എല്ലാവരുടെയും ആഗ്രഹമായിരിക്കും കപ്പലിൽ ഒരുതവണയെങ്കിലും യാത്ര ചെയ്യുക എന്നത്. വിമാനയാത്രകൾ ഇക്കാലത്ത് സജീവമാണെങ്കിലും കപ്പൽ യാത്ര അൽപ്പം പണച്ചെലവുള്ളതിനാൽ അധികമാളുകളും അത് എക്സ്പീരിയൻസ് ചെയ്യാറില്ല. എന്നാൽ കുറഞ്ഞ ചെലവിൽ ഒരു ക്രൂയിസ് ഷിപ്പ് യാത്ര പോകുവാൻ ഇതാ നിങ്ങൾക്കൊരവസരം വന്നിരിക്കുകയാണ്. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് അടിപൊളി ക്രൂയിസ് ഷിപ്പിൽ യാത്ര ചെയ്താൽ എങ്ങനെയുണ്ടാകും? ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC). ആഭ്യന്തര വിപണി ലക്ഷ്യമാക്കി ആദ്യമായി ക്രൂയിസ് ബിസിനസ്സിലേക്ക് […]
ഇന്ത്യയിലെയെന്നല്ല, സൗത്ത് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സിനിമാ സ്ക്രീന്‍, ലോകത്തിലെ മൂന്നാമത്തെ വലിയ സിനിമാ സ്ക്രീന്‍… ഇങ്ങനെയൊരു തിയേറ്ററില്‍ സിനിമ കാണണമെന്നുണ്ടോ? എങ്കില്‍ നേരെ ആന്ധ്രാപ്രദേശിലേക്കു വിട്ടോളൂ. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സുള്ളൂര്‍പേട്ടയിലുള്ള V Epiq എന്ന തിയേറ്ററിനാണ് മേല്‍പ്പറഞ്ഞ സവിശേഷതകളുള്ളത്. V Epiq ലെ ബിഗ്സ്ക്രീനിന് 100 അടി വീതിയും 54 അടി ഉയരവുമുണ്ട്. കൂടാതെ 656 സീറ്റിംഗ് കപ്പാസിറ്റിയുമുണ്ട്. ഈ തിയേറ്റര്‍ സമുച്ചയത്തിൽ 170 സീറ്റുകൾ വീതമുള്ള രണ്ട് സ്ക്രീനുകൾ കൂടിയുണ്ട്. ആന്ധ്ര പ്രദേശിലും […]