Site icon Lekshmi Nair: Celebrity, Culinary Expert

മുഖത്ത് ചുളിവുകൾ വരാതെ ചെറുപ്പം നില നിർത്താനുള്ള എളുപ്പവഴി

ചർമത്തിലെ ചുളിവുകളെ പ്രതിരോധിച്ച് ചെറുപ്പം നിലനിർത്താനുള്ള ബോട്ടോക്സ് ക്രീം ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തി തരാം. വളരെ കുറച്ച് സമയം കൊണ്ട് വീട്ടിൽ ഉണ്ടാക്കാവുന്ന ഈ ക്രീമിന്റെ ഗുണങ്ങൾ ഏറെയാണ്. ഈ ക്രീം തയ്യാറാക്കുന്നതിനായി വേണ്ട സാധനങ്ങൾ താഴെ കൊടുക്കുന്നു.

വെളുത്തുള്ളി – 8 എണ്ണം, വെള്ളം – മുക്കാൽ കപ്പ്, അരിപ്പൊടി – ഒന്നര ടീ സ്പൂൺ (വെള്ളം – രണ്ടോ മൂന്നോ ടേബിൾ സ്പൂൺ), അലോവേര ജെൽ – ഒരു ടേബിൾ സ്പൂൺ, വിറ്റാമിൻ ഇ – കാൽ ടീ സ്പൂൺ, Sweet Almond oil – കാൽ ടേബിൾ സ്പൂൺ.

ബോട്ടോക്സ് ക്രീം ഉണ്ടാക്കുന്ന വിധം ഇങ്ങനെ. എട്ട് വെളുത്തുള്ളി മുക്കാൽ കപ്പ് വെള്ളത്തിൽ വേവിക്കുക. ഈ വെളുത്തുള്ളി മിക്സിയിലിട്ടടിച്ച് പേസ്റ്റ് രൂപത്തിലാക്കി ഒരു പാത്രത്തിലേക്ക് മാറ്റുക. കാൽകപ്പ് വെള്ളം ഒഴിച്ച് മിക്സിയുടെ ജാർ കഴുകി ആ വെള്ളം വെളുത്തുള്ളി പേസ്റ്റിലേക്ക് ഒഴിച്ച് മിക്സ് ചെയ്യുക.

ഒന്നര ടീസ്പൂണ്‍ അരിപ്പൊടിയിൽ രണ്ട് സ്പൂൺ വെള്ളമൊഴിച്ച് കലക്കിയെടുത്ത മിശ്രിതം വെളുത്തുള്ളി പേസ്റ്റിലേക്ക് ഒഴിക്കുക. ഇതിൽ കാൽകപ്പ് വെള്ളം കൂടിച്ചേർത്ത് മിക്സ് ചെയ്യുക. ഈ മിശ്രിതം ചൂടാക്കി കുറുക്കി എടുക്കാം.

തണുത്തശേഷം ഒരു ബൗളിലേക്ക് മാറ്റണം. ഇത് രണ്ട് സ്പൂൺ എടുത്ത് അതിലേക്ക് ഒരു ടേബിൾ സ്പൂൺ അലൊവേര ജെൽ, കാൽ സ്പൂൺ വീതം വിറ്റാമിൻ ഇ ഓയിൽ, സ്വീറ്റ് ആൽമണ്ട് ഓയിൽ എന്നിവ ഒഴിച്ച് മികസ് ചെയ്യാം. ബൊട്ടോക്സ് ക്രീം തയാർ.

Disclaimer : This video is made for informational purposes. We do not make any warranties about the completeness, safety and reliability. Any action you take upon the information on this video is strictly at your own risk, and we will not be liable for any damages or losses. It is the viewer’s responsibility to use judgment, care and precautions if one plans to replicate.

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.