Currently Browsing: Travel
കേരളത്തിൽ പുട്ട് സ്പെഷ്യലായി കിട്ടുന്ന ധാരാളം പുട്ടുകടകളുണ്ട്. അവയിൽ ചിലതൊക്കെ ഞാൻ എക്‌സ്‌പ്ലോർ ചെയ്തിട്ടുമുണ്ട്. എന്നാൽ എന്നെ ഏറെ അമ്പരപ്പിച്ച ഒരു പുട്ടുകടയാണ് തിരുവനന്തപുരത്തെ കുറ്റിച്ചാലിൽ സ്ഥിതിചെയ്യുന്ന ആമിനാ പുട്ടുകടയും അവിടത്തെ സ്പെഷ്യൽ പുട്ട് ഐറ്റങ്ങളും. ഈയിടെ കോട്ടൂർ ആന സങ്കേതത്തിലേക്കുള്ള യാത്രയിലായിരുന്നു ഞാൻ ഈ വ്യത്യസ്തമായ രുചിയിടം ശരിക്കും അനുഭവിച്ചറിഞ്ഞത്. 53 ലധികം സ്പെഷ്യൽ പുട്ടുകളാണ് ആമിനാ പുട്ടുകടയിലെ പ്രധാന ആകർഷണം. ഇവിടുത്തെ ഷെഫ് സുൾഫിക്കറാണ് ഈ വ്യത്യസ്തമായ പുട്ടുകളുടെ രുചിക്കൂട്ടൊരുക്കുന്നത്. സുന്ദരിപ്പുട്ട്, അമൂല്യയിനം ഔഷധക്കൂട്ട് […]
കള്ളു ഷാപ്പുകള്‍ എന്ന് കേട്ട് മുഖം ചുളിക്കണ്ട. ഇപ്പോള്‍ ഫാമിലിയായിട്ടു വരെ കയറാവുന്ന നല്ല ഒന്നാന്തരം ഭക്ഷണശാലകള്‍ കൂടിയാണ് ഇവിടെ പറയാന്‍ പോകുന്ന ഈ ഹൈടെക് കള്ളു ഷാപ്പുകള്‍. ഇന്ത്യയിൽ കേരളം, തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കള്ള് ചെത്തുന്നുണ്ട് എങ്കിലും അത് വ്യാവസായികമായി നടത്തപ്പെടുന്നതും കള്ള് മദ്യമായി മാത്രം വിറ്റഴിക്കപ്പെടുന്നതും കേരളത്തിൽ മാത്രമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ തെങ്ങ് ചെത്തുന്നത് പാലക്കാട് ചിറ്റൂർ മേഖലകളിലാണ്. കേരളത്തിലെ മുഴുവൻ കള്ള് ഷാപ്പുകൾക്കും കള്ള് എത്തിക്കുന്നതും ഈ […]
പാടത്തിനു നടുവിൽ ക്ഷേത്രം… പിന്നിൽ റെയിൽപ്പാളം… മിക്കവരും മനോഹരമായ ഈ ദൃശ്യം ചിത്രങ്ങളിലൂടെ കണ്ടിട്ടുണ്ടാകും. എവിടെയാണ് ഈ ക്ഷേത്രമെന്ന് അറിയാത്തവർ ഒരിക്കലെങ്കിലും അന്വേഷിച്ചിട്ടുമുണ്ടാകും. ആ ക്ഷേത്രമാണ് തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള പ്രശസ്തമായ ഉത്രാളിക്കാവ് അഥവാ രുധിരമഹാകാളിക്കാവ് ക്ഷേത്രം. ആദിപരാശക്തിയുടെ(ദുർഗ്ഗ) ഉഗ്രരൂപമായ “രുധിര മഹാകാളി” ആണ് പ്രതിഷ്ഠ. മദ്ധ്യകേരളത്തിലെ പ്രശസ്തമായ വേല ഉത്സവങ്ങളിൽ ഏറ്റവും പ്രധാനമാണു് വെടിക്കെട്ടിനു പ്രാധാന്യമുള്ള ഉത്രാളിക്കാവ് പൂരം. തൃശ്ശൂര്‍ പൂരം കഴിഞ്ഞാല്‍ ജില്ലയിലെ പ്രധാന പൂരമാണ് ഉത്രാളിക്കാവ് പൂരം. ഐതിഹ്യം : കേരളത്തിലെ മിക്ക […]
