മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ വളരെ കുറവായിരിക്കും. നോൺ വെജ് പ്രിയർക്ക് ഏറെ പ്രിയങ്കരമാണ് മീൻ കൊണ്ടുള്ള വിവിധ ഐറ്റങ്ങൾ. ഇത്തരത്തിൽ മീൻ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയങ്കരമായ ഒരു വിഭവമാണ് മീൻ പൊള്ളിച്ചത്. മീനിനൊപ്പം രുചിക്കാവുന്ന വാഴയിലയുടെ മണം കൂടിയാകുമ്പോൾ സ്വാദ് ഇരട്ടിയാകും. വാഴയിലയിൽ പൊള്ളിച്ച വിഭവങ്ങൾക്ക് എല്ലാ മീനുകളും ഉപയോഗിക്കാമെങ്കിലും, കരിമീൻ പൊള്ളിച്ചതിനാണ് ഏറെ ആരാധകർ. അങ്ങനെയാണെങ്കിൽ രുചികരമായ കരിമീൻ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് നമുക്കൊന്ന് നോക്കാം.
കരിമീൻ പൊള്ളിച്ചത് തയ്യാറാക്കുവാൻ വേണ്ട ചേരുവകളും സാധനങ്ങളും ഇനി പറയുന്നവയാണ്. കരിമീൻ – രണ്ടെണ്ണം വലുത്, കാശ്മീരി മുളകുപൊടി – മൂന്നു ടീ സ്പൂൺ, മല്ലിപ്പൊടി – അര ടീ സ്പൂൺ, കുരുമുളക് പൊടി – ഒരു ടേബിൾ സ്പൂൺ, ഉപ്പ് – ആവശ്യത്തിന്, ഇഞ്ചി – ഒരു കഷ്ണം, വെളുത്തുള്ളി – അഞ്ച് വലിയ അല്ലികൾ, ചെറിയ ഉള്ളി – 20 എണ്ണം, പച്ചമുളക് – നാലോ അഞ്ചോ എണ്ണം, വെളിച്ചെണ്ണ (വറുക്കുവാൻ) – ആവശ്യത്തിന്, തേങ്ങാപ്പാൽ – ഒരു കപ്പ്, കറിവേപ്പില – ആവശ്യത്തിന്, വാഴയില.
ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് കേരള സ്റ്റൈൽ കരിമീൻ പൊള്ളിച്ചത് എങ്ങനെ തയ്യാറാക്കാമെന്ന് താഴെ കൊടുത്തിരിക്കുന്ന പാചക വീഡിയോ കണ്ടു വ്യക്തമായി മനസിലാക്കുക.
ഇപ്പോൾ മനസ്സിലായില്ലേ വളരെ ഈസിയായി കരിമീൻ പൊള്ളിച്ചത് വീട്ടിൽത്തന്നെ തയ്യാറാക്കാമെന്ന്. ഇനി മീൻ പൊള്ളിച്ചത് കഴിക്കുവാനായി ഹോട്ടലിലൊന്നും പോകേണ്ട കാര്യമില്ല. ഇത്തരത്തിൽ നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്. കരിമീൻ ഉപയോഗിച്ച് മാത്രമല്ല, അത്യാവശ്യം ദശയുള്ള ഏതു മീൻ ഉപയോഗിച്ചും ഇത് തയ്യാറാക്കാം. അയല, ആവോലി, നെയ്മീൻ തുടങ്ങിയവ കൂടാതെ മത്തി (ചാള) ഉപയോഗിച്ചു പോലും വേണമെങ്കിൽ മീൻ പൊള്ളിച്ചത് തയ്യാറാക്കാം.
അപ്പോൾ ഇനി അടുത്ത തവണ വീട്ടിൽ മീൻ വാങ്ങുമ്പോൾ ഇതിൽ പറഞ്ഞതുപോലെ മീൻ പൊളിച്ചത് ഒന്നുണ്ടാക്കി നോക്കൂ. ചോറിന്റെയൊപ്പവും, അപ്പം, ചപ്പാത്തി തുടങ്ങിയവയുടെയൊപ്പവുമെല്ലാം ഇത് ബെസ്റ്റ് കോമ്പിനേഷനാണ്.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.