മധുരമൂറും ജിലേബി നമുക്ക് വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ? വളരെ എളുപ്പമാണ്

പ്രായഭേദമന്യേ ഒട്ടുമിക്കയാളുകളും ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ജിലേബി. ജലേബി നല്ല കടുത്ത ഓറഞ്ച് നിറത്തിലാണ് സാധാരണ കണ്ടുവരുന്നത്. ഇതുകൂടാതെ മഞ്ഞ നിറത്തിലും, ചിലയിടങ്ങളിൽ വെള്ള നിറത്തിലും ജലേബി ലഭ്യമാണ്. മഞ്ഞ നിറമുള്ള ജിലേബിയ്ക്ക് അൽപ്പം പുളിയുള്ള രുചിയാണെങ്കിൽ, ഓറഞ്ച് കളർ ജിലേബിയ്ക്ക് അതിലേറെ മധുരമാണ്.

വടക്കേ ഇന്ത്യക്കാരാണ് ജിലേബി കൂടുതലായും ഉപയോഗിക്കുന്നത്. അവരുടെ ഉത്സവങ്ങളോടും വിശേഷ ദിവസങ്ങളോടുമാനുബന്ധിച്ചു മധുരപലഹാരങ്ങളുണ്ടാക്കുമ്പോൾ അതിൽ പ്രധാനിയായിരിക്കും ജിലേബി. നോർത്ത് ഇന്ത്യക്കാർ ജിലേബിയെ പൊതുവെ ജാൻഗിരി എന്നാണു വിളിക്കുന്നത്. അതേപോലെതന്നെ പാക്കിസ്ഥാനിലും ജിലേബിയ്ക്ക് ആരാധകരുണ്ട്. അവിടെ ‘ജലീബീ’ എന്നാണു ഇവ അറിയപ്പെടുന്നതെന്നു മാത്രം.

അപ്പോൾ ജിലേബി വിശേഷങ്ങളൊക്കെ കേട്ടില്ലേ? ഇനി ബേക്കറിയിലെ ചില്ലുകൂട്ടിലിരുന്നു നമ്മളെ കൊതിയൂറിപ്പിക്കുന്ന ജിലേബി നമുക്ക് വീട്ടിലൊന്നു ഉണ്ടാക്കി നോക്കിയാലോ? എളുപ്പത്തിൽ ജിലേബി ഉണ്ടാക്കുന്നതിനായി വേണ്ട ചേരുവകൾ ഉഴുന്ന് പരിപ്പ് – ഒരു കപ്പ്, കോൺഫ്‌ളോർ (ചോളപ്പൊടി) – അര അല്ലെങ്കിൽ ഒരു കപ്പ്, പഞ്ചസാര – രണ്ടു കപ്പ്, ഓറഞ്ച് റെഡ് ഫുഡ് കളർ – ഒരു നുള്ള്, ഏലയ്ക്കാ പൊടി – ഒരു ടീ സ്പൂൺ, നാരങ്ങാ നീര് – ഒരു ടേബിൾ സ്പൂൺ, നെയ്യ് – ഒന്നോ രണ്ടോ ടീ സ്പൂൺ, എണ്ണ (Refined Oil), വെള്ളം, ഉപ്പ് എന്നിവ ആവശ്യത്തിന്.

അപ്പോൾ ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ച് ജിലേബി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കി മനസിലാക്കുക.

കണ്ടില്ലേ? നമ്മൾ വിചാരിക്കുന്ന പോലെ അത്ര ബുദ്ധിമുട്ടൊന്നുമില്ല ജിലേബി വീട്ടിൽ ഉണ്ടാക്കുവാൻ. അപ്പോൾ ഇനി എല്ലാവരും ഇതൊന്നു വീട്ടിൽ പരീക്ഷിച്ചു നോക്കൂ. സ്നേഹത്തോടെ ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ. കാര്യം ജിലേബി നല്ല രുചികരമൊക്കെത്തന്നെയാണെങ്കിലും പ്രമേഹരോഗമുള്ളവർ (ഷുഗർ) ഇത് അധികം കഴിക്കാതിരിക്കുക.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.