Currently Browsing: Editor
ബിരിയാണി ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ബസ്മതി റൈസ്, കൈമ റൈസ് തുടങ്ങിയ അരികൊണ്ട് തയ്യാറാക്കുന്ന ചിക്കൻ ബിരിയാണിയോടാണ് മിക്കവർക്കും പ്രിയം. എന്നാൽ ഇത്തവണ നമുക്കൊന്നു മാറ്റിപ്പിടിച്ചാലോ? നമ്മുടെയെല്ലാവരുടെയും വീട്ടിലുള്ള റേഷൻ അരികൊണ്ട് നമുക്കൊരു ബിരിയാണി ഉണ്ടാക്കി നോക്കിയാലോ? വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് കിടിലൻ വെജിറ്റബിൾ മസാല ബിരിയാണി ഉണ്ടാക്കാം. ഇതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. സവാള വലുത് – 2 എണ്ണം, ബീൻസ് – 10, 15 എണ്ണം, കാരറ്റ് – […]
അത്യപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടി രൂപ സമാഹരിക്കാനായി കേരളമൊന്നടങ്കം മുന്നോട്ടിറങ്ങിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രലിലെ പി കെ റഫീഖ്-പി സി മറിയുമ്മ ദമ്പതികളുടെ മൂന്നാമത്തെ മകന്‍ മുഹമ്മദാണ് അപൂര്‍വ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. ജനിതകവൈകല്യം മൂലമുണ്ടാവുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിനു വേണ്ടത് 18 കോടി രൂപയാണ്. മാതാപിതാക്കളായ റഫീഖും മറിയുമ്മയും ഇവരുടെ കുടുംബവുമെല്ലാം […]
എറണാകുളം നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിവായി സഞ്ചരിക്കുവാൻ ആളുകൾ തിരഞ്ഞെടുക്കുന്ന ഒരു റൂട്ടാണ് കണ്ടെയ്‌നർ റോഡ്. കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലം ടോൾ ബൂത്തിനു സമീപത്തായി മിക്കവാറും ധാരാളം വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നതായി കാണാം. അത് വെള്ളക്കാന്താരി എന്ന സമീപത്തെ സീഫുഡ് റെസ്റ്റോറന്റിൽ വരുന്നവരുടെ വാഹനങ്ങളാണ്. കുറെ നാളുകളായി അതുവഴി പോകുമ്പോൾ ഈ കാഴ്ച കാണുന്നു. ഒരിക്കൽ വെള്ളക്കാന്താരിയിലെ രുചികൾ അറിയണമെന്ന് മനസ്സിൽ വിചാരിച്ചു. അങ്ങനെ ഈയിടെയാണ് അതിനു ഒരവസരം വന്നത്. അങ്ങനെ രണ്ടു സുഹൃത്തുക്കളോടൊപ്പം നേരെ വെച്ചു […]
വിവരണം – സുമിത് സുരേന്ദ്രൻ. ഒരു കോഴിക്കോടൻ രുചി മേളം.. ഉച്ചയ്ക്ക് രുചികരമായ ഊണ് കഴിക്കുക എന്നതാണ് ഒരു ശരാശരി മലയാളിയുടെ ആഗ്രഹം. അൽപ്പം മീൻ വറുത്തതും കൂടിയുണ്ടെങ്കിൽ കുശാലായി. അത് നല്ല വാഴയിലയിൽ, നാടൻ വിഭവങ്ങളോടു കൂടി വിളമ്പുകയാണെങ്കിൽ, പിന്നെ ഇതിൽ പരം ആനന്ദമെന്തു വേണം. ഏത് നാട്ടിൽ പോയാലും, അവിടെയുള്ള നല്ല രുചികൾ തേടി പിടിക്കുക എന്നത് ഒരു ശീലമാണ്, പ്രത്യേകിച്ച് നാടൻ ഊണും രുചികളും. എന്നാൽ, കോഴിക്കോട് പോയാൽ നമ്മൾ രുചികൾ തേടി […]
എഴുത്ത് – സനിൽ വിൻസൻറ്. മലയാളിക്ക് സദ്യക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണല്ലോ പപ്പടം. പപ്പടമില്ലാത്ത സദ്യ മലയാളിക്ക് മാവേലിയില്ലാത്ത ഓണം പോല്ലെയാണല്ലോ. പപ്പടത്തിൻ്റെ പ്രശസ്‌തി അത്രക്കുമാണ്. എന്നാൽ ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത് ഒരു ബ്രാൻഡഡ് പപ്പടമാണ്. രുചിയുടെ കാര്യത്തിൽ കേരളത്തിൻ്റെ അങ്ങോളം ഇങ്ങോളമുള്ള എല്ലാവരും മേനി പറയുന്ന ഒരിനമാണ് ഗുരുവായൂർ പപ്പടം. ഗുരുവായൂർ അമ്പലം പ്രസിദ്ധമാണല്ലോ അതുപോലെ തന്നെയാണ് ഗുരുവായൂർ പപ്പടവും. ഗുരുവായൂർ അമ്പലനടയിൽ ചെന്നാൽ മിക്കവാറും എല്ലാ കടകളിലും ഗുരുവായൂർ പപ്പടം സുലഭമാണ്. ഗുരുവായൂരിൽ വന്നു […]
