Site icon Lekshmi Nair: Celebrity, Culinary Expert

പത്തു മിനിറ്റിനുള്ളിൽ ഒരു പലഹാരം… നല്ല മൊരിഞ്ഞ ഉള്ളി പകോറസ്

തിരക്കുകൾക്കിടയിൽ പാചകത്തിനു സമയം കിട്ടുന്നില്ലെന്ന പരാതിയുണ്ടോ? എങ്കിൽ വെറും പത്തു മിനിറ്റ് സമയം നീക്കിവെച്ചാൽ വൈകുന്നേരം ചായയ്ക്ക് കഴിക്കുവാൻ ഒരു കിടിലൻ സ്‌നാക്ക് ഉണ്ടാക്കാം. വേറൊന്നുമല്ല, നല്ല മൊരിഞ്ഞ ഉള്ളി പക്കോറാസ്. ഇതിനായി ഉപയോഗിക്കുന്നതാകട്ടെ, നമ്മുടെ അടുക്കളയിൽത്തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന വിരലിലെണ്ണാവുന്ന ചേരുവകൾ മാത്രവും.

ഉള്ളി പക്കോറാസ്‌ ഉണ്ടാക്കാൻ വേണ്ട ആ ചേരുവകൾ ഇനി പറയുന്നവയാണ്. സവാള – 2 എണ്ണം, കാശ്മീരി മുളകുപൊടി – രണ്ടു ടീ സ്പൂൺ, മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, ഓയിൽ – 1 ടേബിൾസ്പൂൺ (കൂടാതെ ഓയിൽ വറുക്കാൻ ആവശ്യത്തിന് വേറെയും വേണം), കായം പൊടിച്ചത് – കാൽ ടീ സ്പൂൺ, ഗരംമസാലപ്പൊടി – കാൽ ടീ സ്പൂൺ, അരിപ്പൊടി – 2 ടേബിൾ സ്പൂൺ,
കടലമാവ് – മൂന്നോ നാലോ ടേബിൾ സ്പൂൺ, വെള്ളം – 1 ടേബിൾ സ്പൂൺ, ഓയിൽ – ഒന്നര ടേബിൾസ്പൂൺ, ഉപ്പ് – ആവശ്യത്തിന്.

ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെയാണു രുചികരമായ ഉള്ളി പക്കോറാസ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ഉണ്ടാക്കുന്ന വിധം – സവാള അരിഞ്ഞത് ഉപ്പ് ചേർത്ത് നന്നായി കൈകൊണ്ട് തിരുമ്മി യോജിപ്പിക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കുറച്ച് എണ്ണയും ചേർത്ത് 15 മിനിറ്റ് വയ്ക്കുക. ശേഷം ഇതിലേക്ക് കായപ്പൊടി, ഗരംമസാല, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടി, മൂന്ന് ടേബിൾസ്പൂൺ കടലമാവ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് ചൂട് എണ്ണ കൂടി ഒഴിക്കാം. ഇത് ചൂടായ എണ്ണയിൽ ഇട്ട് വറുത്ത് കോരി എടുക്കാം.

പാചകരീതി വിശദമായി മനസ്സിലാക്കിത്തരുന്ന വീഡിയോ ചുവടെ കൊടുത്തിട്ടുണ്ട്. അത് ഒന്നു കണ്ടു മനസിലാക്കുക.

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു നാലുമണിപ്പലഹാരമാണ് ഉള്ളി പക്കോറാസ്. നല്ല നല്ല മൊരിഞ്ഞ ഉള്ളി പക്കോറാസും ചൂട് ചായയും നല്ല കോമ്പിനേഷനാണ്. സ്നാക്സ് ഇഷ്ടമുള്ളവർ ഇത് ചുമ്മാ കഴിച്ചുകൊണ്ടേയിരിക്കും. കൂടുതലുണ്ടാക്കിയാൽ ഇത് കുപ്പിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്. നല്ല മൊരിഞ്ഞതായതിനാൽ പെട്ടെന്ന് കേടാകുകയുമില്ല. എന്തായാലും നിങ്ങൾ ഇത് വീട്ടിൽ ഒന്നുണ്ടാക്കി നോക്കണം. എന്നിട്ട് അഭിപ്രായങ്ങൾ കമന്റിൽ പങ്കുവെക്കുകയും വേണം.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.