Currently Browsing: Editor
രുചികരമായ ഭക്ഷണലോകത്ത് പറന്നു നടക്കുമ്പോഴും എങ്ങനെയാണ് ശരീരസൗന്ദര്യവും ഫിറ്റ്നസും നിലനിർത്തുന്നത്? പലരും എന്നോട് ചോദിക്കാറുണ്ട് ഈ ചോദ്യം. ഞാൻ സാമാന്യം വണ്ണം ഉള്ള ആളാണ്. നന്നായി ഭക്ഷണം ആസ്വദിക്കുന്ന ആളുമാണ്. എന്നിട്ടും അമിത വണ്ണത്തിലേക്ക് പോയിട്ടില്ല. അതിനുള്ള ഇത്തരം ഞാൻ തന്നെ പറയാം. എന്റെ ഭക്ഷണ ശീലം അൽപം വ്യത്യസ്തമാണ്. ഭക്ഷണ കാര്യത്തിൽ ഒരു ബാലൻസ് നിലനിർത്താൻ ശ്രമിക്കാറുണ്ട്. പിന്നെ അമിതമായി ഭക്ഷണം കഴിക്കാറില്ല. വിശന്നാൽ മാത്രമേ ഞാൻ ഭക്ഷണം കഴിക്കാറുള്ളൂ. ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് […]
കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റു കേന്ദ്രമാണ് ആലപ്പുഴ. കായൽയാത്ര ആസ്വദിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിലേക്ക് സഞ്ചാരികൾ വരുന്നത്. അല്പം പണം മുടക്കുവാൻ താല്പര്യമുള്ളവർക്ക് ഹൗസ്ബോട്ടുകളിലും, അല്ലാത്തവർക്ക് സാധാരണ സർക്കാർ ബോട്ടുകളിലും യാത്ര ചെയ്ത് ആലപ്പുഴയുടെ, കുട്ടനാടിൻ്റെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്. ആലപ്പുഴയിൽ ഏറ്റവും ചെലവു കുറച്ച് കായൽ സൗന്ദര്യം ആസ്വദിക്കുവാൻ സർക്കാർ ബോട്ട് യാത്ര തന്നെയാണ് നല്ലത്. ആലപ്പുഴയിലെ പ്രധാനപ്പെട്ട ബോട്ട് റൂട്ടുകളും, ആ റൂട്ടിൽ പോയാൽ എന്തൊക്കെ കാണുവാൻ സാധിക്കുമെന്നുമുള്ള വിവരങ്ങളാണ് ഇനി പറയുവാൻ പോകുന്നത്. […]
ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം, കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ. ഗോളാകൃതിയാണ് ഈ പലഹാരത്തിന്. ഇവയെല്ലാം കൂടാതെ മറ്റൊരു സവിശേഷത കൂടിയുണ്ട് ഉണ്ണിയപ്പത്തിന്, കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ മുഖ്യ നിവേദ്യമാണു ഉണ്ണിയപ്പം. അമ്പലപ്പുഴ പാല്‍പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. ഒരെണ്ണം തിന്നാല്‍ വീണ്ടും വേണമെന്നു തോന്നും. പ്രത്യേക രുചിക്കൂട്ടില്‍ തയ്യാറാക്കി […]
സൂപ്പ് എന്നു കേൾക്കാത്തവർ അധികമാരും ഉണ്ടാകില്ല. വളരെ ആരോഗ്യപ്രദമായ ഒരു വിഭവമാണ് സൂപ്പ്. സൂപ്പുകളുടെ ചരിത്രം എന്ന് പറയുന്നത് പാചകത്തിന്റെ ചരിത്രം പോലെ പഴക്കമുള്ളതാണ്. സൂപ്പ് ഉണ്ടായതിന്റെ തെളിവുകൾക്കു തന്നെ ഏകദേശം ബി.സി. 20000 ത്തോളം പഴക്കമുണ്ട്. വിശപ്പു കുറയ്ക്കുക വണ്ണം കുറയ്ക്കുക, അസുഖത്തിന് പറ്റിയ ഭക്ഷണം എന്നിങ്ങനെ സൂപ്പിന്റെ ഗുണങ്ങള്‍ ധാരാളമുണ്ട്. സൂപ്പിലൂടെ പോഷകങ്ങളും ധാതുക്കളും ശരീരത്തിന് വേഗത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കും. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നമെന്നതാണ് ഏറ്റവും വലിയ ഗുണം. ഇവ പെട്ടെന്ന് വയര്‍ നിറഞ്ഞതായി […]
രണ്ടു നാടുകൾക്കുമിടയിൽ ജലക്ഷാമം വന്ന സമയത്ത് 1966 ൽ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി കാമരാജ് ഏകദേശം 30 ലക്ഷം രൂപ ബഡ്ജറ്റിൽ നിർമ്മിച്ചതാണ് സംഗതി. വിചാരിച്ചതു പോലെ അത്ര ചെറുതല്ല സംഭവം എന്ന് നേരിട്ട് കണ്ടപ്പോ മനസ്സിലായി. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളിൽ ഒന്നാണ് മാത്തൂർ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്നു. കാർഷിക ജലസേചനാർത്ഥം നിർമ്മിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിന്റെ ഭാഗമായി […]
