Site icon Lekshmi Nair: Celebrity, Culinary Expert

മധുരമൂറും ലഡു നമുക്ക് വീട്ടിലുണ്ടാക്കാൻ ഇത്രയ്ക്കു എളുപ്പമോ?

മധുരപ്രിയർക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് ലഡു. പേര് കേൾക്കുമ്പോൾ തന്നെ ഒരു ഓമനത്തം ഉണ്ടല്ലേ – “ലഡു.” എങ്ങനെയായിരിക്കും ഇതിനു ലഡു എന്ന ക്യൂട്ടായ പേര് ലഭിച്ചത് എന്നു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ലഡുവിന്റെ ആകൃതി ഒരുണ്ടതാണല്ലോ. അതായത് ഒരു ചെറിയ പന്തുപോലെ. ‘ചെറിയ പന്ത്’ എന്നർത്ഥം വരുന്ന സംസ്കൃതത്തിലെ ‘ലത്തിക’ അഥവ ‘ലഡ്ഡുക’ എന്ന പദത്തിൽ നിന്നാണ് ലഡു പരിണമിച്ചത്.

പൊതുവെ സന്തോഷാവസരങ്ങളിൽ മധുരം പകരുന്ന രീതിയാണ് നമ്മൾ ഇന്ത്യക്കാരുടേത്. പരീക്ഷയിൽ ജയിച്ചാൽ, കുഞ്ഞു ജനിച്ചാൽ, ജോലി ലഭിച്ചാൽ എന്നുവേണ്ട സന്തോഷം നിറഞ്ഞ എല്ലാ സന്ദർഭങ്ങളിലും മധുരപലഹാരവിതരണം നടത്താറുണ്ട് നമ്മൾ. ലഡുവും ജിലേബിയുമാണ് ഇത്തരത്തിൽ വിതരണത്തിനായി തിരഞ്ഞെടുക്കാറുള്ളത്. ഇന്ത്യയിലെ വിവാഹങ്ങളിലും അനുബന്ധ ചടങ്ങുകളിലും ഈ പലഹാരം ധാരാളമായി കഴിക്കുന്നു. കൂടാതെ അമ്പലങ്ങളിൽ നൈവേദ്യമായും, പ്രസാദമായും നൽകുന്ന പതിവുണ്ട്. പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് വലിയ ലഡു.

പൊതുവെ ലഡു നമ്മൾ ബേക്കറികളിൽ നിന്നുമായിരിക്കും വാങ്ങാറുള്ളത്. എന്നാല്‍ കൊതി തോന്നുമ്പോള്‍ കടയില്‍ ചെന്ന് വാങ്ങി കഴിക്കാന്‍ അല്ലാതെ ലഡു വീട്ടിലുണ്ടാക്കി നോക്കിയാലോ? ലഡു മഞ്ഞ, ഓറഞ്ച്, പച്ച തുടങ്ങിയ നിറങ്ങളിലുണ്ട്. നമുക്ക് മഞ്ഞ ലഡു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. എന്നാൽപ്പിന്നെ അതിലേക്ക് കടക്കാം. ലഡു ഉണ്ടാക്കാനായി ഇനി പറയുന്ന സാധങ്ങളാണ് നമുക്ക് വേണ്ടത്. കടലമാവ് – രണ്ടു കപ്പ്, വെള്ളം – ഒന്നര കപ്പ്, മഞ്ഞ ഫുഡ് കളർ – കാൽ ടീ സ്പൂൺ + കാൽ ടീ സ്പൂൺ, സോഡാ ബൈ കാർബണേറ്റ് – ഒരു ചെറിയ നുള്ള്, ഉപ്പ് – കാൽ ടീ സ്പൂൺ, എണ്ണ (Refined Oil) – ആവശ്യത്തിന്, പഞ്ചസാര – അര കപ്പ് + രണ്ടു ടേബിൾ സ്പൂൺ, വെള്ളം – ഒരു കപ്പ്, ഏലയ്ക്കാപ്പൊടി – ഒരു ടീ സ്പൂൺ, നെയ്യ് – ഒരു ടേബിൾ സ്പൂൺ + ഒരു ടേബിൾ സ്പൂൺ, കശുവണ്ടിപ്പരിപ്പ് – 15 ഗ്രാം, ഉണക്കമുന്തിരി (കിസ്‌മിസ്‌) – 15 ഗ്രാം.

ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എങ്ങനെ ഈസിയായി ലഡു ഉണ്ടാക്കാമെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കൃത്യമായി വിശദമാക്കുന്നുണ്ട്. അതൊന്നു കണ്ടു മനസ്സിലാക്കുക.

ഇപ്പോൾ മനസ്സിലായോ ലഡു ഉണ്ടാക്കാൻ അത്ര വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്ന്. പിന്നെ ഒരു കാര്യം കൂടി പറയാം. കളർ ചേർക്കാതെയും ലഡു ഉണ്ടാക്കാം കെട്ടോ. നമ്മുടെ ആരോഗ്യത്തിനും അതാണ് കൂടുതൽ നല്ലത്. അപ്പോൾ തീർച്ചയായും നിങ്ങൾ ഇത് വീട്ടിൽ പരീക്ഷിച്ചു നോക്കണം. എന്നിട്ട് പിന്നീട് എന്തെങ്കിലും സന്തോഷാവസരങ്ങൾ വരികയാണെങ്കിൽ വിതരണം ചെയ്യുന്നതിനായുള്ള ലഡു വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്. അപ്പോൾ എല്ലാവരും ഒന്നു ട്രൈ ചെയ്യുക. അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുക.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.