കേരളത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റു കേന്ദ്രമാണ് ആലപ്പുഴ. കായൽയാത്ര ആസ്വദിക്കുക എന്ന പ്രധാന ലക്ഷ്യത്തോടെയാണ് ആലപ്പുഴയിലേക്ക് സഞ്ചാരികൾ വരുന്നത്. അല്പം പണം മുടക്കുവാൻ താല്പര്യമുള്ളവർക്ക് ഹൗസ്ബോട്ടുകളിലും, അല്ലാത്തവർക്ക് സാധാരണ സർക്കാർ ബോട്ടുകളിലും യാത്ര ചെയ്ത് ആലപ്പുഴയുടെ, കുട്ടനാടിൻ്റെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്.
ആലപ്പുഴയിൽ ഏറ്റവും ചെലവു കുറച്ച് കായൽ സൗന്ദര്യം ആസ്വദിക്കുവാൻ സർക്കാർ ബോട്ട് യാത്ര തന്നെയാണ് നല്ലത്. ആലപ്പുഴയിലെ പ്രധാനപ്പെട്ട ബോട്ട് റൂട്ടുകളും, ആ റൂട്ടിൽ പോയാൽ എന്തൊക്കെ കാണുവാൻ സാധിക്കുമെന്നുമുള്ള വിവരങ്ങളാണ് ഇനി പറയുവാൻ പോകുന്നത്.
ആലപ്പുഴ – കൃഷ്ണപുരം : ദൂരം 17 കി.മീ, ടിക്കറ്റ് ചാർജ്ജ് – 15 രൂപ. ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകള്‍, വിളക്കുമരങ്ങള്‍, കുപ്പപുറം മനോരമ പള്ളി, വേമ്പനാട്ട് കായല്‍ പുന്നമട വിളക്കുമരം, നെല്‍വയലുകള്‍, നദീതീരത്തെ ബസ്സ് സ്റ്റേഷ൯.
ആലപ്പുഴ – നെടുമുടി : ദൂരം 13 കി.മീ, ടിക്കറ്റ് ചാർജ്ജ് – 9 രൂപ. സൂപ്പർ എക്സ്പ്രസ്സ് ചാർജ്ജ് – 12 രൂപ. ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, മൂന്ന് നദികളുടെ സംഗമസ്ഥാനമായ മൂന്നാറ്റി൯ മുഖം, വട്ടക്കായലുകള്‍, വിളക്കുമരങ്ങള്‍, റിസോ൪ട്ടുകള്‍, തോടുകള്‍, പൗരാണിക ക്ഷേത്രങ്ങള്‍, പള്ളികള്‍.
ആലപ്പുഴ – കോട്ടയം : ദൂരം 29 കി.മീ, ടിക്കറ്റ് ചാർജ്ജ് – 17 രൂപ. ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകള്‍, കുപ്പപുറം മനോരമ പള്ളി, വലിയ കായല്‍ നിലങ്ങള്‍, ഹോളണ്ട് സ്കീമനുസരിച്ചുള്ള കൃഷി നടത്തുന്ന ആ൪.ബ്ളോക്ക്, കനാലിന്റെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങള്‍.
ആലപ്പുഴ – കായൽപ്പുറം (കൈനകരി വഴി) : ദൂരം 16 കി.മീ, ടിക്കറ്റ് ചാർജ്ജ് – 12 രൂപ. ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകള്‍ ചെറിയ പാലങ്ങള്‍, വിളക്കു മരങ്ങള്‍, ഹൗസ് ബോട്ടുകള്‍ കൈനകരി യിലെ പൗരാണികമായ പള്ളി, കായല്‍പ്പുറം പള്ളി, കണ്ണാട്ടുകളരി ക്ഷേത്രം.
ആലപ്പുഴ – കൃഷ്ണപുരം (വേണാട്ടുകാട് വഴി) : ദൂരം 19 കി.മീ, ടിക്കറ്റ് ചാർജ്ജ് – 15 രൂപ. ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം വട്ടക്കായലുകള്‍, വിളക്കുമരങ്ങള്‍ ക്ഷേത്രങ്ങള്‍, പള്ളികള്‍ ചെറിയ കനാലുകള്‍ , ചാവറ ഭവനം (വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് അച്ചന്റെ വീട്).
ആലപ്പുഴ – എടത്വ : ദൂരം 29 കി.മീ, ടിക്കറ്റ് ചാർജ്ജ് – 17 രൂപ. ലോക പ്രശസ്തമായ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, വട്ടക്കായലുകള്‍, വിളക്കുമരങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, കൃഷി നിലങ്ങള്‍ , ചാവറ ഭവനം (വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് അച്ചന്റെ വീട്), പൗരാണിക ക്ഷേത്രങ്ങള്‍, പള്ളികള്‍, ഗ്രാമങ്ങള്‍.
