Currently Browsing: Guest Post
എയർ ഇന്ത്യ എന്നു കേൾക്കുമ്പോൾ ഭൂരിഭാഗം ആളുകളുടെയുമുള്ളിൽ വരുന്ന ഒരു ചിത്രമാണ് പ്രശസ്തമായ മഹാരാജായുടേത്. ഇന്ത്യൻ ഹൃദയങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ചിഹ്നങ്ങളിൽ ഒന്നാണ് എയർ ഇന്ത്യ യുടെ ‘മഹാരാജാ’. സമപ്രായക്കാരിൽ നിന്ന് സ്വയം വേർതിരിച്ചറിയാനുള്ള എയർ ഇന്ത്യയുടെ പ്രചാരണത്തിന്റെ ഭാഗമായ, തമാശക്കാരനും ഉരുണ്ടതുമായ മഹാരാജാ ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1940 കളുടെ മധ്യത്തിലാണ്. ഇൻ-ഫ്ലൈറ്റ് മെമ്മോ പാഡിൽ. അക്കാലത്ത് എയർ ഇന്ത്യയിൽ വാണിജ്യ ഡയറക്ടറായിരുന്ന എസ്‌കെ (ബോബി) കൂക്കയ്ക്കുവേണ്ടി ബോംബെയിലെ ജെ വാൾട്ടർ തോംസൺ കമ്പനിയിലെ കലാകാരൻ ഉമേഷ് […]
ബോട്ട് യാത്രയ്ക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എന്നാൽ ആലപ്പുഴ പോലെ തന്നെ എറണാകുളത്തും ബോട്ട് യാത്രകൾ നടത്താവുന്നതാണ്. രണ്ടു സ്ഥലങ്ങളിലെയും കാഴ്ചകൾ വ്യത്യസ്തമാണെന്നു മാത്രം. ആലപ്പുഴയിൽ ഗ്രാമീണത ജീവിതവും പച്ചപ്പുമൊക്കെ ബോട്ട് യാത്രകളിൽ ആസ്വദിക്കുവാൻ സാധിക്കും. എറണാകുളത്താണെങ്കിൽ കപ്പലുകളും തുറമുഖവും അഴിമുഖവുമെല്ലാം കണ്ടുകൊണ്ട് വ്യത്യസ്തമായൊരു യാത്ര നടത്താം. എറണാകുളത്ത് എത്തുന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ബോട്ട് യാത്രയ്ക്കായി മിക്കവാറും പ്രൈവറ്റ് സർവ്വീസുകളെയാണ് ആശ്രയിക്കാറുള്ളത്. പാട്ടും മേളവുമായി കായൽ യാത്ര ആസ്വദിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇത്തരം പ്രൈവറ്റ് ബോട്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ […]
വിവരണം – Vishnu AS Pragati. അറിയാല്ലോ ബീഫിനോട് ബല്ലാത്ത ഇഷ്ടമാണ് നമ്മൾ മലയാളികൾക്ക്. അങ്ങനെ നല്ല കിടു ബീഫ് കിട്ടുന്നൊരു സ്ഥലം കൂടി ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്താം. ടെക്നോപാർക് കഴിഞ്ഞു കഴക്കൂട്ടം പോകുന്ന വഴി കഴക്കൂട്ടം ജംക്ഷൻ എത്തുന്നതിനു മുൻപ് ഇടതു വശത്തേക്ക് ഒരു വൺ വേ ഉണ്ട് (dessi cuppa കഴിഞ്ഞു). ആ വളവ് എടുത്ത് ഒരു 100 മീറ്റർ പോയാൽ ഇടതു വശത്തായിട്ടാണ് ആനന്ദ് ഹോട്ടൽ. കുറച്ചധികം പഴയ കടയാണെന്നു തോന്നുന്നു. പണ്ടത്തെ […]