വിവരണം – പ്രശാന്ത് പറവൂർ. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ കുട്ടമംഗലം പഞ്ചായത്തിന്റെ കീഴിലുള്ള ഒരു ഒരു ചെറുഗ്രാമമാണ് വടാട്ടുപാറ. വലിയപാറ, പിണ്ടിമന, കാവലങ്ങാട്, അയ്യമ്പുഴ, ഇസ്റ്റ് കുത്തുകുഴി, എന്നിവയാണ് വടാട്ടുപാറയുടെ സമീപസ്ഥങ്ങളായ ഗ്രാമങ്ങൾ. ഏറ്റവുമടുത്തുള്ള പട്ടണങ്ങളിൽ, കോതമംഗലം, തൊടുപുഴ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവ ഉൾപ്പെടുന്നു. ഗ്രാമ്യ സൗന്ദര്യത്തിന്റെ റാണി എന്നറിയപ്പെടുന്ന വടാട്ടുപാറ ഗ്രാമം പെരിയാറിന്റെ വശ്യമനോഹാരിത കൊണ്ട് സമ്പുഷ്ടമാണ്. കോതമംഗലത്തുനിന്ന് 16 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽനിന്നു തട്ടേക്കാടിലേയ്ക്ക് 16 കിലോമീറ്ററും ഭൂതത്താൻകെട്ടിലേയ്ക്ക് 14 […]
എഴുത്ത് – Vishnu AS Pragati. ആര്യനാട് – തിരുവനന്തപുരത്തു നിന്നും സുമാർ മുപ്പതു കിലോമീറ്റർ മാറി നെടുമങ്ങാട് താലൂക്കിൽ സഹ്യ സാനുക്കളുടെയും അഗസ്ത്യാർകൂടത്തിന്റെയും മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ഗ്രാമം. വടക്ക് തൊളിക്കോടും വിതുരയും തെക്ക് കുറ്റിച്ചലും പൂവച്ചലും പടിഞ്ഞാറ് ഉഴമലയ്ക്കലും വെള്ളനാടും കിഴക്കേഭാഗത്ത് വനവും അതിരുകാട്ടി മല്ലൻ തമ്പുരാനും കണ്ഠൻ ശാസ്താവും ചെമ്പകമംഗലം ശ്രീഭദ്രകാളിയും വാണരുളുന്ന ആര്യനാട്. പച്ചയുടെ പച്ചപ്പും നേരിന്റെ നന്മയും മാത്രമല്ല ഒരു പക്ഷേ കേരളത്തിലെ എല്ലാ ഭക്ഷണപ്രേമികളുടെയും നാവിൽ രുചിയുടെ പെരുമ്പറമേളം […]
ഹായ് കൂട്ടുകാരെ, ഞാൻ നിങ്ങളുടെ ലക്ഷ്മി നായർ. നമ്മൾ യൂട്യൂബ് ചാനൽ തുടങ്ങിയിട്ട് രണ്ടു വർഷം തികയുന്നതിനു മുന്നേ തന്നെ ഒരു മില്യൺ സബ്സ്ക്രൈബേഴ്‌സ് തികച്ചിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വളരെയേറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. ‘Lekshmi Nair’ എന്ന നമ്മുടെ ചാനലിൽ പാചക വീഡിയോകൾ കൂടാതെ മോട്ടിവേഷൻ, ബ്യൂട്ടി ടിപ്‌സ്, പേഴ്‌സണൽ വിശേഷങ്ങൾ എന്നിവയും ഷെയർ ചെയ്യാറുണ്ട്. കുറച്ചു നാളുകളായി ഞാൻ വിചാരിക്കുന്നു ഒരു ട്രാവൽ വ്‌ളോഗ് തുടങ്ങിയാലോ എന്ന്. അങ്ങനെ അതിനു വേണ്ട […]