കോളിഫ്ളവർ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ഗോബി മഞ്ചൂരിയൻ. ബ്രിട്ടീഷ് ഭരണകാലത്ത് ബെംഗാളിൽ ജീവിച്ചിരുന്ന ചൈനീസ് വംശജരാണ് ഗോബി മഞ്ചൂരിയൻ എന്ന വിഭവം ഇന്ത്യയിൽ പ്രചരിപ്പിച്ചത്. അതുകൊണ്ട് ശരിക്കും ഇതൊരു ഇൻഡോ – ചൈനീസ് വിഭവമാണെന്നു പറയാം.
ഇന്ന് നമ്മുടെ നാട്ടിലെ മിക്ക ഹോട്ടലുകളിലും ഗോബി മഞ്ചൂരിയൻ ലഭിക്കും. ഡ്രൈ, ഗ്രേവി എന്നിങ്ങനെ രണ്ടു തരത്തിൽ ഗോബി മഞ്ചൂരിയൻ ഉണ്ടാക്കാം. രുചികരമായ ഗോബി മഞ്ചൂരിയൻ റെസ്റ്റോറന്റുകളിൽ കിട്ടുന്ന അതേ രുചിയിൽത്തന്നെ നമുക്ക് വീട്ടിലും ഉണ്ടാക്കാം. അതും വളരെ എളുപ്പത്തിൽത്തന്നെ. എന്നാൽപ്പിന്നെ അത് എങ്ങനെയാണു ചെയ്യുന്നതെന്ന് നമുക്കൊന്നു നോക്കാം.
ഗോബി മഞ്ചൂരിയൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഇനി പറയുന്നവയാണ്. കോളിഫ്ളവർ – വലുത് ഒരെണ്ണം, മൈദ – അര കപ്പ്, കോൺ ഫ്ലോർ (ചോളപ്പൊടി) – അര കപ്പ്, സെലറി – മൂന്ന് ടേബിൾ സ്പൂൺ, പച്ചമുളക് – ആറെണ്ണം, സവാള – ഇടത്തരം നാലെണ്ണം, വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടേബിൾ സ്പൂൺ, ഇഞ്ചി പേസ്റ്റ് – ഒരു ടേബിൾ സ്പൂൺ, സോയസോസ് – മൂന്നു ടേബിൾ സ്പൂൺ, ടൊമാറ്റോ സോസ് – ആറോ ഏഴോ ടേബിൾ സ്പൂൺ, മുളകുപൊടി – ഒന്നര ടേബിൾ സ്പൂൺ, കുരുമുളക് പൊടി – ഒരു ടീ സ്പൂൺ, പഞ്ചസാര – ഒരു ടേബിൾ സ്പൂൺ, വെള്ളം, ഉപ്പ്, എണ്ണ (Refined Oil), സ്പ്രിംഗ് ഒനിയൻ എന്നിവ ആവശ്യത്തിന്.
മേൽപറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് റെസ്റ്റോറന്റ് സ്റ്റൈൽ ഗോബി മഞ്ചൂരിയൻ ഉണ്ടാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക.
ഫ്രൈഡ് റൈസ്, ചപ്പാത്തി, പൊറോട്ട എന്നിവയോടൊപ്പം കഴിക്കാൻ ഏറ്റവും അനുയോജ്യമാണ് ഗോബി മഞ്ചൂരിയൻ. കുട്ടികളും മുതിർന്നവരുമടക്കം എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. അതുപോലെതന്നെ പ്രമേഹരോഗികൾ ഇത് അധികം കഴിക്കാതെ നോക്കണേ. അപ്പോൾ നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുക.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.