Currently Browsing: Editor
എല്ലാവരുടെയും ആഗ്രഹമായിരിക്കും കപ്പലിൽ ഒരുതവണയെങ്കിലും യാത്ര ചെയ്യുക എന്നത്. വിമാനയാത്രകൾ ഇക്കാലത്ത് സജീവമാണെങ്കിലും കപ്പൽ യാത്ര അൽപ്പം പണച്ചെലവുള്ളതിനാൽ അധികമാളുകളും അത് എക്സ്പീരിയൻസ് ചെയ്യാറില്ല. എന്നാൽ കുറഞ്ഞ ചെലവിൽ ഒരു ക്രൂയിസ് ഷിപ്പ് യാത്ര പോകുവാൻ ഇതാ നിങ്ങൾക്കൊരവസരം വന്നിരിക്കുകയാണ്. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് അടിപൊളി ക്രൂയിസ് ഷിപ്പിൽ യാത്ര ചെയ്താൽ എങ്ങനെയുണ്ടാകും? ഇത്തരമൊരു അവസരം ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ ലിമിറ്റഡ് (IRCTC). ആഭ്യന്തര വിപണി ലക്ഷ്യമാക്കി ആദ്യമായി ക്രൂയിസ് ബിസിനസ്സിലേക്ക് […]
ഇന്ത്യയിലെയെന്നല്ല, സൗത്ത് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സിനിമാ സ്ക്രീന്‍, ലോകത്തിലെ മൂന്നാമത്തെ വലിയ സിനിമാ സ്ക്രീന്‍… ഇങ്ങനെയൊരു തിയേറ്ററില്‍ സിനിമ കാണണമെന്നുണ്ടോ? എങ്കില്‍ നേരെ ആന്ധ്രാപ്രദേശിലേക്കു വിട്ടോളൂ. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സുള്ളൂര്‍പേട്ടയിലുള്ള V Epiq എന്ന തിയേറ്ററിനാണ് മേല്‍പ്പറഞ്ഞ സവിശേഷതകളുള്ളത്. V Epiq ലെ ബിഗ്സ്ക്രീനിന് 100 അടി വീതിയും 54 അടി ഉയരവുമുണ്ട്. കൂടാതെ 656 സീറ്റിംഗ് കപ്പാസിറ്റിയുമുണ്ട്. ഈ തിയേറ്റര്‍ സമുച്ചയത്തിൽ 170 സീറ്റുകൾ വീതമുള്ള രണ്ട് സ്ക്രീനുകൾ കൂടിയുണ്ട്. ആന്ധ്ര പ്രദേശിലും […]
എഴുത്ത് – ഷൈജു എ.വി. ഞങ്ങളെ അറിയാവുന്നവരും പരിചയക്കാരും പല വേഷത്തിലും ഞങ്ങളെ കണ്ടിട്ടുണ്ടാവാം. ഇങ്ങനെ ഒരു മാറ്റത്തിൽ കാണുമ്പോൾ പലർക്കും അമ്പരപ്പും ഉണ്ടാവാം. ഞങ്ങളെ അടുത്തറിയാവുന്നവർ പറയും നിങ്ങളെ എങ്ങനെ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നു. പക്ഷേ ഇതങ്ങനെ അല്ല. കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങിയപ്പോൾ high സെറ്റപ്പിൽ ജീവിച്ചുകൊണ്ടിരുന്ന പലരും ജോലിപോലും നഷ്ടപ്പെട്ടു എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു പോയി. ഉള്ള വരുമാനം മുന്നിൽ കണ്ട് ബാധ്യതകൾ വരുത്തിവെച്ചവർ പലരും നിൽക്കക്കള്ളിയില്ലാതെ ജീവിതം തന്നെ അവസാനിപ്പിച്ചു. […]
