ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിന്‍റെ ലക്ഷണമാണ് രോഗപ്രതിരോധശേഷി അഥവാ ഇമ്മ്യൂണിറ്റി. കൊറോണ വൈറസ് നമ്മുടെ നാടെങ്ങും പടർന്നു പന്തലിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ ആവശ്യമായ ഒരു കാര്യമാണ്. കാരണം കോവിഡ് 19 എന്ന കൊറോണ വൈറസ് ആക്രമിച്ചു കീഴടക്കുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളെയാണ്.
ഒരു വ്യക്തിക്ക് എത്രത്തോളം പ്രതിരോധശേഷിയുണ്ടോ അത്രത്തോളം അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറവാണ്. വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗകാരികളെ ശരീരത്തിലേക്ക് കടക്കുന്നതിൽ നിന്നും തടയുവാനുള്ള നമ്മുടെ ശരീരത്തിൽത്തന്നെയുള്ള സംവിധാനമാണ് രോഗപ്രതിരോധശേഷി. പൊതുവെ കുട്ടികളിലും മുതിർന്നവരിലും പ്രതിരോധശേഷി കുറവായാണ് കാണപ്പെടുക. അതുകൊണ്ടാണ് പത്തു വയസ്സിൽ താഴെയുള്ള കുട്ടികളും, 60 വയസ്സിനു മുതിർന്നവരും പുറത്തേക്ക് ഇറങ്ങരുതെന്ന് ആരോഗ്യവകുപ്പ് പറയുന്നത്.
എങ്ങനെയാണ് രോഗപ്രതിരോധശേഷി നമുക്ക് വർധിപ്പിക്കാൻ കഴിയുക? രോഗപ്രതിരോധശേഷി അഥവാ ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുവാൻ ഹോമിയോ മരുന്നുകൾ നമ്മുടെ നാട്ടിൽ വിതരണം ചെയ്യുന്നുണ്ടെങ്കിലും അതുകൂടാതെ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും അൽപ്പം ശ്രദ്ധ ചെലുത്തേണ്ടതായുണ്ട്. വിറ്റാമിൻ എ, ഡി, സി, ഇ, ബി 6 തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങളാണ് രോഗപ്രതിരോധശക്തി കൂട്ടുവാനായി നാം കൂടുതൽ കഴിക്കേണ്ടത്. ഇതിനായി ജങ്ക് ഫുഡുകൾ ഒഴിവാക്കി പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളമായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഇമ്മ്യൂണിറ്റി കൂട്ടുവാനായി ചില പ്രകൃതിദത്ത ജ്യൂസുകൾ നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്. അവയിൽ മൂന്നെണ്ണം ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തതി തരാം. (1) മഞ്ഞൾ പാൽ അഥവാ ഗോൾഡൻ മിൽക്ക്. ഇതിനായി വേണ്ട ചേരുവകൾ : പാൽ – ഒരു കപ്പ്, ഇഞ്ചി ചതച്ചത് – ഒരു ചെറിയ കഷ്ണം, മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ, കുരുമുളക് പൊടി – കാൽ ടീ സ്പൂൺ, തേൻ – രണ്ടു ടീ സ്പൂൺ. (2) ഇമ്മ്യൂണിറ്റി ബൂസ്റ്റർ മിക്സ് : നാരങ്ങ – ഒരെണ്ണം, കരുപ്പെട്ടി – രണ്ട് ടേബിൾ സ്പൂൺ. (3) ഇമ്മ്യൂണിറ്റി ബൂസ്റ്റിങ് ഗ്രീൻ ജ്യൂസ് : കുക്കുമ്പർ – ഒരെണ്ണം, നാരങ്ങ – ഒരെണ്ണം, ഇഞ്ചി – ഒരു ചെറിയ കഷ്ണം, തേൻ – ഒരു ടേബിൾ സ്പൂൺ, പുതിനയില, വെള്ളം – ആവശ്യത്തിന്.
ഇനി ഈ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് ഈ മൂന്നു തരത്തിലുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ ജ്യൂസുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അത് കൃത്യമായി മനസ്സിലാക്കുവാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടുനോക്കുക.
ഈ മൂന്നു ജ്യൂസുകൾ നിങ്ങൾ തീർച്ചയായും വീട്ടിലുണ്ടാക്കി എല്ലാവർക്കും കുടിക്കാൻ നൽകുക. പ്രത്യേകിച്ച് കുട്ടികൾക്കും പ്രായമുള്ളവർക്കും. ഇത് കുടിക്കുന്നത് കൂടാതെ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ രോഗപ്രതിരോധശേഷി നമുക്ക് കൂട്ടിയെടുക്കുവാൻ സാധിക്കും. മഞ്ഞൾ , നെല്ലിക്ക , ഇഞ്ചി , തുളസി എന്നിവയും ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
ഉറക്കവും രോഗപ്രതിരോധശേഷിയും തമ്മിൽ ബന്ധമുണ്ട്. ആയതിനാൽ പ്രായപൂർത്തിയായ ഒരു വ്യക്തി രാത്രിയിൽ കുറഞ്ഞത് ഏഴു മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങിയിരിക്കണം. ധാരാളം പഞ്ചസാര അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക . കാരണം ഇവ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും, ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും.
യോഗ, ധ്യാനം, മറ്റു വ്യായാമങ്ങൾ എന്നിവ ശീലിക്കുന്നത് നല്ലതാണ്. ചുരുക്കിപ്പറഞ്ഞാൽ ദിനചര്യകളിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തി കൊറോണ എന്ന നശിച്ച മഹാമാരിയെ സ്വയം പ്രതിരോധിക്കാം.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.