പുളിങ്കുന്ന് – ആലപ്പുഴ (നെടുമുടി, വേണാട്ട്കാട്, കൈനകരി വഴി) : ദൂരം 20 കി.മീ, ടിക്കറ്റ് ചാർജ്ജ് – 13 രൂപ. അംബേദ്ക൪ ചുണ്ട൯ വള്ളം, മങ്കൊമ്പ് ക്ഷേത്രം, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, വിളക്കുമരങ്ങള്‍ റിസോ൪ട്ടുകള്‍, കനാലുകള്‍, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങള്‍ കൈനകരി പള്ളി, കൈനകരി വട്ടക്കായല്‍ നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, കൃഷിനിലങ്ങള്‍ കണ്ണാട്ടുകളരി ക്ഷേത്രം, ഹൗസ്ബോട്ടുകള്‍, പി.ഡബ്ളു.ഡി. യുടെയും, സംസ്ഥാന ജലഗതാഗത വകുപ്പിന്റെയും ഡ്രൈ ഡോക്കുകള്‍ തുടങ്ങിയവ.
പുളിങ്കുന്ന് – ആലപ്പുഴ (നെടുമുടി, ചമ്പക്കുളം, തകഴി വഴി) : ദൂരം 28 കി.മീ, ടിക്കറ്റ് ചാർജ്ജ് – 17 രൂപ. അംബേദ്ക൪ ചുണ്ട൯ വള്ളം, മങ്കൊമ്പ് ക്ഷേത്രം, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, തകഴി/നെടുമുടയിലും വലിയ പാലങ്ങള്‍, നദിയുടെ ഇരു കരകളിലുമായുള്ള ഗ്രാമങ്ങള്‍, പ്രശസ്ത മലയാളസാഹിത്യകാ൯ തകഴി ശിവശങ്കര പ്പിള്ളയുടെ സ്മൃതി മണ്ഡപം തകഴി കടവില്‍ നിന്ന് ഏതാണ്ട് 10 മിനിറ്റ് നടപ്പ് ദൂരെ മാത്രം അകലത്തില്‍ കാണാവുന്നതാണ്.
പുളിങ്കുന്ന് – ആലപ്പുഴ ((നെടുമുടി, ആയിരവേലി വഴി) : ദൂരം 20 കി.മീ, ടിക്കറ്റ് ചാർജ്ജ് – 13 രൂപ. അംബേദ്ക൪ ചുണ്ട൯ വള്ളം, മങ്കൊമ്പ് ക്ഷേത്രം, മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം, നെടുമുടയിലെ വലിയ പാലം, കണ്ണാട്ടുകളരി ക്ഷേത്രം, കൈനകരി വട്ടക്കായല്‍, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം, ചാവറ ഭവനം,ഹൗസ് ബോട്ടുകള്‍ തുടങ്ങിയവ.
മുഹമ്മ – കുമരകം : ദൂരം 9.6 കി.മീ, ടിക്കറ്റ് ചാർജ്ജ് – 10 രൂപ. വേമ്പനാട്ടുകായലിന്റെ ഏറ്റവും വീതി കൂടിയ ഭാഗമായ ഇവിടെ ബോട്ട് ഫെറി സ൪വ്വീസായി നടത്തുന്നു. എന്നാല്‍ കായല്‍ പരപ്പില്‍ കിടക്കുന്ന നീ൪പക്ഷികളേയും, മത്സ്യബന്ധന തൊഴിലാളികളെയും ഇവിടെ കാണുവാ൯ സാധിക്കും. കുമരകം ജെട്ടിയില്‍ നിന്നും 3 കിലോമീറ്റ൪ മാത്രം അകലെ പ്രശസ്ത കുമരകം പക്ഷി സങ്കേതവും താജ്ഗ്രൂപ്പിെന്റേ ഹോട്ടലും കാണാം.
ചങ്ങനാശ്ശേരി – ആലപ്പുഴ : ദൂരം 32 കി.മീ, ടിക്കറ്റ് ചാർജ്ജ് – 19 രൂപ. ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള കനാല്‍, അതിനരുകുകളില്‍ കൃഷിസ്ഥലങ്ങളോടുകൂടിയ ഗ്രാമങ്ങള്‍, കാവാലം, കിടങ്ങറ തുടങ്ങിയ ഭാഗത്തെ ചെറിയ ചന്തകള്‍, കുപ്പപ്പുറം മനോരമ പള്ളി, വേമ്പനാട്ടു കായല്‍, വലിയ കൃഷിനിലങ്ങള്‍ തുടങ്ങിയവ.
കോട്ടയം – ആലപ്പുഴ : ദൂരം 29 കി.മീ, ടിക്കറ്റ് ചാർജ്ജ് – 18 രൂപ. ഏകദേശം 5 കി.മി.ദൈ൪ഘ്യമുള്ള ചെറിയതോട്, അതിനിരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങള്‍ വിസ്തൃതമായ കായല്‍ നിലങ്ങള്‍, കായല്‍ തീരത്തെ ചിത്തിരപ്പളളി ഹോളണ്ട് സ്കീമനുസരിച്ച് കൃഷിചെയ്തുവരുന്ന ആ൪.ബ്ളോക്ക് മേഖല, വേമ്പനാട്ടു കായലില്‍ വിവിധ ജോലികളില്‍ ഏ൪പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ വിളക്കുമരങ്ങള്‍ മനോരമ പള്ളി വട്ടക്കായല്‍, നെഹ്റുട്രോഫി വള്ളംകളി അവസാനിക്കുന്ന ഭാഗം.
കടപ്പാട് – സംസ്ഥാന ജലഗതാഗത വകുപ്പ്.