Site icon Lekshmi Nair: Celebrity, Culinary Expert

വെറും 4 ചേരുവകൾ കൊണ്ട്, പത്തു മിനുട്ടിൽ ഒരു ബജ്ജി

ഹാലോ ഡിയർ ഫ്രണ്ട്സ്… ഞാൻ നിങ്ങളുടെ ലക്ഷ്‌മി നായർ. ഇന്ന് ഞാൻ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് ഒരു നാലുമണി പലഹാരമാണ്. വെറും 4 ചേരുവകൾ മാത്രം ഉപയോഗിച്ചുകൊണ്ട്, പത്തു മിനുട്ടിൽ ഉണ്ടാക്കാവുന്ന ഒരു ബജ്ജി.

ബജ്ജി എന്നു കേൾക്കുമ്പോ നിങ്ങളുടെയുള്ളിൽ വരുന്നത് തട്ടുകടകളിൽ നിന്നും കിട്ടുന്ന മുട്ടബജ്ജി, കായ ബജ്ജി, മുളക് ബജ്ജി എന്നിവയൊക്കെയായിരിക്കും. എന്നാൽ ഇവിടെ നമ്മൾ ഉണ്ടാക്കുവാൻ പോകുന്നത് വ്യത്യസ്തമായ ഒരു ബജ്ജിയാണ്. മുരിങ്ങയില ബജ്ജി. മുരിങ്ങയില നമ്മുടെ ശരീരത്തിന് വളരെ നല്ല ഒരു വിഭവം കൂടിയാണ്.

മുരിങ്ങയില ബജ്ജി ഉണ്ടാക്കുവാൻ വേണ്ട സാധനങ്ങൾ ഇനി പറയുന്നവയാണ്. സവാള – കാൽ കപ്പ്, ഇഞ്ചി – ഒന്നര ടീ സ്പൂൺ, പച്ചമുളക് – ഒരെണ്ണം, ഇഡ്ഡലി മാവ് – ഒരു കപ്പ്, മുരിങ്ങയില, ഉപ്പ് – ആവശ്യത്തിന്, പഞ്ചസാര – കാൽ ടീ സ്പൂൺ, അരിപ്പൊടി വറുത്തത് – രണ്ടു ടേബിൾ സ്പൂൺ, എണ്ണ (Refined Oil) – ആവശ്യത്തിന്.

ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നല്ല സ്വാദിഷ്ടമായ ബജ്ജി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വ്യക്തമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. നിങ്ങൾ അതൊന്നു കണ്ടു മനസ്സിലാക്കുക.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.