വിവരണം – Vishnu A S Pragati. കാലമെത്ര മാറിയാലും രുചി ഭേദങ്ങൾ നാവിനെ എത്രകണ്ട് ത്രസിപ്പിച്ചാലും നമ്മൾ മലയാളികൾക്ക് കരിയോടും കടലിനോടും സംതൃപ്തി നൽകുന്ന മറ്റൊന്ന് കൂടിയുണ്ട് – ഉച്ച വെയിൽ കാച്ചി തിളയ്ക്കുന്ന നേരത്തെ മൃഷ്ടാനമായൊരു ഊണ്. പറയാൻ അധികമൊന്നുമില്ലെങ്കിലും ഒരു ഊണും കൂടെ സൗജന്യമായി കിട്ടുന്നൊരു ഏമ്പക്കവും തുടർന്നുള്ളൊരു ഉച്ചയുറക്കും നൽകുന്ന മനസ്സുഖം. അതൊന്നു വേറെ തന്നെയാണ്… അത്തരത്തിലുള്ള നാടൻ ഊണ് കിട്ടുന്ന സ്ഥലങ്ങൾ തേടിയുള്ള പരതലിൽ ഇത്തവണ കാൽ വച്ചത് നമ്മുടെ […]
വിവരണം – പ്രശാന്ത് പറവൂർ. യു.എ.ഇ.യിലെ റാസൽഖൈമയിൽ നിന്നും അജ്‌മാനിലേക്കുള്ള ബസ് യാത്രയ്ക്കിടയിലാണ് ഡ്രൈവറായ തൃശ്ശൂർ പെരുമ്പിലാവ് സ്വദേശി ബഷീറിക്കയെ പരിചയപ്പെടുന്നത്. ആ യാത്രയോടെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തു. ബഷീറിക്കയാണ് റാസൽഖൈമയിലെ നഖീൽ ബസ് സ്റ്റേഷനിൽ നിന്നും ഒമാൻ അതിർത്തിയായ അൽജീർ എന്ന സ്ഥലത്തേക്ക് ബസ് സർവീസ് ഉള്ള കാര്യം പറയുന്നത്. ബസ്സുകളുടെ സമയവിവരങ്ങളും ചാർജ്ജും ഒക്കെ ബഷീറിക്ക വിവരിച്ചു തരികയും ചെയ്തു. അങ്ങനെ അടുത്ത ദിവസം ആ റൂട്ടിൽ ഒരു യാത്ര പോകുവാൻ […]
വിവരണം – Vishnu AS Pragati. മക്‌ഡൊണാൾഡ്സ്…. പേരു കേൾക്കുമ്പോൾ തന്നെ ചായം തേച്ച മുഖത്തോടെയുള്ള കോമാളിയും ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന സ്വർണ്ണ നിറത്തിലുള്ള കമാന M അക്ഷരവും ലോകജനതയുടെ മനസ്സിൽ വരച്ചിട്ട ആഗോളഭീമൻ. ഒരു പക്ഷെ ലോകത്തെ തന്നെ ഫാസ്റ്റ് ഫുഡ് ശീലം പഠിപ്പിച്ച തലതൊട്ടപ്പൻ. ഇവർക്കുമുണ്ടൊരു ചരിത്രം പറയാൻ. 1930കളിലെ അമേരിക്കൻ ഐക്യനാടുകളിൽ തൊഴിലില്ലായ്മ കൊടികുത്തി വാഴുന്ന സമയത്താണ് അച്ഛനും രണ്ടു മക്കളും ചേർന്ന മക്‌ഡൊണാൾഡ് കുടുംബം കൂടുതൽ തൊഴിലവസരങ്ങൾ തേടി അമേരിക്കയിലെ ന്യൂ […]
ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്‌ത്രങ്ങളുടെ നാടാണ് തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കുത്താമ്പുള്ളി. പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്‌ത്തു ഗ്രാമം. ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ് ഈ ഗ്രാമം. ഇവിടത്തെ തറികളുടെ നാദം ഓരോ ജീവിതത്തിന്റെയും സ്‌പന്ദനം കൂടിയാണ്. നേര്‍ത്ത തുണിയില്‍ ഭംഗിയായ കസവുകളും ചിത്ര ചാതുരിയും മലയാളികളുടെ സൗന്ദര്യ ബോധത്തെ ഒന്ന് കൂടി ഉണര്‍ത്തി. ഒരു ഗ്രാമത്തിലെ മുഴുവന്‍ […]
