Currently Browsing: Guest Post
വിവരണം – Vishnu A S Pragati. രുചിയിടങ്ങൾ തേടിയുള്ള അലച്ചിലനിടയിൽ നമ്മുടെ അനുഭവം കൊണ്ട് മറക്കാനാകാത്ത ചിലതുണ്ട്. ചിലപ്പോൾ രുചിയുടെ തലയെടുപ്പ് കൊണ്ടും മറ്റു ചിലപ്പോൾ വ്യത്യസ്തത കൊണ്ടും ഇനി അതുമല്ലെങ്കിൽ വിളമ്പുന്നതിനെക്കാൾ കൂടുതൽ ഊട്ടാനുള്ള ചിലരുടെ കാലം പഴക്കമേറ്റിയ നര വീണ വ്യഗ്രതും അതിനുള്ളിലെ സ്നേഹവും കരുതലും പിന്നെ ആഹാരത്തിനോടുള്ള നേരും നെറിയും കൊണ്ടാകും. അങ്ങനെ ഞാൻ കണ്ടിട്ടുള്ള ചുരുക്കം ചില ഭക്ഷണശാലകളിൽ ഒന്നാണ് കുളവിക്കോണം ചന്തു ഹോട്ടൽ. നെടുമങ്ങാട് ചന്തമുക്ക് ജംഗ്ഷനിൽ നിന്നും […]
നല്ല രുചിയിടങ്ങൾ തേടി എത്ര ദൂരം സഞ്ചരിക്കാൻ വരെ തയ്യാറാണ് ആളുകൾ. അതിനൊരുദാഹരണമാണ് എറണാകുളം ജില്ലയിലെ ചാത്തനാട് എന്ന ഗ്രാമത്തിൽ വീരൻപുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന നായരുടെ പുട്ടുകട. ചാത്തനാട് എന്നു പറയുമ്പോൾ വടക്കൻ പറവൂരിൽ നിന്നും ഏകദേശം 15 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഒരു സാധാ ഗ്രാമം. ചാത്തനാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി ചാപ്പൽ കഴിഞ്ഞാൽ വലത്തേക്ക് ചെറിയൊരു വഴി പോകുന്നുണ്ട്. ആ വഴി നേരെയങ്ങു പോയാൽ അവസാനിക്കുന്നത് നായരുടെ പുട്ടുകടയിലാണ്. പടിഞ്ഞാറൻ കാറ്റിനൊപ്പം […]
വിവരണം – Vishnu A S Pragati. സ്നേഹപൂർവ്വം ശ്യാമളാമ്മച്ചി !! പുതുരുചിയിടങ്ങൾ തേടിയുള്ള യാത്രകൾ എപ്പോഴും മനസ്സിന് സംതൃപ്തി നൽകുന്നവയാണ് അത്തരം യാത്രകളിൽ പലപ്പോഴും കണ്ടെത്തുന്നത് എന്നെക്കാൾ പ്രായമുള്ള എന്നാൽ കൊട്ടിഘോഷിക്കപ്പെടാൻ ആരുമില്ലാത്ത ചില രുചിയിടങ്ങളിലേക്കാണ്. ജീവിതത്തിന്റെ നല്ല പ്രായത്തിൽ വിധിയെന്ന നല്ല പണിക്കാരൻ ആലയിൽ ഊതികാച്ചിയ പ്രാരാബ്ദമെന്ന മാറപ്പുകൾ ചുമലിലേറ്റി സ്വന്തം കൈപ്പുണ്യത്തിൽ മാത്രം വിശ്വസിച്ചു പതിറ്റാണ്ടുകൾ അടുപ്പിലെ തീയോട് കുഴലൂതിയും പുകക്കറ പുരണ്ട ഭിത്തികളിൽ ജീവിതത്തിന്റെ നിറച്ചാർത്തു വരച്ചും ഇന്നും തോൽക്കാൻ മനസ്സില്ലാത്ത […]
വിവരണം – വിഷ്‌ണു എ.എസ്.പ്രഗതി. തിരുവനന്തപുരം നഗരത്തിനൊരു പ്രത്യേകതയുണ്ട്. ഉഴുതുമറിച്ചിട്ടിട്ട മണ്ണിൽ പെയ്തൊഴിഞ്ഞ പുതുമഴയ്ക്ക് ശേഷമെന്ന പോലെ അവൻ എല്ലാരേയും സ്വീകരിക്കും, എന്നാൽ ആൾക്കിഷ്ടപ്പെട്ടവയെ മാത്രമേ അവൻ നിലനിർത്തൂ, പിന്നീട് വളർത്തൂ.. വളർന്നാൽ പിന്നെ അത് ഒന്നൊന്നര വളർച്ചയുമായിരിക്കും. അതിപ്പോൾ മാനായാലും മരമായാലും മനുഷ്യനായാലും. അതാണീ പത്മനാഭന്റെ മണ്ണ്. അങ്ങനെയുള്ള നമ്മുടെ മുന്നിൽ അരനൂറ്റാണ്ട് കാലം പലരുടെയും വിശപ്പ് മാറ്റിയ ചരിത്രം പറയുകയാണ് വഴയിലയിലെ അമ്മച്ചിയുടെ കട. ശെരിയാണ്, അധികമാർക്കും ഈ കടയെക്കുറിച്ചറിയാൻ ഇടയില്ല. സിനിമാ നടന്മാരുടെയും […]