എഴുത്ത് – കൃഷ്ണകുമാർ (സിനിമാ താരം). തൈര് സാദം.. Curd rice.. പണ്ട് അമ്മ ഉണ്ടാക്കി തരുമ്പോൾ പുച്ഛമായിരുന്നു. കുറ്റം പറയുമായിരുന്നു. അന്നൊക്കെ വയർ സംബന്ധമായ എന്തെങ്കിലും അസുഖമുണ്ടായാൽ അമ്മ തൈര് സാദം ഉണ്ടാക്കി തരും. എന്നിട്ട് അമ്മ പറയും വയറു തണുക്കട്ടെ. ശെരിയാണ്, വലിയ മരുന്നൊന്നും കഴിക്കാതെ സുഖമാകുമായിരുന്നു. അന്ന് ഇത് മാത്രമല്ല മക്കളുടെ ആരോഗ്യം നന്നായിരിക്കണേ എന്ന് വിചാരിച്ചു മാതാപിതാക്കൾ എന്ത് പറഞ്ഞാലും നമ്മൾ എതിർക്കും, തർക്കിക്കും. പലപ്പോഴും അവരെ വല്ലാതെ വേദനിപ്പിച്ചു ഞാൻ […]
വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ചുറ്റുപാടിൽ നിന്നും എല്ലാറ്റിനെയും അതിജീവിച്ച് ഉയർന്ന നിലയിലെത്തിയ ധാരാളം ആളുകളുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. അതിലേക്ക് ഒരു ജീവിതകഥ കൂടി. ഏവർക്കും പ്രചോദനമാകുന്ന ആ കഥ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ധർമമരാജൻ സാറിന്റേതാണ്. അദ്ദേഹം ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത ആ കുറിപ്പ് നമുക്കൊന്ന് വായിക്കാം. “എന്റെ പേര് ധർമമരാജൻ. ഞാൻ ആലപ്പുഴയിൽ നിന്നും ഡെപ്യൂട്ടേഷനിൽ എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷനിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായി ജോലിനോക്കുന്നു. ഈ […]
എല്ലാവരും പേടിക്കുന്ന ഒരു സ്ഥലമാണ് ജയിലുകൾ. ഈ പേടിയൊക്കെ ഒരു വശത്തു മാറ്റിവെച്ച് ജയിലിൽ നിന്നും ഭക്ഷണം കഴിക്കുവാൻ ഒരവസരം ലഭിച്ചാലോ? സംഭവം ഒറിജിനൽ ജയിലല്ല; ജയിൽ സെറ്റപ്പിൽ തയ്യാറാക്കിയ ഒരു ഹോട്ടലാണ്. പേര് ‘കൈദി കിച്ചൻ’, സംഭവം നമ്മുടെ അയൽവക്കത്ത് ചെന്നൈ നഗരത്തിലാണ്. കൊൽക്കത്തയിൽ തുടക്കം കുറിച്ച ഈ റെസ്റ്റോറന്റ് ചെയിൻ ചെന്നൈയിൽ ആരംഭിക്കുന്നത് 2014 മാർച്ച് മാസത്തിലാണ്. ജയിലുകളുടെ പോലത്തെ കവാടമാണ് കൈദി കിച്ചണിലേക്ക് കയറുമ്പോൾത്തന്നെ ആശ്ചര്യമുളവാക്കുന്നത്. അതുപോലെതന്നെ ജയിൽ മുറികളുടേതിനു സമാനമായ രീതിയിലാണ് […]
എഴുത്ത് – അഷ്‌റഫ് താമരശ്ശേരി. നീണ്ട കാത്തിരിപ്പിന് വിരാമമായി. യു എ ഇ യിലേക്കുള്ള യാത്രാ നിരോധനം നീക്കി. പ്രതീക്ഷയുടെ തിരി നാളം പ്രത്യക്ഷപ്പെട്ടു. ലക്ഷക്കണക്കിന് വീടുകളിലെ മനുഷ്യരുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥനക്ക് ഫലം കണ്ടിരിക്കുന്നു. എത്രയെന്ന് കരുതിയാണ് പ്രവാസി ദൈന്യത മറച്ച് വെച്ച് പുറത്തിറങ്ങാതെ വീടകങ്ങളിൽ കഴിയുക? കൈ നീട്ടി വരുന്നവരുടെ മുന്നിൽ തലതാഴ്ത്തിയിരിക്കാൻ കഴിയുക? മറ്റുള്ളവർക്ക് ആഴ്ച്ചയിൽ ഏതാനും ദിവസങ്ങളിൽ വരുമാനത്തിന് മാർഗ്ഗമുണ്ടാകുമ്പോൾ ബാങ്ക് ബാലൻസ് തീർന്ന് പോയ പ്രവാസിയുടെ അവസ്ഥ അനുഭവിച്ചവർക്കേ അറിയൂ. […]