പണ്ട് ഓപ്പറേഷൻ സമയത്ത് ഡോക്ടർമാരും നഴ്‌സുമാരും മാത്രമായിരുന്നു മാസ്ക്ക് ധരിച്ചു കൂടുതലായി നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ 2020 പിറന്നതോടെ കൊറോണ ലോകം മുഴുവനും വ്യാപിക്കുകയും രോഗവ്യാപനം കുറയ്ക്കാനും, സുരക്ഷിതമാകുവാനും വേണ്ടി മാസ്‌ക്കുകൾ എല്ലാവരും ഉപയോഗിക്കുവാനും തുടങ്ങി. ഇപ്പോൾ മാസ്ക്ക് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ്. ഇന്ന് പല തരത്തിലുള്ള മാസ്‌ക്കുകൾ വിപണിയിലുണ്ട്. സംരഭകരെല്ലാം സാഹചര്യത്തിനനുസരിച്ച് പ്രൊഡക്ടുകൾ പുറത്തിറക്കാനും തുടങ്ങി. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് മാസ്ക്ക് പൊറോട്ട. തമിഴ്‌നാട്ടിലെ മധുരയിലുള്ള ടെമ്പിൾ സിറ്റി ഹോട്ടലാണ് […]
വിവരണം – Vishnu A S Pragati. നല്ല നാടൻ വിഭവങ്ങൾ കിട്ടുന്ന രുചിയിടങ്ങളെന്നും നമ്മുടെ മനസ്സിനോട് ചേർന്ന് നിൽക്കുന്നവയാണ്. അങ്ങനെ പുതിയ ഭക്ഷണശാലകൾ തേടിയുള്ള യാത്രയിൽ ഇത്തവണ ചെന്നെത്തിയത് ഇത്തിരി കട്ടയ്ക്ക് നിൽക്കുന്ന ഹോട്ടലാണ്. ആ പേര് പോലും ഒരിക്കലും മറക്കില്ല, മനസ്സിൽ കൂടെ നിൽക്കും – സഖാവ് ഹോട്ടൽ. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തു നിന്നും 11 കിലോമീറ്റർ മാറിയാണ് നരുവാമൂടെന്ന പഞ്ചായത്ത്. ഇവിടെ നാടൻ കോഴി പിരട്ടിന്റെ തനിമ മേന്മകളൊട്ടും കുറയാതെ നമ്മുടെമുന്നിൽ അവതരിപ്പിക്കുന്ന സഖാവ് […]
വിവരണം – Vishnu A S Pragati. സൂകരമാംസം അഥവാ പന്നിയിറച്ചി വിഭവങ്ങൾ കിട്ടുന്ന സ്ഥലങ്ങൾ തിരുവനന്തപുരത്തു സ്വതേ കുറവാണ്. എന്നാൽ ഇത്തരം വിഭവങ്ങൾ അന്വേഷിക്കുന്നവരുടെ എണ്ണവും തുലോം കുറവല്ല താനും. ആ ന്യൂനത നികത്താൻ കളത്തിലിറങ്ങിയിരിക്കുകയാണ് സുചിത്ര ചേച്ചിയുടെ കൈപ്പുണ്യത്തിൽ നെക്സസ് കിച്ചൻ…. അങ്ങനെ പോർക്ക് കഴിക്കണമെന്ന ആഗ്രഹം ഉള്ളിൽ മൊട്ടിട്ടപ്പോൾ ഞാൻ ഓടി ചെന്നത് നെക്സസ് കിച്ചന്റെ വടക്കേപ്പുറത്തായിരുന്നു. തലേ ദിവസമേ വിളിച്ചു ഓർഡർ കൊടുത്തിരുന്നതിനാൽ പറഞ്ഞ സമയത്തിന് പേട്ടയിലെ അവരുടെ വീട്ടിൽ പോയി […]