Site icon Lekshmi Nair: Celebrity, Culinary Expert

രുചികരമായ സാമ്പാർ സാദം എളുപ്പത്തിൽ തയ്യാറാക്കി നോക്കാം

തെക്കേ ഇന്ത്യക്കാർക്ക് വളരെ പ്രിയങ്കരമായ ഒരു വിഭവമാണ് സാമ്പാർ. സദ്യയ്ക്കു പുറമെ ഉച്ചയൂണിനു ഒരു സാമ്പാർ ഉണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട. ഇനിയിപ്പോൾ ബ്രേക്ക്ഫാസ്റ്റിനാണെങ്കിൽ സാമ്പാറും ഇഡ്ഡലിയും, സാമ്പാറും വടയും, സാമ്പാറും ദോശയും എന്നിവ നല്ല കോമ്പിനേഷനുകളാണ്.

സാമ്പാർ പോലെത്തന്നെ രുചികരമായ ഒരു വിഭവമാണ് സാമ്പാർ സാദം. ചോറും സാമ്പാറും ഒന്നിച്ചുള്ള സാമ്പാർ സാദം തമിഴ്‌നാട്ടിലാണ് കൂടുതലായി ഉപയോഗിച്ചു കാണപ്പെടുന്നത്. സാമ്പാർ സാദം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നമുക്കൊന്നു നോക്കാം. അതിനായി ആവശ്യമുള്ള സാധനങ്ങൾ താഴെ പറയുന്നവയാണ്.

വൈറ്റ് റൈസ് – ഒരു കപ്പ്, തുവരപ്പരിപ്പ് – മുക്കാൽ കപ്പ്, നെയ്യ് – ഒരു ടീ സ്പൂൺ + രണ്ടു ടേബിൾ സ്പൂൺ, വെള്ളം – അഞ്ച് + രണ്ടു കപ്പ്, ചുവന്ന വറ്റൽ മുളക് – 20 എണ്ണം, മല്ലി – ഒന്നര ടേബിൾ സ്പൂൺ, കറുവപ്പട്ട – ഒരു ചെറിയ കഷ്ണം, പെരുംജീരകം – ഒരു ടീ സ്പൂൺ, ജീരകം – ഒരു ടീ സ്പൂൺ, കുരുമുളക് – ഒരു ടീ സ്പൂൺ, ചന്നാ ദാൽ – ഒന്നര ടേബിൾ സ്പൂൺ, ഉഴുന്ന് പരിപ്പ് – ഒന്നര ടീ സ്പൂൺ, വെളിച്ചെണ്ണ – ഒരു ടീ സ്പൂൺ, തേങ്ങ ചിരകിയത് – കാൽ കപ്പ്, മുരിങ്ങക്കായ – ഒരെണ്ണം, ചെറിയ ഉള്ളി – പത്തെണ്ണം, ബീൻസ് – നാലെണ്ണം, സവാള – വലുത് ഒരെണ്ണം, കാരറ്റ് – വലുത് ഒരെണ്ണം, തക്കാളി – രണ്ടെണ്ണം, ഉരുളക്കിഴങ്ങ് – ഒരെണ്ണം, പച്ചമുളക് – രണ്ടെണ്ണം, വഴുതനങ്ങ – രണ്ടെണ്ണം, വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ, ഉലുവപ്പൊടി – കാൽ ടീ സ്പൂൺ, കായപ്പൊടി – കാൽ ടീ സ്പൂൺ + കാൽ ടീ സ്പൂൺ, മഞ്ഞൾപ്പൊടി – അര ടീ സ്പൂൺ, പുളി – നെല്ലിക്ക വലിപ്പത്തിൽ ഒരെണ്ണം, കടുക് – ഒരു ടീ സ്പൂൺ, കശുവണ്ടി – 25 ഗ്രാം, മല്ലിയില, ഉപ്പ് – ആവശ്യത്തിന്.

മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് രുചികരമായ സാമ്പാർ സാദം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കി മനസ്സിലാക്കുക.

അപ്പോൾ നിങ്ങൾ ഇതൊന്നു വീട്ടിൽ തയ്യാറാക്കി നോക്കൂ. വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒന്നാണ് സാമ്പാർ സാദം.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.