വിവരണം – Vishnu A S Pragati. കേക്ക്… ഇന്ന് നമ്മൾ പലരുടെയും ജീവിതത്തിലെ എന്നുമെന്നും പ്രധാനപ്പെട്ട ഒരു വിഭവം. കല്യാണമോ , ജന്മദിനമോ എന്തു വിശേഷ ചടങ്ങുകൾ വന്നാലും സന്തോഷത്തോടൊപ്പം ഒത്തുചേരാൻ ആദ്യം മനസ്സിലും ഓർമയിലും ഓടിയെത്തുന്നത് പല ഭാവത്തിലും രൂപത്തിലും നാവിൽ കപ്പലോടിക്കുന്ന കേക്ക് എന്ന വിഭവമാണ്. ലഭ്യമായ വിവരങ്ങളിൽ നിന്നും കേക്കിന്റെ ഉത്ഭവം ഈജിപ്റ്റിൽ നിന്നാണെങ്കിലും ‘കേക്ക്’ എന്ന വാക്കിന്റെ ഉത്ഭവം തന്നെ ഉത്തര ജർമൻ ഭാഷയുടെ വക്താക്കളായ സ്‌കാൻഡിനേവിയൻ രാജ്യക്കാരുടെ ‘കകേ’ […]
എഴുത്ത് – സിദ്ധിഖ് (സിനിമാതാരം). രാവണപ്രഭുവിന്റെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുമടങ്ങാനുള്ള ഒരുക്കങ്ങളിലായിരുന്നു ഞാന്‍ . അപ്പോഴാണ് ലാലിന്റെ ചോദ്യം. ‘എറണാകുളത്തേയ്ക്കാണ് അല്ലേ?’ ‘അതേ.’ ‘ഞാനും അങ്ങോട്ടേയ്ക്കാണ്. എന്റെ കാറില്‍ പോകാം.’ ‘എങ്കില്‍ എന്റെ വീടുവരെ വരാമോ? ഭക്ഷണം അവിടുന്നാകാം.’ ‘പിന്നെന്താ. പക്ഷേ എനിക്കുവേണ്ടി പ്രത്യേകിച്ചൊന്നുമുണ്ടാക്കരുത്.’ ലാല്‍ പറഞ്ഞു. അതിന് എന്റെ മനസ്സ് അനുവദിച്ചില്ല. ലാല്‍ ആദ്യമായി വീട്ടിലേക്ക് വരുന്നതല്ലേ. അതുകൊണ്ട് ഞാന്‍ വിളിച്ചുപറഞ്ഞു, എന്തെങ്കിലും വിശിഷ്യ വിഭവങ്ങള്‍ കൂടി ഉണ്ടാക്കാന്‍. വൈകുന്നേരം ആറുമണിയായി ഞങ്ങള്‍ കോയമ്പത്തൂരില്‍നിന്ന് പുറപ്പെടുമ്പോള്‍. […]
യാത്ര വിവരണം – അഖിൽ സുരേന്ദ്രൻ അഞ്ചൽ. ചിറ്റീപ്പാറ വ്യൂ പോയിന്റ് തികച്ചും ഗ്രാമാന്തരീക്ഷവും , ക്ഷേത്രാന്തരീക്ഷവും ചേർന്നൊരു സ്ഥലമാണ്. തിരുവനന്തപുരത്തുകാരുടെ മീശ പുലി മല , മേഘ മല എന്നീ പേരുകളിലും ഇന്ന് ചിറ്റീപ്പാറ വ്യൂ പോയിന്റ് അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. യാദൃചികമയാണ് ഈ വ്യൂ പോയിന്റിനെ കുറിച്ച് സുഹൃത്ത് വിഷ്ണു മുഖേന അറിയാൻ ഇടയാക്കുന്നത്. എങ്കിൽ പിന്നെ ചിറ്റീപ്പാറ വ്യൂ പോയിന്റിലെ തങ്ക പ്രഭയിൽ ഉദിച്ച് വരുന്ന സൂര്യോദയം കാണാനായി ഞങ്ങൾ പുലർച്ചെ നാല് മണിക്ക് […]