Currently Browsing: Travel
ഗൾഫ് എന്നു കേട്ടാൽ നമ്മുടെയെല്ലാം മനസ്സിൽ ഓടിവരുന്ന ഒരു രംഗമുണ്ട്. മരുഭൂമിയും, ഒട്ടകവും, പിന്നെ അറബികളും.. അങ്ങനെയങ്ങനെ. കേരളത്തിന്റെ പച്ചപ്പും ഹരിതാഭയുമൊക്കെ ഓർമ്മകളിൽ നിറച്ചുകൊണ്ട് കുടുംബത്തെ കരകയറ്റാൻ വേണ്ടി ഗൾഫിലേക്ക് പോകുന്ന മലയാളിയുടെ നൊസ്റ്റാൾജിക് വേദന അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകുകയുള്ളൂ. എന്നാൽ ഗൾഫിലും ഉണ്ട് ഒരു കൊച്ചു കേരളം. നിങ്ങൾ കേട്ടിട്ടുണ്ടാകും, സലാല. അതെ ഗൾഫിലെ സ്വർഗ്ഗം, ഗൾഫിലെ കേരളം എന്നൊക്കെ അറിയപ്പെടുന്ന സലാല പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഒരു സ്വർഗ്ഗം തന്നെയാണ്. ഒമാൻ പ്രവിശ്യയായ […]
നിങ്ങളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്തിട്ടുണ്ടാകും. പലതരത്തിലുള്ള കെഎസ്ആർടിസി ബസ്സുകൾ കണ്ടിട്ടുണ്ടാകും. സൂപ്പർഫാസ്റ്റ്, ലോഫ്‌ളോർ, സ്‌കാനിയ, ഡബിൾ ഡക്കർ എന്നിങ്ങനെ. എന്നാൽ കെഎസ്ആർടിസിയിലെ ഏറ്റവും നീളം കൂടിയ ബസ് ആരെങ്കിലും കണ്ടിട്ടുണ്ടോ? അതിൽ യാത്ര ചെയ്തിട്ടുണ്ടോ? ഏതായിരിക്കും ഏറ്റവും നീളമേറിയ ആ ബസ്? RN 777 എന്ന ബോണറ്റ് നമ്പരിലുള്ള കെ.എസ്.ആർ.ടി.സിയുടെ കേരളത്തിലെ ഒരേയൊരു വെസ്റ്റിബ്യൂൾ ബസ്സിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 17 മീറ്ററാണ് ഈ ബസ്സിന്റെ നീളം. കെഎസ്ആർടിസിയിലെ തീവണ്ടി, അനാക്കോണ്ട എന്നൊക്കെയുള്ള വിളിപ്പേരുകളിൽ […]
തിരക്കേറിയ ജീവിതത്തിനിടയിൽ എപ്പോഴെങ്കിലും ശുദ്ധവായു ശ്വസിച്ചുകൊണ്ട് ഒരൽപം റിലാക്സ് ചെയ്യുവാൻ നിങ്ങൾക്കാഗ്രഹമുണ്ടോ? കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങൾ മാറ്റി നിർത്തി നമുക്ക് അധികമാർക്കും അറിയാത്ത ഒരു മനോഹരയിടത്തിലേക്ക് പോയാലോ? അതാണ് ചിതറാൽ. തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയിൽ മാർത്താണ്ഡത്തിനടുത്താണ് ചിതറാൾ. തിരുച്ചരണാത്തുപള്ളി എന്നാണ് ഈ പ്രദേശത്തിന്റെ ചരിത്രനാമം. ഒമ്പതാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ജൈന ക്ഷേത്രമാണിവിടുത്തെ പ്രധാന ആകർഷണം. അക്കാലത്തെ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ജൈന ക്ഷേത്രം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ക്ഷേത്രം. പാറയിൽക്കൊത്തിയ ധ്യാന നിരതനായ […]
കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റു കേന്ദ്രമാണ് ആലപ്പുഴ. കായൽയാത്ര ആസ്വദിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിലേക്ക് സഞ്ചാരികൾ വരുന്നത്. അല്പം പണം മുടക്കുവാൻ താല്പര്യമുള്ളവർക്ക് ഹൗസ്ബോട്ടുകളിലും, അല്ലാത്തവർക്ക് സാധാരണ സർക്കാർ ബോട്ടുകളിലും യാത്ര ചെയ്ത് ആലപ്പുഴയുടെ, കുട്ടനാടിൻ്റെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്. ആലപ്പുഴയിൽ ഏറ്റവും ചെലവു കുറച്ച് കായൽ സൗന്ദര്യം ആസ്വദിക്കുവാൻ സർക്കാർ ബോട്ട് യാത്ര തന്നെയാണ് നല്ലത്. ആലപ്പുഴയിലെ പ്രധാനപ്പെട്ട ബോട്ട് റൂട്ടുകളും, ആ റൂട്ടിൽ പോയാൽ എന്തൊക്കെ കാണുവാൻ സാധിക്കുമെന്നുമുള്ള വിവരങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. […]
രണ്ടു നാടുകൾക്കുമിടയിൽ ജലക്ഷാമം വന്ന സമയത്ത് 1966 ൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജ് ഏകദേശം 30 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമ്മിച്ചതാണ് സംഗതി. വിചാരിച്ചതു പോലെ അത്ര ചെറുതല്ല സംഭവം എന്ന് നേരിട്ട് കണ്ടപ്പോ മനസ്സിലായി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളിൽ ഒന്നാണ് മാത്തൂർ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്നു. കാർഷിക ജലസേചനാർത്ഥം നിർമ്മിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിന്റെ ഭാഗമായി […]
പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനു പരിസരങ്ങളിൽ നിന്നായിരിക്കും ഫോട്ടോകൾ എടുക്കാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പോസ്റ്റ് വെഡിങ് ഷൂട്ട് എന്നൊരു ചടങ്ങ് തന്നെയുണ്ട് ലോകമെമ്പാടുമായിട്ട്. വിവാഹം കഴിഞ്ഞു അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആയിരിക്കും ഇത്തരത്തിൽ പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രാഫി ട്രിപ്പ് നടത്തുക. ഇതിനായി കേരളത്തിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങൾ മുതൽ വിദേശരാജ്യങ്ങളിൽ വരെ പോകുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ സാമ്പത്തികശേഷി അനുസരിച്ചിരിക്കും. വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാവരും ആലോചിക്കുന്നത് പോസ്റ്റ് വെഡിങ് ഫോട്ടോഗ്രാഫി എവിടെ വേണമെന്നായിരിക്കും. […]
ബോട്ട് യാത്രയ്ക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എന്നാൽ ആലപ്പുഴ പോലെ തന്നെ എറണാകുളത്തും ബോട്ട് യാത്രകൾ നടത്താവുന്നതാണ്. രണ്ടു സ്ഥലങ്ങളിലെയും കാഴ്ചകൾ വ്യത്യസ്തമാണെന്നു മാത്രം. ആലപ്പുഴയിൽ ഗ്രാമീണത ജീവിതവും പച്ചപ്പുമൊക്കെ ബോട്ട് യാത്രകളിൽ ആസ്വദിക്കുവാൻ സാധിക്കും. എറണാകുളത്താണെങ്കിൽ കപ്പലുകളും തുറമുഖവും അഴിമുഖവുമെല്ലാം കണ്ടുകൊണ്ട് വ്യത്യസ്തമായൊരു യാത്ര നടത്താം. എറണാകുളത്ത് എത്തുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ബോട്ട് യാത്രയ്ക്കായി മിക്കവാറും പ്രൈവറ്റ് സർവ്വീസുകളെയാണ് ആശ്രയിക്കാറുള്ളത്. പാട്ടും മേളവുമായി കായൽ യാത്ര ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം പ്രൈവറ്റ് ബോട്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ […]
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നമ്മുടെ ആലപ്പുഴ… കോവിഡിന് ശേഷം ആലപ്പുഴയിലേക്ക് ആയിരുന്നു ഞാൻ യാത്ര പ്ലാൻ ചെയ്തത്. ആലപ്പുഴയുടെ ദൃശ്യഭംഗിയും, ജലാശയങ്ങളും, നെല്‍പാടങ്ങളും പകർന്നു നൽകുന്ന മനോഹാരിത അവര്‍ണ്ണനീയമാണ്. അത് ആസ്വദിക്കാൻ ഇന്ന് ഭൂരിഭാഗം ടൂറിസ്റ്റുകളും തിരഞ്ഞെടുക്കുന്നത് ഹൗസ്ബോട്ടുകളെയാണ്. അതുകൊണ്ടു തന്നെ ഇത്തവണ ഞാൻ തിരഞ്ഞെടുത്തതും ഒരു ഹൗസ്‌ബോട്ട് യാത്ര തന്നെയാണ്. നമ്മൾ യാത്ര ചെയ്യുവാനായി തിരഞ്ഞെടുത്ത ഹൗസ്‌ബോട്ടിന് ഒരു പ്രത്യേകത കൂടിയുണ്ട്. നെതർലാൻഡ് രാജാവും രാജ്ഞിയും കുറേനാൾ മുൻപ് നമ്മുടെ നാട് സന്ദർശിച്ച കാര്യം മിക്കയാളുകൾക്കും […]
വിവരണം – പ്രശാന്ത് പറവൂർ. യു.എ.ഇ.യിലെ റാസൽഖൈമയിൽ നിന്നും അജ്‌മാനിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് ഡ്രൈവറായ തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി ബഷീറിക്കയെ പരിചയപ്പെടുന്നത്. ആ യാത്രയോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ബഷീറിക്കയാണ് റാസൽഖൈമയിലെ നഖീൽ ബസ് സ്റ്റേഷനിൽ നിന്നും ഒമാൻ അതിർത്തിയായ അൽജീർ എന്ന സ്ഥലത്തേക്ക് ബസ് സർവീസ് ഉള്ള കാര്യം പറയുന്നത്. ബസ്സുകളുടെ സമയവിവരങ്ങളും ചാർജ്ജും ഒക്കെ ബഷീറിക്ക വിവരിച്ചു തരികയും ചെയ്തു. അങ്ങനെ അടുത്ത ദിവസം ആ റൂട്ടിൽ ഒരു യാത്ര പോകുവാൻ […]
ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്‌ത്രങ്ങളുടെ നാടാണ് തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി. പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്‌ത്തു ഗ്രാമം. ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ് ഈ ഗ്രാമം. ഇവിടത്തെ തറികളുടെ നാദം ഓരോ ജീവിതത്തിന്റെയും സ്‌പന്ദനം കൂടിയാണ്. നേര്‍ത്ത തുണിയില്‍ ഭംഗിയായ കസവുകളും ചിത്ര ചാതുരിയും മലയാളികളുടെ സൗന്ദര്യ ബോധത്തെ ഒന്ന് കൂടി ഉണര്‍ത്തി. ഒരു ഗ്രാമത്തിലെ മുഴുവന്‍ […]