ബിരിയാണി ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ കുറവായിരിക്കും. ബസ്മതി റൈസ്, കൈമ റൈസ് തുടങ്ങിയ അരികൊണ്ട് തയ്യാറാക്കുന്ന ചിക്കൻ ബിരിയാണിയോടാണ് മിക്കവർക്കും പ്രിയം. എന്നാൽ ഇത്തവണ നമുക്കൊന്നു മാറ്റിപ്പിടിച്ചാലോ? നമ്മുടെയെല്ലാവരുടെയും വീട്ടിലുള്ള റേഷൻ അരികൊണ്ട് നമുക്കൊരു ബിരിയാണി ഉണ്ടാക്കി നോക്കിയാലോ?
വെറും 20 മിനിറ്റിൽ റേഷൻ അരി കൊണ്ട് കിടിലൻ വെജിറ്റബിൾ മസാല ബിരിയാണി ഉണ്ടാക്കാം. ഇതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. സവാള വലുത് – 2 എണ്ണം, ബീൻസ് – 10, 15 എണ്ണം, കാരറ്റ് – 1 എണ്ണം, രംഭയില – 1, ഇഞ്ചി – 2 ചെറിയ കഷ്ണം, വെളുത്തുള്ളി – 8,10 അല്ലി, പച്ചമുളക് – 2 എണ്ണം, എണ്ണ – 3 ടേബിള്‍ സ്പൂൺ, നെയ്യ് – 1 ടേബിള്‍സ്പൂൺ, കറുവപ്പട്ട – 2 എണ്ണം, ഏലക്ക – 3 എണ്ണം, ഗ്രാമ്പൂ – 4 എണ്ണം, തക്കാളി – 2 എണ്ണം, മഞ്ഞൾപ്പൊടി – 3/4 ടീസ്പൂൺ, മല്ലിയില – 1/2 കപ്പ്, തേങ്ങ – 1/4 കപ്പ്, കുരുമുളകുപൊടി – 1/2 ടീസ്പൂൺ, കാശ്മീരി മുളകുപൊടി 1 ടേബിൾസ്പൂൺ, ഗരംമസാലപ്പൊടി – 1/2 ടീസ്പൂൺ, ഉപ്പ് – ആവശ്യത്തിന്, തൈര് – 1/2 കപ്പ്, കശുവണ്ടി – 25 ഗ്രാം, ഉണക്കമുന്തിരി – 25 ഗ്രാം, റേഷൻ അരി – 2 കപ്പ്.
മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് വെജിറ്റബിൾ മസാല ബിരിയാണി ഉണ്ടാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. അതൊന്നു കണ്ടു മനസിലാക്കുക.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.