Currently Browsing: Editor
എഴുത്ത് – അഭിലാഷ് പി.എസ്. ഞാൻ എൻ്റെ വീടിൻ്റെ ഈ ഫോട്ടോ കഴിഞ്ഞയാഴ്ച പോസ്റ്റ് ചെയ്തതാണ്. 13 ലക്ഷം രൂപയ്ക്കാണ് ഈ വീട് ഈ കാണുന്ന രൂപത്തിൽ ആക്കിയത്. ഈ പോസ്റ്റ് കണ്ടപ്പോൾ പലരും കളിയാക്കി ചിലർ പുച്ഛിച്ചു ചിലർ അത്ഭുതപെട്ടു ചിലർ അഭിനന്ദിച്ചു. എന്തൊക്കെ ആയാലും ഞാൻ എങ്ങിനെയാണ് ഈ വീട് പണിതത് എന്നുള്ള വിശദമായ വിവരം വീടുപണിയാൻ ആഗ്രഹിക്കുന്നവർക്കായി ഷെയർ ചെയ്യാം. ഈ വീട് 3.7 സെൻ്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. തൊട്ടു മുന്നിൽ […]
എഴുത്ത് – ലിസ് ലോന. മുഴുവൻ ഫീസും ഒരുമിച്ചടക്കാൻ പോയിട്ട് ഫീസടക്കാനും ഡോണെഷൻ കൊടുക്കാനും പാങ്ങില്ലാത്തൊരു വീട്ടീന്നായതുകൊണ്ട് നഴ്സിംഗ് പഠിക്കാൻ പോകുമ്പോൾ ഉള്ള് മുഴുവൻ തീ ആയിരുന്നു. കർണാടകയുടെ അങ്ങേ അറ്റത്തെ മെഡിക്കൽ കോളേജിൽ സീറ്റ് ശരിയാക്കി തന്ന മാഡത്തിനോട് ആദ്യത്തെ അപേക്ഷ പഠിപ്പിനൊപ്പം പാർട്ട് ടൈം ജോലിയൊന്ന് ശരിയാക്കി തരണേയെന്നാണ്. പ്രീഡിഗ്രി കഴിഞ്ഞു മാർക്കിന്റെ വിലനിലവാരഗുണവും അപ്പന്റെ കാലിപോക്കറ്റിലെ കനവും കാരണം കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ ഒരു വർഷം നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലിയെടുത്ത ധൈര്യമുണ്ട് ആ […]
ഹാലോ ഡിയർ ഫ്രണ്ട്സ്… ഞാൻ നിങ്ങളുടെ ലക്ഷ്‌മി നായർ. ഇന്ന് ഞാൻ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് ഒരു നാലുമണി പലഹാരമാണ്. വെറും 4 ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട്, പത്തു മിനുട്ടിൽ ഉണ്ടാക്കാവുന്ന ഒരു ബജ്ജി. ബജ്ജി എന്നു കേൾക്കുമ്പോ നിങ്ങളുടെയുള്ളിൽ വരുന്നത് തട്ടുകടകളിൽ നിന്നും കിട്ടുന്ന മുട്ടബജ്ജി, കായ ബജ്ജി, മുളക് ബജ്ജി എന്നിവയൊക്കെയായിരിക്കും. എന്നാൽ ഇവിടെ നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് വ്യത്യസ്തമായ ഒരു ബജ്ജിയാണ്. മുരിങ്ങയില ബജ്ജി. മുരിങ്ങയില നമ്മുടെ ശരീരത്തിന് വളരെ നല്ല ഒരു വിഭവം […]
മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ഊണിന് ഒഴിച്ച് കൂട്ടാൻ നല്ല മീൻകറി ഉണ്ടെങ്കിലത്തെ കാര്യം പറയണോ? ആഹാ.. ഓർക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്നു. എന്നാൽ മീൻ കറി വെയ്ക്കുന്നതിനേക്കാൾ പ്രയാസമുള്ള കാര്യവുമാണ് അത് വൃത്തിയാക്കുക എന്നത്. മീൻ വൃത്തിയാക്കുക എന്നത് പലരേയും കുഴയ്ക്കുന്ന ഒരു ജോലിയാണ്. നത്തോലി, കണവ, മത്തി എന്നീ മൂന്ന് മീനുകൾ വൃത്തിയാക്കുന്നതിന്റെ ടിപ്സാണ് ഈ ലേഖനത്തിലൂടെ ഞാൻ നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. നത്തോലി അല്ലെങ്കിൽ കൊഴുവയെന്ന ചെറിയ മീൻ വാലിൽ പിടിച്ച് […]
കൊതിപ്പിക്കുന്ന മസാലയുടെയും മധുരങ്ങളുടെയും മണമുയരുന്ന കോഴിക്കോടന്‍ വഴികളിലൂടെ നടന്നിട്ടുണ്ടോ ഒരിക്കലെങ്കിലും? ബോംബെ ഹോട്ടലിലെ ബിരിയാണി, വെസ്റ്റ്ഹില്‍ ഹോട്ടല്‍ രത്‌നാകരയിലെ പൊറോട്ടയും ബീഫും, പിന്നെ കോഫി ഹൗസിലെ നെയ്‌റോസ്റ്റ്, ഫ്രഞ്ച് ഹോട്ടലിലെ ഊണ്, സാഗറിലെ നെയ്‌ച്ചോറും ചിക്കനും, ടോപ്‌ഫോമിലെ ജിഞ്ചര്‍ ചിക്കണ്‍, അളകാപുരിയിലെ സദ്യ, സെയിന്‍സിലെ കോഴി പൊരിച്ചത്, റഹ്്മത്തിലെ ബീഫ് ബിരിയാണി … കോഴിക്കോട്ടെ രുചി വിളയുന്ന ഇടങ്ങളില്‍ ചിലതാണിവ. ഇവയിൽ നിന്നെല്ലാം തെല്ലു വ്യത്യസ്തമാണ് 70 വര്‍ഷം പഴക്കമുള്ള കൈപ്പുണ്യമുള്ള ഹോട്ടൽ പാരഗൺ. സ്വാതന്ത്ര്യം കിട്ടുന്നതിനു […]
ഐസ്ക്രീം ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. ചെറിയ കുട്ടികൾ മുതൽ വളരെ പ്രായമായവർ വരെ ഐസ്ക്രീം ആരാധകരാണ്. നള ചൂട് സമയത്ത്, എരിവുള്ള ഭക്ഷണം കഴിച്ചു കഴിഞ്ഞു ഒരു ഐസ്ക്രീം കൂടി കഴിക്കുമ്പോൾ കിട്ടുന്ന ആ കുളിർമ്മ… അതൊന്നു വേറെ തന്നെയാണ് അല്ലേ? ഈ ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാൻ ഐസ്ക്രീം… അതും ഇഷ്ടപ്പെട്ട രുചിയിൽ വീട്ടിൽ തന്നെ തയാറാക്കാം. ഇത് ഉണ്ടാക്കിക്കഴിഞ്ഞാൽ ഇഷ്ടമുള്ള ഫ്ലേവർ ചേർത്ത് എത്ര തരം ഐസ്ക്രീമുകൾ വേണമെങ്കിലും തയാറാക്കാമെന്നതാണ് പ്രത്യേകത. നാലു തരത്തിലുള്ള ഐസ്ക്രീം രുചിയാണ് […]
മകരം, കുംഭം എന്നീ മാസങ്ങളുടെ മധ്യത്തിൽ ഹൈന്ദവരുടെ ആഘോഷമായ ശിവരാത്രിയോടനുബന്ധിച്ച് നടത്തപ്പെടുന്ന ഒരു ആചാരമാണ് ശിവാലയ ഓട്ടം അഥവാ ചാലയം ഓട്ടം. ശിവരാത്രി നാളിൽ ദ്വാദശ രുദ്രന്മാരെ വണങ്ങുക എന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ വിളവൻകോട്, കൽക്കുളം താലൂക്കുകളിലായുള്ള 12 ശിവക്ഷേത്രങ്ങളിൽ ഒരു രാത്രിയും ഒരു പകലും കൊണ്ട് നടത്തുന്ന ദർശനമാണിത്. മഹാഭാരത കഥയുമായി ബന്ധപ്പെട്ടാണ് ശിവാലയഓട്ടത്തിനുപിന്നിലുള്ള ഐതിഹ്യം നിലനിൽക്കുന്നത്. ധർമ്മപുത്രൻ നടത്തിയ യാഗത്തിൽ പങ്കെടുക്കുവാൻ ശ്രീകൃഷ്ണന്റെ നിർദ്ദേശപ്രകാരം വ്യാഘ്രപാദമുനിയെ കൂട്ടിക്കൊണ്ടുവരുവാൻ ഭീമസേനൻ […]
