ബിരിയാണി പോലെത്തന്നെ ഏവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഫ്രൈഡ് റൈസും. ഫ്രൈഡ് റൈസ് പൊതുവെ ചൈനീസ് വിഭവമാണെങ്കിലും പല സ്ഥലങ്ങളിലും ഇന്ന് തദ്ദേശീയമായ സ്വാദോടെ ഇത് ലഭ്യമാണ്. അവയിൽ പ്രശസ്തമായ ഒന്നാണ് തായ് ഫ്രൈഡ് റൈസ്. പേരുപോലെത്തന്നെ ഒരു തായ്ലൻഡ് സ്പെഷ്യൽ വിഭവമാണിത്. എങ്കിൽ അടുത്ത തവണ തായ്ലൻഡിൽ പോകുമ്പോൾ ഇതൊന്നു രുചിച്ചു കളയാം എന്നു വിചാരിക്കുന്നവർ അതുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നോർക്കുക. കാരണം നമുക്ക് വീട്ടിൽത്തന്നെ വളരെ എളുപ്പത്തിൽ തായ് ഫ്രൈഡ് റൈസ് ഉണ്ടാക്കാവുന്നതാണ്.
തായ് ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. സവാള – രണ്ടെണ്ണം, വെളുത്തുള്ളി – രണ്ട് ടേബിൾ സ്പൂൺ, തക്കാളി – നാലെണ്ണം, സ്പ്രിംഗ് ഒനിയൻ – എട്ടെണ്ണം, ഓയിൽ (Refined oil) – രണ്ടു ടേബിൾ സ്പൂൺ, Prawns നന്നാക്കിയത് – ഒരു കപ്പ് (Prawns കഴിക്കാത്തവർക്ക് ഇതിനുപകരം ചിക്കൻ ഉപയോഗിക്കാം), പഞ്ചസാര – അര ടീ സ്പൂൺ, മുട്ട – രണ്ടെണ്ണം, ബസ്മതി റൈസ് – നാല് കപ്പ്. ഈ ചേരുവകൾ ഉപയോഗിച്ച് എങ്ങനെ തായ് ഫ്രൈഡ് റൈസ് ഉണ്ടാക്കാമെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കി മനസിലാക്കാം.
പൊതുവെ ഫ്രൈഡ് റൈസ് ഇഷ്ടമുള്ളവർക്ക് തീർച്ചയായും ഈ തായ് ഫ്രൈഡ് റൈസും ഇഷ്ടപ്പെടും. ഇതിനൊപ്പം ഗോബി മഞ്ചൂരിയൻ, ചില്ലി ഗോബി, ചില്ലി ചിക്കൻ തുടങ്ങിയ ഡിഷുകളൊക്കെ കഴിക്കാവുന്നതാണ്. കൂടാതെ കറികൾ വേറൊന്നുമില്ലെങ്കിൽക്കൂടി ഫ്രൈഡ് റൈസ് മാത്രം കഴിക്കുന്നതിനും കുഴപ്പമില്ല, നല്ല രുചി തന്നെയായിരിക്കും. അപ്പോൾ എല്ലാവരും ഇതൊന്നു വീട്ടിൽ പരീക്ഷിച്ചു നോക്കുക. അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുക.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.