Site icon Lekshmi Nair: Celebrity, Culinary Expert

രുചിയേറിയ ‘കോട്ടയം സ്റ്റൈൽ’ മീൻകറി ഉണ്ടാക്കാൻ പഠിച്ചാലോ?

മീൻകറി ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. നല്ല കുടംപുളിയിട്ട, എരിവുള്ള മീൻചാറ് ചോറിലൊഴിച്ചു കഴിച്ചാൽ എന്റെ പൊന്നോ ഓർക്കുമ്പോൾ തന്നെ മീൻ പ്രേമികളുടെ വായിൽ വെള്ളം നിറയും. ഊണിനു മീൻകറിയുണ്ടെങ്കിൽ വേറെ കറികളൊന്നും തന്നെ വേണ്ട. അന്നത്തെ ഊണ് കുശാലായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പല രീതികളിലായാണ് മീൻകറി ഉണ്ടാക്കുന്നത്. അതിൽ പ്രസിദ്ധമായ ഒരു രീതിയാണ് കോട്ടയം സ്റ്റൈൽ മീൻകറി.

കോട്ടയം സ്റ്റൈൽ മീൻകറി ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. അത് എങ്ങനെ നമുക്ക് ഉണ്ടാക്കാം? അതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. അയല – 3 എണ്ണം (മീൻ ഇഷ്ടമുള്ളത് ആകാം), പുളി (കുടംപുളി)– നാലോ അഞ്ചോ അല്ലി, കശ്മീരി മുളകുപൊടി – 2 ടേബിൾ സ്പൂൺ, ചെറുതായി അരിഞ്ഞ വെളുത്തുള്ളി – മൂന്നു ടേബിൾ സ്പൂൺ, ചെറുതായി അരിഞ്ഞ ഇഞ്ചി – മൂന്നു ടേബിൾ സ്പൂൺ, വെളിച്ചെണ്ണ – മൂന്നു ടേബിൾ സ്പൂൺ, ഉലുവ – 1 ടീസ്പൂൺ,‌ മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ, ഉപ്പ് – ആവശ്യത്തിന്, വെള്ളം – 2 കപ്പ്.

ഇനി ഈ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നല്ല കിടിലൻ കോട്ടയം സ്റ്റൈൽ മീൻകറി ഉണ്ടാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതൊന്നു കണ്ടു മനസിലാക്കുക.

കണ്ടില്ലേ, ഇതുണ്ടാക്കുവാൻ പഠിച്ചാൽ ലോകത്തിൻ്റെ ഏതു കൊണ്ടിലിരുന്നുകൊണ്ടും നമ്മുടെ കോട്ടയം സ്റ്റൈൽ മീൻകറിയുടെ രുചി ആസ്വദിക്കാം. നല്ല കുടംപുളിയിട്ട ഈ മീൻകറിയുടെ ചാറ് മാത്രം മതി, രണ്ടു പ്ളേറ്റ് ചോറ് അധികമുണ്ണാൻ. അപ്പോൾ നിങ്ങൾ തീർച്ചയായും അടുത്ത തവണ വീട്ടിൽ മീൻ വാങ്ങുമ്പോൾ ഇതുപോലെ ഒന്നു ഉണ്ടാക്കി നോക്കൂ. ഉറപ്പായും നിങ്ങൾക്ക് ഇഷ്ടപ്പെടും.

ടിപ്‌സ് – മുളകു പൊടി കുറച്ച് വെള്ളമൊഴിച്ചു കലക്കി വച്ചിട്ട് കറിയിൽ ചേർക്കുകയാണെങ്കിൽ നല്ല കൊഴുപ്പ് കിട്ടും. പൊടിയായി നേരെ എണ്ണയിലേക്കിടുമ്പോൾ ചിലപ്പോൾ കരിഞ്ഞ് പോകുന്നതും ഒഴിവാക്കാം. നല്ല കുടംപുളി ആണെങ്കിൽ പുളി വല്ലാതെ കൂടാതിരിക്കാൻ മീൻ വെന്ത് വാങ്ങുന്നതിന് മുൻപായി രണ്ടോ മൂന്നോ കുടംപുളി കറിയിൽ നിന്ന് മാറ്റാം. അപ്പോൾ പുളി അധികം ആവില്ല.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.