ഗൾഫ് എന്നു കേട്ടാൽ നമ്മുടെയെല്ലാം മനസ്സിൽ ഓടിവരുന്ന ഒരു രംഗമുണ്ട്. മരുഭൂമിയും, ഒട്ടകവും, പിന്നെ അറബികളും.. അങ്ങനെയങ്ങനെ. കേരളത്തിന്റെ പച്ചപ്പും ഹരിതാഭയുമൊക്കെ ഓർമ്മകളിൽ നിറച്ചുകൊണ്ട് കുടുംബത്തെ കരകയറ്റാൻ വേണ്ടി ഗൾഫിലേക്ക് പോകുന്ന മലയാളിയുടെ നൊസ്റ്റാൾജിക് വേദന അത് അനുഭവിച്ചവർക്കു മാത്രമേ മനസ്സിലാകുകയുള്ളൂ. എന്നാൽ ഗൾഫിലും ഉണ്ട് ഒരു കൊച്ചു കേരളം. നിങ്ങൾ കേട്ടിട്ടുണ്ടാകും, സലാല. അതെ ഗൾഫിലെ സ്വർഗ്ഗം, ഗൾഫിലെ കേരളം എന്നൊക്കെ അറിയപ്പെടുന്ന സലാല പച്ചപ്പും ഹരിതാഭയും നിറഞ്ഞ ഒരു സ്വർഗ്ഗം തന്നെയാണ്. ഒമാൻ പ്രവിശ്യയായ […]
നിങ്ങളെല്ലാവരും ജീവിതത്തിൽ ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസ്സുകളിൽ യാത്ര ചെയ്തിട്ടുണ്ടാകും. പലതരത്തിലുള്ള കെഎസ്ആർടിസി ബസ്സുകൾ കണ്ടിട്ടുണ്ടാകും. സൂപ്പർഫാസ്റ്റ്, ലോഫ്‌ളോർ, സ്‌കാനിയ, ഡബിൾ ഡക്കർ എന്നിങ്ങനെ. എന്നാൽ കെഎസ്ആർടിസിയിലെ ഏറ്റവും നീളം കൂടിയ ബസ് ആരെങ്കിലും കണ്ടിട്ടുണ്ടോ? അതിൽ യാത്ര ചെയ്തിട്ടുണ്ടോ? ഏതായിരിക്കും ഏറ്റവും നീളമേറിയ ആ ബസ്? RN 777 എന്ന ബോണറ്റ് നമ്പരിലുള്ള കെ.എസ്.ആർ.ടി.സിയുടെ കേരളത്തിലെ ഒരേയൊരു വെസ്റ്റിബ്യൂൾ ബസ്സിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. 17 മീറ്ററാണ് ഈ ബസ്സിന്റെ നീളം. കെഎസ്ആർടിസിയിലെ തീവണ്ടി, അനാക്കോണ്ട എന്നൊക്കെയുള്ള വിളിപ്പേരുകളിൽ […]
വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. ഭക്ഷണപ്രേമികൾക്കിടയിൽ രാമൻ ചേട്ടന്റെ കട എന്നറിയപ്പെടുന്ന ‘രാമൻ ടീ സ്റ്റാളിൽ’ എത്തി ആവശ്യപ്പെട്ടത് അവിടത്തെ കിടു എന്നറിയപ്പെടുന്ന ബീഫ് ഫ്രൈയും കൂട്ടിനു പെറോട്ടയും. ബീഫ് വളരെ നല്ല ഒരു അനുഭവമാണ് തന്നത്. കൊഴുപ്പു ഉള്ള ഇനം ബീഫാണ് കഴിച്ചത്. കൊതിപ്പിക്കുന്ന ബീഫ് രുചിയിടങ്ങളിൽ ഇവിടത്തെ ബീഫും എഴുതി ചേർക്കാം. പെറോട്ടയും കൂടെ കിട്ടിയ ഗ്രേവി ഉള്ളി കറിയും കൊള്ളാം. രാത്രി ഏകദേശം 9.30 മണിയായിട്ടും […]