Currently Browsing: Guest Post
എഴുത്ത് – ലിസ് ലോന. മംഗലാപുരത്തെ വളരെ പ്രശസ്തമായ ഒരു മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഐ സി യുവിൽ അത്യാവശ്യം തിരക്കുള്ള ഒരു രാത്രി ഡ്യൂട്ടിക്കിടയിലാണ് ഞാൻ. വെന്റിലേറ്ററിലും ഇൻക്യൂബേറ്ററിലും സാധാരണ ഒബ്സെർവഷനിലുമായി ഒൻപത് കുഞ്ഞുമക്കൾ. നവജാതശിശുക്കളുടെ ഐ സി യു ആയതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയും പ്രവർത്തിപരിചയവും ഉള്ളവരെ മാത്രമേ അവിടെ ഡ്യൂട്ടിയിലിടൂ. കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരേസമയം സന്തോഷവും സങ്കടവും തരുന്ന സ്ഥലം. ഒരുപാട് വയറുകൾക്കും ഫ്ലൂയിഡ് ലൈനുകൾക്കുമിടയിൽ തളർന്നു […]
എഴുത്ത് – സന്തോഷ് കുട്ടൻ (കെഎസ്ആർടിസി ബസ് ഡ്രൈവർ, ചങ്ങനാശ്ശേരി ഡിപ്പോ). നെടുമുടി ജ്യോതി ജംഗ്ഷനിൽ നിന്നും ഒരു പൊതി ചോറ്… ഒരുപാട് നാളുകൾക്ക് ശേഷം ഡ്യൂട്ടി ചെയ്തപ്പോൾ ആലപ്പുഴയിൽ നിന്നും കഴിക്കാം എന്ന് കരുതിയ എനിക്ക് പണി കിട്ടി. അവിടെ കാൻ്റീനിൽ 10 മണി ആകും വല്ലതും ആകാൻ. ഒരു ചായ കൊടുത്തു എന്നിട്ട് വയറിനോട് പറഞ്ഞു “ഡേയ് കോട്ടയത്ത് ചെല്ലട്ട് തരാം ട്ടോ..” അവിടെ ചെന്നപ്പോ കാൻ്റീൻ ഇല്ല. പിന്നെ ഉള്ളത് ഇന്ത്യൻ കോഫി […]
വിവരണം – രേഷ്മ അന്ന സെബാസ്റ്റ്യൻ. കാഴ്ചയിലും കാഴ്ചപ്പാടുകളിലും വ്യത്യസ്തമായിരിക്കുന്നത് പോലെ ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇത്തരത്തിൽ വേറിട്ടു നിൽക്കുന്ന ഒരു ക്ഷേത്രമാണ് രാജസ്ഥാനിലെ എലികൾക്കായുള്ള ക്ഷേത്രം. 20000 ൽ അധികം വരുന്ന മൂഷികന്മാർ, ഈ ക്ഷേത്രത്തിൽ സ്വര്യവിഹാരം നടത്തുന്നു. ഇവയിൽ ചിലത് വെളുത്തനിറത്തിലും കാണപ്പെടുന്നു. രാജസ്ഥാനിലെ ബിക്കാനെറിനടുത്തുള്ള ദെഷ്നോക്കിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദുർഗാദേവിയുടെ അവതാരമായ കർണിമാതയ്ക്ക് സമർപ്പിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബിക്കാനെർ മഹാരാജാവ് ഗംഗാസിംഗ്, മുഗൾ സ്റ്റൈലിൽ […]
എഴുത്ത് – അഭിലാഷ് പി.എസ്. ഞാൻ എൻ്റെ വീടിൻ്റെ ഈ ഫോട്ടോ കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്തതാണ്. 13 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഈ കാണുന്ന രൂപത്തിൽ ആക്കിയത്. ഈ പോസ്റ്റ് കണ്ടപ്പോൾ പലരും കളിയാക്കി ചിലർ പുച്ഛിച്ചു ചിലർ അത്ഭുതപെട്ടു ചിലർ അഭിനന്ദിച്ചു. എന്തൊക്കെ ആയാലും ഞാൻ എങ്ങിനെയാണ് ഈ വീട് പണിതത് എന്നുള്ള വിശദമായ വിവരം വീടുപണിയാൻ ആഗ്രഹിക്കുന്നവർക്കായി ഷെയർ ചെയ്യാം. ഈ വീട് 3.7 സെൻ്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തൊട്ടു മുന്നിൽ […]
എഴുത്ത് – ലിസ് ലോന. മുഴുവൻ ഫീസും ഒരുമിച്ചടക്കാൻ പോയിട്ട് ഫീസടക്കാനും ഡോണെഷൻ കൊടുക്കാനും പാങ്ങില്ലാത്തൊരു വീട്ടീന്നായതുകൊണ്ട് നഴ്സിംഗ് പഠിക്കാൻ പോകുമ്പോൾ ഉള്ള് മുഴുവൻ തീ ആയിരുന്നു. കർണാടകയുടെ അങ്ങേ അറ്റത്തെ മെഡിക്കൽ കോളേജിൽ സീറ്റ് ശരിയാക്കി തന്ന മാഡത്തിനോട് ആദ്യത്തെ അപേക്ഷ പഠിപ്പിനൊപ്പം പാർട്ട് ടൈം ജോലിയൊന്ന് ശരിയാക്കി തരണേയെന്നാണ്. പ്രീഡിഗ്രി കഴിഞ്ഞു മാർക്കിന്റെ വിലനിലവാരഗുണവും അപ്പന്റെ കാലിപോക്കറ്റിലെ കനവും കാരണം കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഒരു വർഷം നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലിയെടുത്ത ധൈര്യമുണ്ട് ആ […]
കൊതിപ്പിക്കുന്ന മസാലയുടെയും മധുരങ്ങളുടെയും മണമുയരുന്ന കോഴിക്കോടന്‍ വഴികളിലൂടെ നടന്നിട്ടുണ്ടോ ഒരിക്കലെങ്കിലും? ബോംബെ ഹോട്ടലിലെ ബിരിയാണി, വെസ്റ്റ്ഹില്‍ ഹോട്ടല്‍ രത്‌നാകരയിലെ പൊറോട്ടയും ബീഫും, പിന്നെ കോഫി ഹൗസിലെ നെയ്‌റോസ്റ്റ്, ഫ്രഞ്ച് ഹോട്ടലിലെ ഊണ്, സാഗറിലെ നെയ്‌ച്ചോറും ചിക്കനും, ടോപ്‌ഫോമിലെ ജിഞ്ചര്‍ ചിക്കണ്‍, അളകാപുരിയിലെ സദ്യ, സെയിന്‍സിലെ കോഴി പൊരിച്ചത്, റഹ്്മത്തിലെ ബീഫ് ബിരിയാണി … കോഴിക്കോട്ടെ രുചി വിളയുന്ന ഇടങ്ങളില്‍ ചിലതാണിവ. ഇവയിൽ നിന്നെല്ലാം തെല്ലു വ്യത്യസ്തമാണ് 70 വര്‍ഷം പഴക്കമുള്ള കൈപ്പുണ്യമുള്ള ഹോട്ടൽ പാരഗൺ. സ്വാതന്ത്ര്യം കിട്ടുന്നതിനു […]
ഗൾഫ് എന്നു കേട്ടാൽ നമ്മുടെയെല്ലാം മനസ്സിൽ ഓടിവരുന്ന ഒരു രംഗമുണ്ട്. മരുഭൂമിയും, ഒട്ടകവും, പിന്നെ അറബികളും.. അങ്ങനെയങ്ങനെ. കേരളത്തിന്റെ പച്ചപ്പും ഹരിതാഭയുമൊക്കെ ഓർമ്മകളിൽ നിറച്ചുകൊണ്ട് കുടുംബത്തെ കരകയറ്റാൻ വേണ്ടി ഗൾഫിലേക്ക് പോകുന്ന മലയാളിയുടെ നൊസ്റ്റാൾജിക് വേദന അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകുകയുള്ളൂ. എന്നാൽ ഗൾഫിലും ഉണ്ട് ഒരു കൊച്ചു കേരളം. നിങ്ങൾ കേട്ടിട്ടുണ്ടാകും, സലാല. അതെ ഗൾഫിലെ സ്വർഗ്ഗം, ഗൾഫിലെ കേരളം എന്നൊക്കെ അറിയപ്പെടുന്ന സലാല പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഒരു സ്വർഗ്ഗം തന്നെയാണ്. ഒമാൻ പ്രവിശ്യയായ […]
നിങ്ങളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്തിട്ടുണ്ടാകും. പലതരത്തിലുള്ള കെഎസ്ആർടിസി ബസ്സുകൾ കണ്ടിട്ടുണ്ടാകും. സൂപ്പർഫാസ്റ്റ്, ലോഫ്‌ളോർ, സ്‌കാനിയ, ഡബിൾ ഡക്കർ എന്നിങ്ങനെ. എന്നാൽ കെഎസ്ആർടിസിയിലെ ഏറ്റവും നീളം കൂടിയ ബസ് ആരെങ്കിലും കണ്ടിട്ടുണ്ടോ? അതിൽ യാത്ര ചെയ്തിട്ടുണ്ടോ? ഏതായിരിക്കും ഏറ്റവും നീളമേറിയ ആ ബസ്? RN 777 എന്ന ബോണറ്റ് നമ്പരിലുള്ള കെ.എസ്.ആർ.ടി.സിയുടെ കേരളത്തിലെ ഒരേയൊരു വെസ്റ്റിബ്യൂൾ ബസ്സിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 17 മീറ്ററാണ് ഈ ബസ്സിന്റെ നീളം. കെഎസ്ആർടിസിയിലെ തീവണ്ടി, അനാക്കോണ്ട എന്നൊക്കെയുള്ള വിളിപ്പേരുകളിൽ […]
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഭക്ഷണപ്രേമികൾക്കിടയിൽ രാമൻ ചേട്ടന്റെ കട എന്നറിയപ്പെടുന്ന ‘രാമൻ ടീ സ്റ്റാളിൽ’ എത്തി ആവശ്യപ്പെട്ടത് അവിടത്തെ കിടു എന്നറിയപ്പെടുന്ന ബീഫ് ഫ്രൈയും കൂട്ടിനു പെറോട്ടയും. ബീഫ് വളരെ നല്ല ഒരു അനുഭവമാണ് തന്നത്. കൊഴുപ്പു ഉള്ള ഇനം ബീഫാണ് കഴിച്ചത്. കൊതിപ്പിക്കുന്ന ബീഫ് രുചിയിടങ്ങളിൽ ഇവിടത്തെ ബീഫും എഴുതി ചേർക്കാം. പെറോട്ടയും കൂടെ കിട്ടിയ ഗ്രേവി ഉള്ളി കറിയും കൊള്ളാം. രാത്രി ഏകദേശം 9.30 മണിയായിട്ടും […]
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കൊറോണോ കാലത്തിനും മുൻപ് കുളത്തൂരിലെ (തിരുവനന്തപുരം) മന്നൻ ചിക്കൻറെ രുചി തേടിയെത്തിയ അനുഭവം. അങ്ങനെ ഞാനുമെത്തി ഒരു ദിവസം ഇവിടെ ഒരു ഉച്ച നേരത്ത്. ചിക്കൻ പെരട്ട് ഇപ്പോൾ ഇവിടെ ഇല്ല. ചിക്കൻ കറി മാത്രം. ഊണിനൊപ്പം അതും പറഞ്ഞു. മീൻ വാങ്ങിക്കണമെന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് ഉള്ളത് കൊണ്ട് കോഴി ഇറച്ചിയിൽ നിർത്തി. ഊണെത്തി, മുന്നിൽ പരിപ്പ്, പപ്പടം, അവിയൽ, തോരൻ, കിച്ചടി, അച്ചാർ. ആ […]