ലോക്ക്ഡൗൺ കാലഘട്ടത്തിൽ മിക്കയാളുകളും വീട്ടിലിരുന്നു പരീക്ഷിച്ച ഒരു ഐറ്റമാണ് കേക്ക്. കേക്ക് ഉണ്ടാക്കി പഠിച്ചു പലരും മാസങ്ങൾക്കകം ഒരു ചെറിയ ബിസിനസ്സ് എന്ന ലെവലിലേക്കും എത്തിച്ചേർന്നിട്ടുണ്ട്. വളരെ നല്ല കാര്യം തന്നെയാണത്. പണ്ടൊക്കെ കേക്കുകൾ ബേക്കറികളിൽ മാത്രമായിരുന്നു ഉണ്ടാക്കിയിരുന്നത്. കാരണം, ഇത് ബേക്ക് ചെയ്യുവാനായി ഇലക്ട്രിക് ഓവൻ വേണമെന്നതായിരുന്നു കാര്യം.
പക്ഷേ ഇപ്പോൾ കളി മാറി. കേക്കുകൾ ബേക്ക് ചെയ്യുവാനായി ഓവൻ വേണമെന്നു നിർബന്ധമില്ല. പകരം കുക്കറിലോ ഇഡ്ഡലിത്തട്ടിലോ ഒക്കെ ബേക്ക് ചെയ്തുകൊണ്ട് കിടിലൻ കേക്കുകൾ നമ്മുടെ വീട്ടിൽ ഉണ്ടാക്കാവുന്നതാണ് എന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. അത്തരത്തിൽ ഒരു സ്പെഷ്യൽ കേക്ക് ആണ് ഞാനിന്നു നിങ്ങൾക്ക് പരിചയപ്പെടുത്തി തരാൻ പോകുന്നത്. കുക്കറിൽ തയ്യാറാക്കുന്ന ഒരു അടിപൊളി ടൂട്ടി ഫ്രൂട്ടി കേക്ക്. അതും മുട്ട ചേർക്കാതെ ഉണ്ടാക്കാം.
എന്താണ് ടൂട്ടി ഫ്രൂട്ടി എന്ന് അറിയാത്ത ആരെങ്കിലുമുണ്ടോ? ഉണ്ടെങ്കിൽ അവർക്കായി പറഞ്ഞു തരാം. അധികം പഴുക്കാത്ത പപ്പായ ചെറിയ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച്, അതിനെ പഞ്ചസാര ലായനിയുമായി കൂട്ടിയോജിപ്പിച്ച ശേഷം സിട്രിക് ആസിഡ് ,നിറങ്ങൾ ഒക്കെ ചേർത്ത ശേഷം ഉണക്കി തയ്യാറാക്കുന്ന ഒന്നാണ് ടൂട്ടി ഫ്രൂട്ടി. ഇത് നമുക്ക് കടകളിൽ നിന്നും പാക്കറ്റുകളിൽ വാങ്ങുവാൻ സാധിക്കും.
അപ്പോൾ നമുക്ക് കേക്ക് ഉണ്ടാക്കുന്ന കാര്യത്തിലേക്ക് കടക്കാം. ഇത് ഉണ്ടാക്കാൻ വേണ്ട ചേരുവകൾ ടൂട്ടി ഫ്രൂട്ടി – ഒരു കപ്പ്, ബേക്കിംഗ് പൗഡർ – ഒന്നര ടീ സ്പൂൺ, സോഡാ ബൈ കാർബണേറ്റ് – അര ടീ സ്പൂൺ, ഉപ്പ് – ഒരു നുള്ള്, തൈര് (Yoghurt) – ഒരു കപ്പ്, പാൽ – അര കപ്പ്, എണ്ണ (Refined Oil) – അര കപ്പ്, പഞ്ചസാര – ഒന്നര കപ്പ്, മൈദ – ഒന്നര കപ്പ്, വാനില എസ്സൻസ് – ഒരു ടീ സ്പൂൺ എന്നിവയാണ്. ഇനി ഈ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് കുക്കറിൽ ടൂട്ടി ഫ്രൂട്ടി കേക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് താഴെ കൊടുത്തിട്ടുള്ള വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. എല്ലാവരും അതൊന്നു കണ്ടു മനസിലാക്കുക.
വീഡിയോ എല്ലാവരും കണ്ടു കേക്ക് ഉണ്ടാക്കുന്നവിധം മനസ്സിലാക്കി എന്നു വിചാരിക്കുന്നു. അതേപോലെ തയ്യാറായിക്കഴിഞ്ഞാൽ കേക്കിൻ്റെ ചൂട് മാറിയതിനു ശേഷം മുറിക്കുക. തണുത്തു കഴിയുമ്പോൾ പൊടിയാതെ കൃത്യമായി മുറിച്ചെടുക്കുവാൻ സാധിക്കും. തീർച്ചയായും ഇത് നിങ്ങൾ ഇപ്പോൾത്തന്നെ വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കുക. ക്ലിക്ക് ആയാൽ ക്രിസ്മസിനൊക്കെ ഉണ്ടാക്കി അടുത്തുള്ളവർക്ക് കൊടുക്കുവാനും, വേണമെങ്കിൽ ഒരു ചെറിയ ബിസിനസ്സ് ആക്കുവാനും ഒക്കെ സാധിക്കും. അപ്പോൾ എല്ലാവരും ഒന്ന് ശ്രമിച്ചോളൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിലൂടെ അറിയിക്കണേ.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.