നിങ്ങളൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മുടെ നാട്ടിലെ ചില നാടൻ ചായക്കടകളിൽ കിട്ടുന്ന മുട്ടക്കറിയ്ക്ക് ഒരു പ്രത്യേക രുചിയായിരിക്കും. എന്നാൽ നമ്മൾ വീട്ടിലുണ്ടാക്കുമ്പോൾ ചിലപ്പോൾ ഈ രുചി കിട്ടാറില്ല. അപ്പോൾ കാര്യത്തിലേക്ക് കടക്കാം. എങ്ങനെ ചായക്കടകളിൽ കിട്ടുന്ന കിടിലൻ രുചിയോടെ മുട്ടക്കറി നമുക്ക് വീട്ടിലുണ്ടാക്കാം? അതെങ്ങനെയെന്നു വിശദീകരിച്ചു തരികയാണ് ഈ ലേഖനം.
ചായക്കട സ്പെഷ്യൽ നാടൻ മുട്ടക്കറി ഉണ്ടാക്കുവാനായി ആവശ്യമുള്ള സാധനങ്ങൾ ഇനി പറയുന്നവയാണ്. മുട്ട – അഞ്ചെണ്ണം, സവാള – മൂന്നെണ്ണം വലുത്, വെളുത്തുള്ളി – 12 അല്ലികൾ, ഇഞ്ചി – ഒരു ചെറിയ കഷ്ണം (അരിയുമ്പോൾ ഒരു ടേബിൾ സ്പൂൺ വേണം), എണ്ണ – ഒന്നര ടേബിൾ സ്പൂൺ, കടുക് – ഒരു ടീ സ്പൂൺ, വേപ്പില – ആവശ്യത്തിന്, വറ്റൽ മുളക് – നാലെണ്ണം, തിളച്ചവെള്ളം – 3 കപ്പ് (പച്ചവെള്ളം ഉപയോഗിക്കരുത്), മഞ്ഞൾപ്പൊടി – കാൽ ടേബിൾ സ്പൂൺ, കാശ്മീരി മുളകുപൊടി – ഒരു ടേബിൾ സ്പൂൺ, മല്ലിപ്പൊടി – ഒരു ടേബിൾ സ്പൂൺ, ഗരം മസാലപ്പൊടി – അര ടേബിൾ സ്പൂൺ.
ആദ്യം മുട്ട പുഴുങ്ങി തോട് കളഞ്ഞു വൃത്തിയാക്കി വെക്കുക. എന്നിട്ട് ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ എണ്ണ ഒഴിക്കുക. എണ്ണ ചൂടായാൽ അതിലേക്ക് കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കണം. കടുക് പൊട്ടിയ ശേഷം വെളുത്തുള്ളി, ഇഞ്ചി അരിഞ്ഞത് എന്നിവ ചേർക്കുകയും, ഇത് ചെറുതായി മൂത്ത് വരുമ്പോൾ സവാള ചേർക്കുകയും ചെയ്യാം. എന്നിട്ട് ഇത് വാടി വരുന്നത് വരെ നന്നായി ഇളക്കി കൊടുക്കണം.
ഇത് നന്നായി വാടിക്കഴിഞ്ഞാൽ അതിലേക്ക് തിളപ്പിച്ച വെള്ളം ഒഴിച്ചതിനു ശേഷം അടച്ചു വച്ച് നന്നായി വേവിക്കുക (തിളച്ച വെള്ളം ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം). വെന്തുവന്ന സവാളയിലേക്ക് മഞ്ഞൾപ്പൊടി, ആവശ്യമായ മുളകുപൊടി, മല്ലിപ്പൊടി, ഗരം മസ്സാലപ്പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
പൊടികളുടെ പച്ച മണം മാറി വരുമ്പോൾ ഉപ്പ് ചേർത്ത് നന്നായി ഇളക്കി ചെറു തീയില് അൽപനേരം വയ്ക്കുക. എണ്ണ തെളിഞ്ഞു വരുന്ന പാകമാകുമ്പോൾ അതിലേക്ക് പുഴുങ്ങി എടുത്ത മുട്ട ഓരോന്നായി ഇട്ടു കൊടുക്കുക. മുട്ടയിൽ ചാറുപറ്റുന്നതിനായി ചെറുതായി ഒന്നു ഇളക്കിക്കൊടുക്കാം. ശേഷം മറ്റൊരു പ്ലേറ്റിലേക്ക് മാറ്റി വിളമ്പാം. പാചകരീതി വ്യക്തമായി മനസിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ ശരിക്കു കാണുക.
കണ്ടില്ലേ? സംഭവം എളുപ്പമല്ലേ? അപ്പോൾ ഇനി അടുത്ത തവണ വീട്ടിൽ മുട്ടക്കറി ഉണ്ടാക്കുമ്പോൾ ഇതുപോലെ ഒന്നുണ്ടാക്കി നോക്കുക. അപ്പം, ചപ്പാത്തി, നൂലപ്പം, പുട്ട് എന്നിവയ്ക്കൊപ്പം കഴിക്കാൻ ഈ മുട്ടക്കറി ബെസ്റ്റാണ്. തീർച്ചയായും ഇതൊന്നു ട്രൈ ചെയ്തിട്ട് അഭിപ്രായങ്ങൾ പറയണേ.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.