എഴുത്ത് – ചാന്ദ്നി ഷാജു. വീട്ടമ്മക്കെന്ത് ലോക്ക് ഡൌൺ! അതുകൊണ്ട് തന്നെ അനുഭവങ്ങൾ ഏറെയും അടുക്കളയുമായി ബന്ധപെട്ടതാവും. അടുക്കളയിൽ ഒരുപാട് പരീക്ഷണങ്ങൾ നടന്ന ഒരു കാലം ആയിരുന്നു കഴിഞ്ഞ 3 മാസങ്ങൾ. യൂട്യൂബിൽ കണ്ട പല വീഡിയോസും പരീക്ഷിച്ചു വിജയിച്ചു. പിസ്സ, പൊറോട്ട ഇവ രണ്ടും ഹോട്ടലിൽ നിന്നും അല്ലാതെ സ്വന്തമായി ഉണ്ടാക്കാൻ സാധിക്കും എന്നത് ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. ഉണ്ടാക്കി. ഒന്നല്ല പലതവണ… ഉണ്ടാക്കി നോക്കണം എന്ന് വിചാരിച്ചു മടി പിടിച്ചു മാറ്റി വക്കപ്പെട്ടവ, ഓരോന്ന് ഓരോന്നായി […]
നമ്മുടെ വീട്ടിൽ വൈദ്യുതി ചാർജ്ജ് കൃത്യമാണോ എന്ന് ആർക്കെങ്കിലും സംശയം തോന്നാറുണ്ടോ? വീട്ടിൽ വരുന്ന കറന്റു ബില്ലിലെ തുക കൃത്യമാണോ എന്ന് നിങ്ങൾക്കും കൂട്ടി നോക്കാം. അതിനുള്ള മാർഗ്ഗമാണ് ഇനി പറയുവാൻ പോകുന്നത്. എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം. ഒരു യൂണിറ്റ് എന്ന് പറഞ്ഞാൽ നമ്മൾ ഉപായോഗിക്കുന്ന വൈദ്യുതിയുടെ അളവാണ് . ഉദാഹരണത്തിന് 10 വാട്ട് പവർ ഉള്ള ഒരു LED ബൾബ് നമ്മൾ 10 മണിക്കൂർ ഓൺ ആക്കി ഇടുന്നു എന്ന് വിചാരിക്കുക അപ്പോൾ അകെ […]
എഴുത്ത് – ലിസ് ലോന. മംഗലാപുരത്തെ വളരെ പ്രശസ്തമായ ഒരു മെഡിക്കൽ കോളേജിലെ കുട്ടികളുടെ ഐ സി യുവിൽ അത്യാവശ്യം തിരക്കുള്ള ഒരു രാത്രി ഡ്യൂട്ടിക്കിടയിലാണ് ഞാൻ. വെന്റിലേറ്ററിലും ഇൻക്യൂബേറ്ററിലും സാധാരണ ഒബ്സെർവഷനിലുമായി ഒൻപത് കുഞ്ഞുമക്കൾ. നവജാതശിശുക്കളുടെ ഐ സി യു ആയതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയും പ്രവർത്തിപരിചയവും ഉള്ളവരെ മാത്രമേ അവിടെ ഡ്യൂട്ടിയിലിടൂ. കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരേസമയം സന്തോഷവും സങ്കടവും തരുന്ന സ്ഥലം. ഒരുപാട് വയറുകൾക്കും ഫ്ലൂയിഡ് ലൈനുകൾക്കുമിടയിൽ തളർന്നു […]
എഴുത്ത് – സന്തോഷ് കുട്ടൻ (കെഎസ്ആർടിസി ബസ് ഡ്രൈവർ, ചങ്ങനാശ്ശേരി ഡിപ്പോ). നെടുമുടി ജ്യോതി ജംഗ്ഷനിൽ നിന്നും ഒരു പൊതി ചോറ്… ഒരുപാട് നാളുകൾക്ക് ശേഷം ഡ്യൂട്ടി ചെയ്തപ്പോൾ ആലപ്പുഴയിൽ നിന്നും കഴിക്കാം എന്ന് കരുതിയ എനിക്ക് പണി കിട്ടി. അവിടെ കാൻ്റീനിൽ 10 മണി ആകും വല്ലതും ആകാൻ. ഒരു ചായ കൊടുത്തു എന്നിട്ട് വയറിനോട് പറഞ്ഞു “ഡേയ് കോട്ടയത്ത് ചെല്ലട്ട് തരാം ട്ടോ..” അവിടെ ചെന്നപ്പോ കാൻ്റീൻ ഇല്ല. പിന്നെ ഉള്ളത് ഇന്ത്യൻ കോഫി […]
വിവരണം – രേഷ്മ അന്ന സെബാസ്റ്റ്യൻ. കാഴ്ചയിലും കാഴ്ചപ്പാടുകളിലും വ്യത്യസ്തമായിരിക്കുന്നത് പോലെ ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്തത പുലർത്തുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഇത്തരത്തിൽ വേറിട്ടു നിൽക്കുന്ന ഒരു ക്ഷേത്രമാണ് രാജസ്ഥാനിലെ എലികൾക്കായുള്ള ക്ഷേത്രം. 20000 ൽ അധികം വരുന്ന മൂഷികന്മാർ, ഈ ക്ഷേത്രത്തിൽ സ്വര്യവിഹാരം നടത്തുന്നു. ഇവയിൽ ചിലത് വെളുത്തനിറത്തിലും കാണപ്പെടുന്നു. രാജസ്ഥാനിലെ ബിക്കാനെറിനടുത്തുള്ള ദെഷ്നോക്കിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ദുർഗാദേവിയുടെ അവതാരമായ കർണിമാതയ്ക്ക് സമർപ്പിച്ചിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബിക്കാനെർ മഹാരാജാവ് ഗംഗാസിംഗ്, മുഗൾ സ്റ്റൈലിൽ […]