Currently Browsing: News

ലക്ഷ്‌മി നായർക്ക് തമിഴ്‌നാട്ടിൽ അമ്പലമോ? ഇതിനു പിന്നിലെ സത്യം ഇതാണ്

ഫ്ലവേഴ്സ് ചാനലിലെ ഒരു കോടി പരിപാടിയിൽ ഞാൻ അടുത്തിടെ പങ്കെടുത്തിരുന്നു. ആ പ്രോ​ഗ്രാം കണ്ട് നിരവധി പേർ മെസേജ് അയക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. അതിൽ‌ പറഞ്ഞ ചില കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നു എന്റെ പേരിൽ തമിഴ്നാട്ടിൽ ഒരു ആരാധകൻ അമ്പലം പണിതിട്ടുണ്ട് എന്ന വാർത്ത. എന്റെ പേരിൽ അമ്പലമുണ്ട് തമിഴ്നാട്ടിൽ എന്ന കാര്യം എനിക്ക് വളരെ നാളുകളായി അറിയാവുന്ന കാര്യമാണ്. അത് എന്റെ വീട്ടുകാർക്കുമെല്ലാം അറിയാം. കൗതുകമുള്ള കാര്യമായ കൊണ്ടാണ് ആ പരിപാടിയിൽ അക്കാര്യം ഞാൻ […]

CONTINUE READING

ഫ്രിഡ്‌ജ് വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ന് നമ്മുടെ വീട്ടിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ഉപകരണമായി മാറിയിരിക്കുകയാണല്ലോ റഫ്രിജറേറ്റർ അഥവാ ഫ്രിഡ്‌ജ്‌. ഫ്രിഡ്ജ് വാങ്ങുമ്പോളും അത് ഉപയോഗിക്കുമ്പോളും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ പൊതുജനങ്ങൾക്കായി ഷെയർ ചെയ്യുകയാണ് കെഎസ്ഇബി. കെഎസ്ഇബിയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്ത കുറിപ്പ് ഒന്ന് വായിക്കാം. റെഫ്രിജറേറ്റര്‍ വാങ്ങുമ്പോള്‍ ആവശ്യത്തിനു മാതം വലിപ്പമുള്ളതും ഊര്‍ജ്ജക്ഷമത കൂടിയതുമായ മോഡലുകള്‍ തിരഞ്ഞെടുക്കുക. നാലു പേർ അടങ്ങിയ കുടുംബത്തിന്‌ 165 ലിറ്റര്‍ ശേഷിയുളള റെഫ്രിജറേറ്റര്‍ മതിയാകും. വലിപ്പം കൂടും തോറും വൈദ്യുതി ചെലവും കൂടും […]

CONTINUE READING

കേരള ടൂറിസം മൊബൈല്‍ ആപ്പ്; ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം

കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കാനും ആകര്‍ഷകമായ പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താനും സന്ദര്‍ശനാനുഭവങ്ങള്‍ രേഖപ്പെടുത്താനും അവസരം നല്‍കുന്ന കേരള ടൂറിസം മൊബൈല്‍ ആപ്പ് ഗൂഗിൽ പ്ലേ സ്റ്റോറിൽ ലഭ്യമാകും. വിനോദസഞ്ചാരികള്‍ക്ക് എല്ലാ സേവനങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ ടൂറിസം ലക്ഷ്യസ്ഥാനങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാകും. ഇതുവരെ അറിയപ്പെടാത്ത ആകര്‍ഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള അറിവുകളും ഇതിൽ ഉണ്ടാകും. അധികം ശ്രദ്ധ ലഭിച്ചിട്ടില്ലാത്ത ടൂറിസം ആകര്‍ഷണങ്ങളെയും ഇടങ്ങളെയും […]

