പണ്ടുകാലത്ത് കേക്ക് കഴിക്കണമെന്ന് തോന്നിയാൽ നേരെ ബേക്കറിയിലേക്ക് പോകാനാണ് നമ്മുടെ പതിവ്. എന്നാൽ ഇപ്പോൾ ഓരോ വീട്ടിലും പലതരത്തിലുള്ള കേക്ക് ഉണ്ടാക്കുന്നതിൽ മിടുക്ക് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മമാർ. ലോക്ക്ഡൗൺ കാലത്താണ് കേക്ക് പരീക്ഷണങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമായി അരങ്ങേറിയതും, ധാരാളം ഹോംഷെഫുമാർ ഉയർന്നു വന്നതും.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ കേക്ക് ഉണ്ടാക്കുവാൻ ബീറ്ററും, ഓവനുമെല്ലാം വേണമെന്ന ധാരണയിൽ ഇപ്പോഴും ചിലരെങ്കിലുമുണ്ട്. അത്തരക്കാരിൽ നിന്നും സംശയങ്ങൾ മെസ്സേജുകളായി ലഭിച്ചു തുടങ്ങിയതോടെയാണ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്നു തീരുമാനിക്കുന്നതും.കേക്കുകളിൽ മിക്കയാളുകൾക്കും ഏറെയിഷ്ടപ്പെട്ട ഒന്നാണ് റെഡ് വെൽവെറ്റ് കേക്ക്. ഓവനും, ഇലക്ട്രിക് ബീറ്ററുമൊന്നും ഇല്ലാതെ എളുപ്പത്തിൽ റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കുവാൻ നമുക്കൊന്നു പഠിച്ചാലോ?
അതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. വെള്ളം – ഒരു കപ്പ്, പഞ്ചസാര – കാൽ കപ്പ്, മൈദ – രണ്ടു കപ്പ്, കൊക്കോ പൗഡർ – ഒരു ടീ സ്പൂൺ, ഉപ്പ് – ഒരു നുള്ള്, ബേക്കിംഗ് പൗഡർ – ഒരു ടീ സ്പൂൺ, സോഡാ ബൈ കാർബണേറ്റ് – അര ടീ സ്പൂൺ + അര ടീ സ്പൂൺ, മുട്ട – 4 എണ്ണം, പഞ്ചസാര പൊടി – ഒന്നര കപ്പ്, എണ്ണ (Refined Oil) – അര കപ്പ്, വാനില എസ്സൻസ് – ഒരു ടീ സ്പൂൺ, ബട്ടർ മിൽക്ക് – മുക്കാൽ കപ്പ്, റെഡ് കളർ, വിനാഗിരി – രണ്ടു ടീ സ്പൂൺ, വിപ്പിംഗ് ക്രീം – ഒന്നര കപ്പ്, ക്രീം ചീസ് – 400 ഗ്രാം, ഐസിംഗ് ഷുഗർ – രണ്ടു കപ്പ്, ബട്ടർ – 100 ഗ്രാം.
മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് എളുപ്പത്തിൽ റെഡ് വെൽവെറ്റ് കേക്ക് ഉണ്ടാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ നന്നായി വിവരിച്ചു കാണിക്കുന്നുണ്ട്. അതൊന്നു കണ്ടു മനസിലാക്കുക.
അപ്പോൾ എല്ലാവരും ഇനി ഇത്തരത്തിൽ സിമ്പിളായി റെഡ് വെൽവെറ്റ് കേക്ക് ഒന്ന് വീട്ടിൽ ഉണ്ടാക്കി നോക്കുക.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.