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഏകദേശം 55 വർഷം മുമ്പ് മലയിൻകീഴ് തുടങ്ങിയ ഭക്ഷണയിടം. ഇന്നും സജീവമായി നിലകൊളളുന്നു. മലയിൻകീഴ് വഴി പോകുമ്പോഴെല്ലാം ജംഗ്ഷനിലെ ഈ കട കാണുന്നതാണ്. കൊള്ളാമോ കൊള്ളൂലെ ഒരു പിടിയുമില്ല. ആരും ഒന്നും പറഞ്ഞ് കേട്ടിട്ടുമില്ല. അങ്ങനെ മാർച്ച് മാസം ലോക്ക്ഡൗണിന് മുമ്പുള്ള ദിനങ്ങളിൽ ഒരു ബീഫ് പാഴ്സൽ വാങ്ങിക്കാനായി ഇറങ്ങി. ഉദ്ദേശിച്ചിരുന്ന കടയിൽ കിട്ടിയില്ല. മനസ്സിൽ ഇതോടിയെത്തി. നേരെ ഇങ്ങോട്ട് പോന്നു. വയസ്സായ ഒരു […]
വിവരണം – Praveen Shanmugam to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കണ്ണൻ ചേട്ടന്റെ കിഴക്കൻ തട്ടുക്കട മടത്തിക്കോണം. ഇവിടെ നിങ്ങൾ പോയിട്ടില്ലെങ്കിൽ ഒരു വൻ നഷ്ടമാണ്. പ്രത്യേകിച്ചും ഒരു തിരുവനന്തപുരത്തുകാരനാണെങ്കിൽ. Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ (കാട്ടാക്കട നിന്നും 4.8 KM). ഇവിടെ ഇന്നത് എന്നില്ല. എല്ലാം അടിപൊളി രുചിയാണ്. അതും മായങ്ങളൊന്നുമില്ലാതെ […]
പണ്ടുകാലത്ത് കേക്ക് കഴിക്കണമെന്ന് തോന്നിയാൽ നേരെ ബേക്കറിയിലേക്ക് പോകാനാണ് നമ്മുടെ പതിവ്. എന്നാൽ ഇപ്പോൾ ഓരോ വീട്ടിലും പലതരത്തിലുള്ള കേക്ക് ഉണ്ടാക്കുന്നതിൽ മിടുക്ക് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മമാർ. ലോക്ക്ഡൗൺ കാലത്താണ് കേക്ക് പരീക്ഷണങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമായി അരങ്ങേറിയതും, ധാരാളം ഹോംഷെഫുമാർ ഉയർന്നു വന്നതും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ കേക്ക് ഉണ്ടാക്കുവാൻ ബീറ്ററും, ഓവനുമെല്ലാം വേണമെന്ന ധാരണയിൽ ഇപ്പോഴും ചിലരെങ്കിലുമുണ്ട്. അത്തരക്കാരിൽ നിന്നും സംശയങ്ങൾ മെസ്സേജുകളായി ലഭിച്ചു തുടങ്ങിയതോടെയാണ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്നു തീരുമാനിക്കുന്നതും.കേക്കുകളിൽ മിക്കയാളുകൾക്കും ഏറെയിഷ്ടപ്പെട്ട […]
മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ വളരെ കുറവായിരിക്കും. നോൺ വെജ് പ്രിയർക്ക് ഏറെ പ്രിയങ്കരമാണ് മീൻ കൊണ്ടുള്ള വിവിധ ഐറ്റങ്ങൾ. ഇത്തരത്തിൽ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയങ്കരമായ ഒരു വിഭവമാണ് മീൻ പൊള്ളിച്ചത്. മീനിനൊപ്പം രുചിക്കാവുന്ന വാഴയിലയുടെ മണം കൂടിയാകുമ്പോൾ സ്വാദ് ഇരട്ടിയാകും. വാഴയിലയിൽ പൊള്ളിച്ച വിഭവങ്ങൾക്ക് എല്ലാ മീനുകളും ഉപയോഗിക്കാമെങ്കിലും, കരിമീൻ പൊള്ളിച്ചതിനാണ് ഏറെ ആരാധകർ. അങ്ങനെയാണെങ്കിൽ രുചികരമായ കരിമീൻ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നമുക്കൊന്ന് നോക്കാം. കരിമീൻ പൊള്ളിച്ചത് തയ്യാറാക്കുവാൻ വേണ്ട ചേരുവകളും സാധനങ്ങളും […]
പണ്ടൊക്കെ കല്യാണം കഴിഞ്ഞാൽ പിന്നെ വീടിനു പരിസരങ്ങളിൽ നിന്നായിരിക്കും ഫോട്ടോകൾ എടുക്കാറുള്ളത്. എന്നാൽ ഇന്ന് അങ്ങനെയല്ല. പോസ്റ്റ് വെഡിങ് ഷൂട്ട് എന്നൊരു ചടങ്ങ് തന്നെയുണ്ട് ലോകമെമ്പാടുമായിട്ട്. വിവാഹം കഴിഞ്ഞു അടുത്ത ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ആയിരിക്കും ഇത്തരത്തിൽ പോസ്റ്റ് വെഡിംഗ് ഫോട്ടോഗ്രാഫി ട്രിപ്പ് നടത്തുക. ഇതിനായി കേരളത്തിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങൾ മുതൽ വിദേശരാജ്യങ്ങളിൽ വരെ പോകുന്നവരുണ്ട്. അതൊക്കെ ഓരോരുത്തരുടെ സാമ്പത്തികശേഷി അനുസരിച്ചിരിക്കും. വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാവരും ആലോചിക്കുന്നത് പോസ്റ്റ് വെഡിങ് ഫോട്ടോഗ്രാഫി എവിടെ വേണമെന്നായിരിക്കും. […]