വൈകുന്നേരങ്ങളിൽ ചായയോടൊപ്പം കഴിക്കാൻ പറ്റിയ ഒരു സ്നാക് ആണ് പക്കാവട. ചില സ്ഥലങ്ങളിൽ കൊക്കുവട എന്നും പറയും. നല്ല മൊരിഞ്ഞ, എരിവുള്ള പക്കാവടയും ചൂട് ചായയും ഒരു ഒന്നൊന്നര കോമ്പിനേഷൻ തന്നെയാണ്. മഴയുള്ള സമയമാണെങ്കിൽ പറയുകയേ വേണ്ട. സാധാരണ പക്കാവട നമ്മൾ ബേക്കറിയിൽ നിന്നും വാങ്ങാറാണ് പതിവ്. എന്നാൽ പക്കാവട നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാം. അതും വളരെ എളുപ്പത്തിൽ.
പക്കാവട ഉണ്ടാക്കുവാനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ് – കടലമാവ് – രണ്ടു കപ്പ്, അരിപ്പൊടി – ഒരു കപ്പ്, ബട്ടർ – ഒന്നര അല്ലെങ്കിൽ രണ്ടു ടേബിൾ സ്പൂൺ, മഞ്ഞൾപൊടി – കാൽ ടീ സ്പൂൺ, കാശ്മീരി മുളകുപൊടി – രണ്ടര ടേബിൾ സ്പൂൺ, കായം പൊടി – അര അല്ലെങ്കിൽ മുക്കാൽ ടീ സ്പൂൺ, വെളുത്തുള്ളി – ഒന്നര ടീ സ്പൂൺ, ഗരംമസാലപ്പൊടി – അര അല്ലെങ്കിൽ മുക്കാൽ ടീ സ്പൂൺ. വെള്ളം, ഉപ്പ്, ഓയിൽ (Refined Oil) – ആവശ്യത്തിന്.
ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ച് എങ്ങനെയാണ് പക്കാവട അല്ലെങ്കിൽ കൊക്കുവട ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ശ്രദ്ധിച്ചു കാണുക.
ഇപ്പോൾ മനസ്സിലായില്ലേ, വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു സ്നാക്ക് ആണ് പക്കാവട എന്ന്. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഒരു പോലെ ഇഷ്ടപ്പെട്ട ഈ പലഹാരം തീർച്ചയായും നിങ്ങൾ വീട്ടിലുണ്ടാക്കി നോക്കണം കെട്ടോ. എന്നിട്ട് അഭിപ്രായങ്ങൾ ഇതിനു താഴെയുള്ള കമന്റ് ബോക്സിൽ രേഖപ്പെടുത്തുകയും വേണം.
NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).
About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.