ഇന്ത്യയിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ പ്രസിദ്ധമായ ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ. ഗുലാബ് ജാമുൻ എന്ന പദം ഇതിന് ലഭിച്ചത് പേർഷ്യൻ പദമായ റോസ് എന്നർഥം വരുന്ന ഗുലാബ് എന്ന പദത്തിൽ നിന്നും ഞാവൽ പഴത്തിന്റെ വടക്കേ ഇന്ത്യൻ നാമമായ ജാമുൻ എന്നീ പദങ്ങൾ ചേർന്നാണ്. ജാമുൻ ഫലത്തിന്റെ ആകൃതിയിലും വലിപ്പത്തിലുമാണ് ഗുലാബ് ജാമുൻ തയ്യാറാക്കുന്നത്.
ഗുലാബ് ജാമുൻ പ്രധാനമായും ഒരു മധുരപലഹാരമായിട്ടാണ് കഴിക്കുന്നത്. ആഘോഷവേളയിലും, ചില പ്രധാന ഉത്സവങ്ങളായ ദീപാവലി, ഈദുൽ അൽഫിത്തർ എന്നീ അവസരങ്ങളിലും വിവാഹങ്ങളിലും ഈ മധുരപലഹാരം ധാരാളമായി ഉപയോഗിക്കപ്പെടുന്നു.
പൊതുവെ ബേക്കറികളിൽ നിന്നുമാണ് ഗുലാബ് ജാമുൻ വാങ്ങാറുള്ളതെങ്കിലും, ഇത് നമുക്ക് എളുപ്പത്തിൽത്തന്നെ നമുക്ക് വീട്ടിലുണ്ടാക്കാവുന്നതാണ്. എങ്ങനെയാണ് ഇത് ഉണ്ടാകുന്നതെന്ന് നമുക്കൊന്നു നോക്കാം. അതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ബേബി മിൽക്ക് പൗഡർ – 1 കപ്പ് (240 മില്ലി ലിറ്റർ), മൈദ – 3 ടേബിൾസ്പൂൺ, കോൺഫ്ളോർ – 2 ടേബിൾസ്പൂൺ, ബേക്കിങ് പൗഡർ – കാൽ ടീസ്പൂൺ, ബേക്കിങ് സോഡ – കാൽ ടീസ്പൂൺ.
പഞ്ചസാര പാനി തയാറാക്കാൻ : പഞ്ചസാര – അരക്കിലോ, വെള്ളം – മൂന്ന് കപ്പ്. അരക്കിലോ പഞ്ചസാര മൂന്ന് കപ്പ് വെള്ളം ചേർത്ത് പാനിയാക്കുക. ഇതിലേക്ക് ഏലയ്ക്കപ്പൊടിയും നാരങ്ങാനീരും ചേർത്ത് തയാറാക്കി വെക്കണം.
ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് ഒരു ബൗളിൽ ആദ്യത്തെ അഞ്ച് ചേരുവകൾ ചേർത്ത് യോജിപ്പിക്കുക. ഓരോ ടേബിൾസ്പൂൺ വെള്ളം വീതം ചേർത്ത് ഇത് കുഴച്ച് എടുക്കാം. എണ്ണ കൈയിൽ തടവി ഇത് കുഴച്ച് എടുക്കാം. ഇതിൽ നിന്ന് ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കാം. ഇത് എണ്ണയിൽ വറുത്ത് എടുക്കാം. ഗോൾഡൻ നിറത്തിൽ വറത്തു കോരി പഞ്ചസാരപ്പാനിയിൽ മുക്കിയിടാം. അരമണിക്കൂർ അടച്ച് വച്ചശേഷം കഴിക്കാം.
ഇത്തരത്തിൽ ഗുലാബ് ജാമുൻ ഉണ്ടാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക.
ബ്രൌൺ നിറത്തിലല്ലാതെ ഗുലാബ് ജാമുൻ കടും ബ്രൌൺ, അഥവാ ഏകദേശ കറുപ്പ് നിറത്തിലും ലഭിക്കുന്നു. ഇത് കാല ജാമുൻ, ബ്ലാക് ജാമുൻ എന്ന പേരുകളിൽ അറിയപ്പെടുന്നു. ഗുലാബ് ജാമുൻ പ്രധാനമായും ഒരു മധുരപലഹാരമായിട്ടാണ് കഴിക്കുന്നത്. ആഘോഷവേളയിലും, ചില പ്രധാന ഉത്സവങ്ങളായ ദീപാവലി, ഈദ് അൽഫിതർ എന്നീ അവസരങ്ങളിലും വിവാഹങ്ങളിലും ഈ മധുരപലഹാരം ധാരാളമായി ഉപയോഗിക്കപ്പെടുന്നു.