നും മറ്റൊരു മലയിലേക്കു പാലത്തിലൂടെ വെള്ളം എത്തിക്കുക. പറളിയാറിന്റെ ഇരുകരയിലുമുള്ള കണിയാന്‍ പാറയ്ക്കും കൂട്ടുവായു പാറയ്ക്കും ഇടയിലാണ് തൊട്ടിപ്പാലം ഉള്ളത്. 29 തൂണുകളിൽ നിർമിച്ചിരിക്കുന്ന തൊട്ടിപ്പാലത്തിന്റെ മുകളിൽനിന്നു നോക്കിയാൽ പാറാഴിയാറിന്റെ മനോഹരമായ ദൃശ്യങ്ങൾ കാണാം.

തിരുവനന്തപുരത്തുള്ളവർക്ക് ഒരു വൺഡേ ട്രിപ്പ് പോകുവാൻ പറ്റിയ ബെസ്റ്റ് സ്ഥലമാണ് മാത്തൂർ തൊട്ടിപ്പാലം. മാര്‍ത്താണ്ഡം വഴി തിരുവട്ടാറിലെത്തിയാല്‍ മൂന്ന് കിലോമീറ്റര്‍ അകലെയാണ് മാത്തൂര്‍ തൊട്ടിപ്പാലം. തക്കല-പത്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് 14 കിലോ മീറ്ററും. തൃപ്പരപ്പ് വെള്ളച്ചാട്ടത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുമാണ് മാത്തൂര്‍ തൊട്ടിപ്പാലം. 29 തൂണുകളില്‍ നിര്‍മിച്ചിരിക്കുന്ന തൊട്ടിപ്പാലത്തിന്റെ മുകളില്‍നിന്നു നോക്കുമ്പോള്‍ നാല് ചുററും പച്ച പരവതാനി വിരിച്ചതുപോലുള്ള ദൃശ്യഭംഗിയും പാലത്തിന്റെ നിര്‍മാണ രീതിയും പറളിയാറും മാത്തൂരിനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുന്നു.

തിരുവനന്തപുരത്തു നിന്നും ഇത്രേം അടുത്തായിട്ടും ഇങ്ങനൊരു സ്ഥലം അധികമാർക്കും അറിയില്ലെന്നു തോന്നുന്നു. അവധിദിവസം നോക്കി ലൈഫിന്റെ മടുപ്പൊക്കെ മാറ്റാൻ പിള്ളാരേം വിളിച്ചൊന്നു കറങ്ങി വരാൻ പറ്റിയ ഒരു ഒന്നൊര വ്യൂ കിട്ടുന്ന സ്ഥലമാണ് ഇവിടം. സിനിമകളിലൊക്കെ കേരളഗ്രാമം എന്നൊക്കെ പറഞ്ഞു കാണിക്കുന്ന ഹരിതാഭയും പച്ചപ്പുമൊക്കെ കൊണ്ട് മാസ്സ് ആണ് ഇവിടം. ഇതോടൊപ്പം പൈനാപ്പിൾ ഏറ്റവും വില കുറവിൽ കിട്ടുന്നയിടം കൂടിയാണ് മാത്തൂർ.

എത്തിച്ചേരാൻ – മാർത്താണ്ഡംവഴി തിരുവട്ടാറിൽ എത്തിയാൽ മൂന്ന് കി.മീ അകലെയാണ് മാത്തൂർ തൊട്ടിപ്പാലം. പദ്മനാഭപുരം കൊട്ടാരത്തിൽനിന്ന് 14 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം.

വിവരങ്ങൾക്ക് കടപ്പാട് – അരുൺ വിനയ്.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.