വിവരണം – പ്രശാന്ത് പറവൂർ. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കുട്ടമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള ഒരു ഒരു ചെറുഗ്രാമമാണ് വടാട്ടുപാറ. വലിയപാറ, പിണ്ടിമന, കാവലങ്ങാട്, അയ്യമ്പുഴ, ഇസ്റ്റ് കുത്തുകുഴി, എന്നിവയാണ് വടാട്ടുപാറയുടെ സമീപസ്ഥങ്ങളായ ഗ്രാമങ്ങൾ. ഏറ്റവുമടുത്തുള്ള പട്ടണങ്ങളിൽ, കോതമംഗലം, തൊടുപുഴ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവ ഉൾപ്പെടുന്നു. ഗ്രാമ്യ സൗന്ദര്യത്തിന്റെ റാണി എന്നറിയപ്പെടുന്ന വടാട്ടുപാറ ഗ്രാമം പെരിയാറിന്റെ വശ്യമനോഹാരിത കൊണ്ട് സമ്പുഷ്ടമാണ്. കോതമംഗലത്തുനിന്ന് 16 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽനിന്നു തട്ടേക്കാടിലേയ്ക്ക് 16 കിലോമീറ്ററും ഭൂതത്താൻകെട്ടിലേയ്ക്ക് 14 […]
വിവരണം – Vishnu AS Pragati. രുചികൾ തേടിയുള്ള യാത്രയിൽ നമ്മൾ പോലുമറിയാതെ ഒരു നിമിത്തം പോലെ നമ്മുടെ മുന്നിലെത്തിച്ചേരുന്ന ചില രുചിയിടങ്ങളുണ്ട്. പറയാനും പാരാട്ടനും ഒരാളുമില്ലെങ്കിലും മുകളിൽ ആകാശവും താഴെ പത്മനാഭന്റെ മണ്ണും ഇടയിൽ കുറച്ചേറെ കൈപ്പുണ്യവുമായി ജീവിക്കുന്നവർ. വെട്ടിപ്പും തട്ടിപ്പും മറ്റുമില്ലാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മാത്രം ഉയർത്തിക്കുത്തിയ നൈറ്റിയുമായി അടുക്കളയിലെ പാത്രങ്ങളോടും അടുപ്പിനോടും സൊറ പറഞ്ഞും പുകമറ കൊണ്ട് ജീവിതം മറച്ചു മുന്നോട്ട് പോകുന്ന ചില ജീവിതങ്ങൾ. അതിലെ ചെറിയൊരു ഏട് – […]
എഴുത്ത് – വിഷ്ണു എ.എസ്. പ്രഗതി മാർച്ച് 8, നമുക്കെല്ലാം വളരെ പരിചിതമായ ഒരു റസ്റ്റോറന്റ് ശൃംഖലയുടെ കേരളത്തിലെ ജന്മനാളാണന്ന്. തൊഴിലാളി വർഗ്ഗത്തിന്റെ ശക്തിയും അവന്റെ അവകാശങ്ങളും മനസ്സിലാക്കിക്കൊടുക്കുക മാത്രമല്ല അതിന്റെ കൂടെ മലയാളികൾക്കും ഭാരതീയർക്കും അഭിമാനമായ ഒട്ടേറെ ചരിത്രം പേറുന്ന ഒരു ‘മുതുക്കൻ’ റസ്റ്റോറന്റിന്റെ വാർഷികം. അതേ, കഴിഞ്ഞ ആറു ദശകത്തിലേറെയായി നമുക്കൊക്കെ പരിചിതമായ ‘ഇന്ത്യൻ കോഫി ഹൗസ്’ പിറന്ന നാൾ. ലോകമന്ന് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുമ്പോൾ അതിന്റെ കൂടെ സ്മരിക്കണം ‘ഇന്ത്യൻ കോഫി […]
കേരളത്തിന്റെ തലസ്ഥാവും ഭരണസിരാകേന്ദ്രവുമായ തിരുവനന്തപുരം ടൂറിസത്തിനു കൂടി പേരുകേട്ട ഒരു സ്ഥലമാണ്. വിദേശികൾ അടക്കമുള്ള ധാരാളം സഞ്ചാരികളാണ് തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലുമായി കാഴ്ചകൾ കാണുവാൻ എത്തിച്ചേരുന്നത്. മെഡിക്കൽ ടൂറിസം, പരമ്പരാഗത ടൂറിസം എന്നിവയിൽ ആഗോള തലത്തിൽ അറിയപ്പെടുന്ന ഒരു ലക്ഷ്യ കേന്ദ്രമാണ് തിരുവനന്തപുരം. അൻപതിലേറെ അംഗീകൃത ആയുർവേദ കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരത്തിനുള്ളിലും പുറത്തുമായുണ്ട്. വിദേശ രാജ്യങ്ങളിൽ ആയുർവേദത്തിനുള്ള മതിപ്പ് ഇതിനു കാരണമാണ്. കൂടാതെ ശ്രീ ചിത്ര, ആർ.സി.സി തുടങ്ങിയ പ്രശസ്ത സർക്കാർ ആശുപത്രികളും കിംസ്, എസ്.യൂ.ടി., കോസ്മോ, […]
അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. അരി( മിക്കവാറും ബസ്മതി അരി), സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ് ഉള്ളത്. അറബി നാടുകളിൽ ഒട്ടകത്തിന്റേയും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ബീഫ്, ഫിഷ് എന്നീ ബിരിയാണികളും ഉണ്ട്. സുഗന്ധവ്യഞ്ജനങ്ങളാണ് ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ. ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകൾ […]