Currently Browsing: Guest Post
എഴുത്ത് – ഷൈജു എ.വി. ഞങ്ങളെ അറിയാവുന്നവരും പരിചയക്കാരും പല വേഷത്തിലും ഞങ്ങളെ കണ്ടിട്ടുണ്ടാവാം. ഇങ്ങനെ ഒരു മാറ്റത്തിൽ കാണുമ്പോൾ പലർക്കും അമ്പരപ്പും ഉണ്ടാവാം. ഞങ്ങളെ അടുത്തറിയാവുന്നവർ പറയും നിങ്ങളെ എങ്ങനെ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നു. പക്ഷേ ഇതങ്ങനെ അല്ല. കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങിയപ്പോൾ high സെറ്റപ്പിൽ ജീവിച്ചുകൊണ്ടിരുന്ന പലരും ജോലിപോലും നഷ്ടപ്പെട്ടു എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു പോയി. ഉള്ള വരുമാനം മുന്നിൽ കണ്ട് ബാധ്യതകൾ വരുത്തിവെച്ചവർ പലരും നിൽക്കക്കള്ളിയില്ലാതെ ജീവിതം തന്നെ അവസാനിപ്പിച്ചു. […]
വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്നും എല്ലാറ്റിനെയും അതിജീവിച്ച് ഉയർന്ന നിലയിലെത്തിയ ധാരാളം ആളുകളുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. അതിലേക്ക് ഒരു ജീവിതകഥ കൂടി. ഏവർക്കും പ്രചോദനമാകുന്ന ആ കഥ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ധർമമരാജൻ സാറിന്റേതാണ്. അദ്ദേഹം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ആ കുറിപ്പ് നമുക്കൊന്ന് വായിക്കാം. “എന്റെ പേര് ധർമമരാജൻ. ഞാൻ ആലപ്പുഴയിൽ നിന്നും ഡെപ്യൂട്ടേഷനിൽ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലിനോക്കുന്നു. ഈ […]
വിവരണം – Vishnu A S Pragati. കേക്ക്… ഇന്ന് നമ്മൾ പലരുടെയും ജീവിതത്തിലെ എന്നുമെന്നും പ്രധാനപ്പെട്ട ഒരു വിഭവം. കല്യാണമോ , ജന്മദിനമോ എന്തു വിശേഷ ചടങ്ങുകൾ വന്നാലും സന്തോഷത്തോടൊപ്പം ഒത്തുചേരാൻ ആദ്യം മനസ്സിലും ഓർമയിലും ഓടിയെത്തുന്നത് പല ഭാവത്തിലും രൂപത്തിലും നാവിൽ കപ്പലോടിക്കുന്ന കേക്ക് എന്ന വിഭവമാണ്. ലഭ്യമായ വിവരങ്ങളിൽ നിന്നും കേക്കിന്റെ ഉത്ഭവം ഈജിപ്റ്റിൽ നിന്നാണെങ്കിലും ‘കേക്ക്’ എന്ന വാക്കിന്റെ ഉത്ഭവം തന്നെ ഉത്തര ജർമൻ ഭാഷയുടെ വക്താക്കളായ സ്‌കാൻഡിനേവിയൻ രാജ്യക്കാരുടെ ‘കകേ’ […]
എഴുത്ത് – സിദ്ധിഖ് (സിനിമാതാരം). രാവണപ്രഭുവിന്റെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുമടങ്ങാനുള്ള ഒരുക്കങ്ങളിലായിരുന്നു ഞാന്‍ . അപ്പോഴാണ് ലാലിന്റെ ചോദ്യം. ‘എറണാകുളത്തേയ്ക്കാണ് അല്ലേ?’ ‘അതേ.’ ‘ഞാനും അങ്ങോട്ടേയ്ക്കാണ്. എന്റെ കാറില്‍ പോകാം.’ ‘എങ്കില്‍ എന്റെ വീടുവരെ വരാമോ? ഭക്ഷണം അവിടുന്നാകാം.’ ‘പിന്നെന്താ. പക്ഷേ എനിക്കുവേണ്ടി പ്രത്യേകിച്ചൊന്നുമുണ്ടാക്കരുത്.’ ലാല്‍ പറഞ്ഞു. അതിന് എന്റെ മനസ്സ് അനുവദിച്ചില്ല. ലാല്‍ ആദ്യമായി വീട്ടിലേക്ക് വരുന്നതല്ലേ. അതുകൊണ്ട് ഞാന്‍ വിളിച്ചുപറഞ്ഞു, എന്തെങ്കിലും വിശിഷ്യ വിഭവങ്ങള്‍ കൂടി ഉണ്ടാക്കാന്‍. വൈകുന്നേരം ആറുമണിയായി ഞങ്ങള്‍ കോയമ്പത്തൂരില്‍നിന്ന് പുറപ്പെടുമ്പോള്‍. […]
യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. ചിറ്റീപ്പാറ വ്യൂ പോയിന്റ് തികച്ചും ഗ്രാമാന്തരീക്ഷവും , ക്ഷേത്രാന്തരീക്ഷവും ചേർന്നൊരു സ്ഥലമാണ്. തിരുവനന്തപുരത്തുകാരുടെ മീശ പുലി മല , മേഘ മല എന്നീ പേരുകളിലും ഇന്ന് ചിറ്റീപ്പാറ വ്യൂ പോയിന്റ് അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. യാദൃചികമയാണ് ഈ വ്യൂ പോയിന്റിനെ കുറിച്ച് സുഹൃത്ത് വിഷ്ണു മുഖേന അറിയാൻ ഇടയാക്കുന്നത്. എങ്കിൽ പിന്നെ ചിറ്റീപ്പാറ വ്യൂ പോയിന്റിലെ തങ്ക പ്രഭയിൽ ഉദിച്ച് വരുന്ന സൂര്യോദയം കാണാനായി ഞങ്ങൾ പുലർച്ചെ നാല് മണിക്ക് […]
എറണാകുളം നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിവായി സഞ്ചരിക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു റൂട്ടാണ് കണ്ടെയ്‌നർ റോഡ്. കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലം ടോൾ ബൂത്തിനു സമീപത്തായി മിക്കവാറും ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതായി കാണാം. അത് വെള്ളക്കാന്താരി എന്ന സമീപത്തെ സീഫുഡ് റെസ്റ്റോറന്റിൽ വരുന്നവരുടെ വാഹനങ്ങളാണ്. കുറെ നാളുകളായി അതുവഴി പോകുമ്പോൾ ഈ കാഴ്ച കാണുന്നു. ഒരിക്കൽ വെള്ളക്കാന്താരിയിലെ രുചികൾ അറിയണമെന്ന് മനസ്സിൽ വിചാരിച്ചു. അങ്ങനെ ഈയിടെയാണ് അതിനു ഒരവസരം വന്നത്. അങ്ങനെ രണ്ടു സുഹൃത്തുക്കളോടൊപ്പം നേരെ വെച്ചു […]
വിവരണം – സുമിത് സുരേന്ദ്രൻ. ഒരു കോഴിക്കോടൻ രുചി മേളം.. ഉച്ചയ്ക്ക് രുചികരമായ ഊണ് കഴിക്കുക എന്നതാണ് ഒരു ശരാശരി മലയാളിയുടെ ആഗ്രഹം. അൽപ്പം മീൻ വറുത്തതും കൂടിയുണ്ടെങ്കിൽ കുശാലായി. അത് നല്ല വാഴയിലയിൽ, നാടൻ വിഭവങ്ങളോടു കൂടി വിളമ്പുകയാണെങ്കിൽ, പിന്നെ ഇതിൽ പരം ആനന്ദമെന്തു വേണം. ഏത് നാട്ടിൽ പോയാലും, അവിടെയുള്ള നല്ല രുചികൾ തേടി പിടിക്കുക എന്നത് ഒരു ശീലമാണ്, പ്രത്യേകിച്ച് നാടൻ ഊണും രുചികളും. എന്നാൽ, കോഴിക്കോട് പോയാൽ നമ്മൾ രുചികൾ തേടി […]
എഴുത്ത് – സനിൽ വിൻസൻറ്. മലയാളിക്ക് സദ്യക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ പപ്പടം. പപ്പടമില്ലാത്ത സദ്യ മലയാളിക്ക് മാവേലിയില്ലാത്ത ഓണം പോല്ലെയാണല്ലോ. പപ്പടത്തിൻ്റെ പ്രശസ്‌തി അത്രക്കുമാണ്. എന്നാൽ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു ബ്രാൻഡഡ് പപ്പടമാണ്. രുചിയുടെ കാര്യത്തിൽ കേരളത്തിൻ്റെ അങ്ങോളം ഇങ്ങോളമുള്ള എല്ലാവരും മേനി പറയുന്ന ഒരിനമാണ് ഗുരുവായൂർ പപ്പടം. ഗുരുവായൂർ അമ്പലം പ്രസിദ്ധമാണല്ലോ അതുപോലെ തന്നെയാണ് ഗുരുവായൂർ പപ്പടവും. ഗുരുവായൂർ അമ്പലനടയിൽ ചെന്നാൽ മിക്കവാറും എല്ലാ കടകളിലും ഗുരുവായൂർ പപ്പടം സുലഭമാണ്. ഗുരുവായൂരിൽ വന്നു […]
എഴുത്ത് – ചാന്ദ്നി ഷാജു. വീട്ടമ്മക്കെന്ത് ലോക്ക് ഡൌൺ! അതുകൊണ്ട് തന്നെ അനുഭവങ്ങൾ ഏറെയും അടുക്കളയുമായി ബന്ധപെട്ടതാവും. അടുക്കളയിൽ ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഒരു കാലം ആയിരുന്നു കഴിഞ്ഞ 3 മാസങ്ങൾ. യൂട്യൂബിൽ കണ്ട പല വീഡിയോസും പരീക്ഷിച്ചു വിജയിച്ചു. പിസ്സ, പൊറോട്ട ഇവ രണ്ടും ഹോട്ടലിൽ നിന്നും അല്ലാതെ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കും എന്നത് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. ഉണ്ടാക്കി. ഒന്നല്ല പലതവണ… ഉണ്ടാക്കി നോക്കണം എന്ന് വിചാരിച്ചു മടി പിടിച്ചു മാറ്റി വക്കപ്പെട്ടവ, ഓരോന്ന് ഓരോന്നായി […]
നമ്മുടെ വീട്ടിൽ വൈദ്യുതി ചാർജ്ജ് കൃത്യമാണോ എന്ന് ആർക്കെങ്കിലും സംശയം തോന്നാറുണ്ടോ? വീട്ടിൽ വരുന്ന കറന്റു ബില്ലിലെ തുക കൃത്യമാണോ എന്ന് നിങ്ങൾക്കും കൂട്ടി നോക്കാം. അതിനുള്ള മാർഗ്ഗമാണ് ഇനി പറയുവാൻ പോകുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. ഒരു യൂണിറ്റ് എന്ന് പറഞ്ഞാൽ നമ്മൾ ഉപായോഗിക്കുന്ന വൈദ്യുതിയുടെ അളവാണ് . ഉദാഹരണത്തിന് 10 വാട്ട് പവർ ഉള്ള ഒരു LED ബൾബ് നമ്മൾ 10 മണിക്കൂർ ഓൺ ആക്കി ഇടുന്നു എന്ന് വിചാരിക്കുക അപ്പോൾ അകെ […]