CONTINUE READING

സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സിനിമാസ്ക്രീന്‍ ഇന്ത്യയിൽ…

ഇന്ത്യയിലെയെന്നല്ല, സൗത്ത് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സിനിമാ സ്ക്രീന്‍, ലോകത്തിലെ മൂന്നാമത്തെ വലിയ സിനിമാ സ്ക്രീന്‍… ഇങ്ങനെയൊരു തിയേറ്ററില്‍ സിനിമ കാണണമെന്നുണ്ടോ? എങ്കില്‍ നേരെ ആന്ധ്രാപ്രദേശിലേക്കു വിട്ടോളൂ. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സുള്ളൂര്‍പേട്ടയിലുള്ള V Epiq എന്ന തിയേറ്ററിനാണ് മേല്‍പ്പറഞ്ഞ സവിശേഷതകളുള്ളത്. V Epiq ലെ ബിഗ്സ്ക്രീനിന് 100 അടി വീതിയും 54 അടി ഉയരവുമുണ്ട്. കൂടാതെ 656 സീറ്റിംഗ് കപ്പാസിറ്റിയുമുണ്ട്. ഈ തിയേറ്റര്‍ സമുച്ചയത്തിൽ 170 സീറ്റുകൾ വീതമുള്ള രണ്ട് സ്ക്രീനുകൾ കൂടിയുണ്ട്. ആന്ധ്ര പ്രദേശിലും […]

CONTINUE READING

കൊറോണയോട് തോൽക്കില്ല; വരുമാനമാർഗ്ഗം ബിരിയാണിയിലൂടെ…

എഴുത്ത് – ഷൈജു എ.വി. ഞങ്ങളെ അറിയാവുന്നവരും പരിചയക്കാരും പല വേഷത്തിലും ഞങ്ങളെ കണ്ടിട്ടുണ്ടാവാം. ഇങ്ങനെ ഒരു മാറ്റത്തിൽ കാണുമ്പോൾ പലർക്കും അമ്പരപ്പും ഉണ്ടാവാം. ഞങ്ങളെ അടുത്തറിയാവുന്നവർ പറയും നിങ്ങളെ എങ്ങനെ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നു. പക്ഷേ ഇതങ്ങനെ അല്ല. കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങിയപ്പോൾ high സെറ്റപ്പിൽ ജീവിച്ചുകൊണ്ടിരുന്ന പലരും ജോലിപോലും നഷ്ടപ്പെട്ടു എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു പോയി. ഉള്ള വരുമാനം മുന്നിൽ കണ്ട് ബാധ്യതകൾ വരുത്തിവെച്ചവർ പലരും നിൽക്കക്കള്ളിയില്ലാതെ ജീവിതം തന്നെ അവസാനിപ്പിച്ചു. […]

CONTINUE READING

അന്ന് കുറ്റം പറഞ്ഞു മാറ്റി വെച്ച തൈര് സാദം, ഇന്നു രക്ഷയ്‌ക്കെത്തി…

എഴുത്ത് – കൃഷ്ണകുമാർ (സിനിമാ താരം). തൈര് സാദം.. Curd rice.. പണ്ട് അമ്മ ഉണ്ടാക്കി തരുമ്പോൾ പുച്ഛമായിരുന്നു. കുറ്റം പറയുമായിരുന്നു. അന്നൊക്കെ വയർ സംബന്ധമായ എന്തെങ്കിലും അസുഖമുണ്ടായാൽ അമ്മ തൈര് സാദം ഉണ്ടാക്കി തരും. എന്നിട്ട് അമ്മ പറയും വയറു തണുക്കട്ടെ. ശെരിയാണ്, വലിയ മരുന്നൊന്നും കഴിക്കാതെ സുഖമാകുമായിരുന്നു. അന്ന് ഇത് മാത്രമല്ല മക്കളുടെ ആരോഗ്യം നന്നായിരിക്കണേ എന്ന് വിചാരിച്ചു മാതാപിതാക്കൾ എന്ത് പറഞ്ഞാലും നമ്മൾ എതിർക്കും, തർക്കിക്കും. പലപ്പോഴും അവരെ വല്ലാതെ വേദനിപ്പിച്ചു ഞാൻ […]

CONTINUE READING

അന്ന് റെയിൽവേ ട്രാക്കിൽ ചായഗ്ലാസ്സ് പെറുക്കി നടന്നു; ഇന്ന് പോലീസ്…

വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്നും എല്ലാറ്റിനെയും അതിജീവിച്ച് ഉയർന്ന നിലയിലെത്തിയ ധാരാളം ആളുകളുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. അതിലേക്ക് ഒരു ജീവിതകഥ കൂടി. ഏവർക്കും പ്രചോദനമാകുന്ന ആ കഥ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ധർമമരാജൻ സാറിന്റേതാണ്. അദ്ദേഹം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ആ കുറിപ്പ് നമുക്കൊന്ന് വായിക്കാം. “എന്റെ പേര് ധർമമരാജൻ. ഞാൻ ആലപ്പുഴയിൽ നിന്നും ഡെപ്യൂട്ടേഷനിൽ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലിനോക്കുന്നു. ഈ […]

CONTINUE READING

ജോലിയില്ലാതെ വിഷമിച്ച പ്രവാസികളോട് ഈ വിഷയത്തിൽ കരുണ കാണിച്ചുകൂടെ?

എഴുത്ത് – അഷ്‌റഫ് താമരശ്ശേരി. നീണ്ട കാത്തിരിപ്പിന് വിരാമമായി. യു എ ഇ യിലേക്കുള്ള യാത്രാ നിരോധനം നീക്കി. പ്രതീക്ഷയുടെ തിരി നാളം പ്രത്യക്ഷപ്പെട്ടു. ലക്ഷക്കണക്കിന് വീടുകളിലെ മനുഷ്യരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനക്ക് ഫലം കണ്ടിരിക്കുന്നു. എത്രയെന്ന് കരുതിയാണ് പ്രവാസി ദൈന്യത മറച്ച് വെച്ച് പുറത്തിറങ്ങാതെ വീടകങ്ങളിൽ കഴിയുക? കൈ നീട്ടി വരുന്നവരുടെ മുന്നിൽ തലതാഴ്ത്തിയിരിക്കാൻ കഴിയുക? മറ്റുള്ളവർക്ക്‌ ആഴ്ച്ചയിൽ ഏതാനും ദിവസങ്ങളിൽ വരുമാനത്തിന് മാർഗ്ഗമുണ്ടാകുമ്പോൾ ബാങ്ക് ബാലൻസ് തീർന്ന് പോയ പ്രവാസിയുടെ അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ. […]

CONTINUE READING

ലോകത്തെ ഏറ്റവും വില കൂടിയ മരുന്നിനു വേണ്ടി ഒരു കൈ സഹായം

അത്യപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടി രൂപ സമാഹരിക്കാനായി കേരളമൊന്നടങ്കം മുന്നോട്ടിറങ്ങിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രലിലെ പി കെ റഫീഖ്-പി സി മറിയുമ്മ ദമ്പതികളുടെ മൂന്നാമത്തെ മകന്‍ മുഹമ്മദാണ് അപൂര്‍വ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. ജനിതകവൈകല്യം മൂലമുണ്ടാവുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിനു വേണ്ടത് 18 കോടി രൂപയാണ്. മാതാപിതാക്കളായ റഫീഖും മറിയുമ്മയും ഇവരുടെ കുടുംബവുമെല്ലാം […]

CONTINUE READING

ലോകത്തെ ഫാസ്റ്റ് ഫുഡ് ശീലം പഠിപ്പിച്ച ‘മക്‌ഡൊണാൾഡ്സ്’ ചരിത്രം

വിവരണം – Vishnu AS Pragati. മക്‌ഡൊണാൾഡ്സ്…. പേരു കേൾക്കുമ്പോൾ തന്നെ ചായം തേച്ച മുഖത്തോടെയുള്ള കോമാളിയും ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന സ്വർണ്ണ നിറത്തിലുള്ള കമാന M അക്ഷരവും ലോകജനതയുടെ മനസ്സിൽ വരച്ചിട്ട ആഗോളഭീമൻ. ഒരു പക്ഷെ ലോകത്തെ തന്നെ ഫാസ്റ്റ് ഫുഡ് ശീലം പഠിപ്പിച്ച തലതൊട്ടപ്പൻ. ഇവർക്കുമുണ്ടൊരു ചരിത്രം പറയാൻ. 1930കളിലെ അമേരിക്കൻ ഐക്യനാടുകളിൽ തൊഴിലില്ലായ്മ കൊടികുത്തി വാഴുന്ന സമയത്താണ് അച്ഛനും രണ്ടു മക്കളും ചേർന്ന മക്‌ഡൊണാൾഡ് കുടുംബം കൂടുതൽ തൊഴിലവസരങ്ങൾ തേടി അമേരിക്കയിലെ ന്യൂ […]

CONTINUE READING