Site icon Lekshmi Nair: Celebrity, Culinary Expert

അരിപ്പൊടി കൊണ്ട് എളുപ്പത്തിൽ നാടൻ ഉണ്ണിയപ്പം തയ്യാറാക്കാം

ഒരു കേരളീയ ഭക്ഷണ പദാർത്ഥമാണ് ഉണ്ണിയപ്പം. കുഴിയപ്പം, കാരപ്പം, കാരോലപ്പം എന്നീ പേരുകളിലും അറിയപ്പെടുന്ന ഉണ്ണിയപ്പം ഒരു മധുരമുള്ള പലഹാരമാണ്. ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. വാഴപ്പഴവും, അരിപ്പൊടിയും, ശർക്കരയുമാണ് ഉണ്ണിയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങളിൽ പ്രധാനപ്പെട്ടവ. ഗോളാകൃതിയാണ് ഈ പലഹാരത്തിന്.

ഇവയെല്ലാം കൂടാതെ മറ്റൊരു സവിശേഷത കൂടിയുണ്ട് ഉണ്ണിയപ്പത്തിന്, കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിലെ മുഖ്യ നിവേദ്യമാണു ഉണ്ണിയപ്പം. അമ്പലപ്പുഴ പാല്‍പായസം പോലെ പ്രസിദ്ധമാണ് കൊട്ടാരക്കര ഉണ്ണിയപ്പവും. ഒരെണ്ണം തിന്നാല്‍ വീണ്ടും വേണമെന്നു തോന്നും. പ്രത്യേക രുചിക്കൂട്ടില്‍ തയ്യാറാക്കി പഞ്ചസാര മേമ്പൊടി തൂവിയെത്തുന്ന ഉണ്ണിയപ്പത്തിലെ ഗണപതികടാക്ഷവും വിശ്വാസികള്‍ക്ക് ഇരട്ടി രുചിയേകുന്നു. പെരുന്തച്ചനാല്‍ പ്രതിഷ്ഠിക്കപ്പെട്ട ഗണപതി ക്ഷേത്രത്തില്‍ ആദ്യമര്‍പ്പിച്ച നൈവേദ്യം ഉണ്ണിയപ്പമായിരുന്നത്രെ. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും തുടരുന്നതെന്നാണ് വിശ്വാസം. കൊട്ടാരക്കരയിലും പരിസരങ്ങളിലും മിക്ക വീടുകളിലെയും വിശേഷങ്ങള്‍ക്ക് ഉണ്ണിയപ്പം ഒഴിച്ചുകൂടാനാവാത്തതാണ്.

ഉണ്ണിയപ്പം നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാവുന്നതാണ്. അതിനായി വേണ്ട സാധനങ്ങൾ ഇനി പറയുന്നവയാണ്. അരിപ്പൊടി – രണ്ടു കപ്പ്, വെള്ള അവൽ – ഒരു കപ്പ്, വെള്ളം – അര കപ്പ്, ശർക്കര – അര കി.ഗ്രാം., വെള്ളം – അര കപ്പ്, പാളയങ്കോടൻ പഴം – മൂന്നോ നാലോ എണ്ണം, നെയ്യ് – ഒന്നര ടേബിൾ സ്പൂൺ, തേങ്ങ ചെറുതായി കൊത്തിയെടുത്തത് – നാല് ടേബിൾ സ്പൂൺ, എള്ള് – രണ്ടു ടീ സ്പൂൺ, ഏലയ്ക്കാ പൊടി – ഒരു ടീ സ്പൂൺ, സോഡാ ബൈ കാർബണേറ്റ് – കാൽ ടീ സ്പൂൺ.

ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നല്ല സ്വാദേറിയ, മൃദുവായ നാടൻ ഉണ്ണിയപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

കണ്ടില്ലേ, കഴിക്കുന്നതു പോലെത്തന്നെ വളരെ എളുപ്പമല്ലേ ഉണ്ണിയപ്പം ഉണ്ടാക്കുവാനും. തീർച്ചയായും നിങ്ങൾ ഇതൊന്നു വീട്ടിൽ ഉണ്ടാക്കി നോക്കണം. ഉണ്ടാക്കിക്കഴിഞ്ഞു ചൂടാറിയ ശേഷം വായു കടക്കാത്ത ടിന്നിലാക്കി ഉണ്ണിയപ്പം സൂക്ഷിക്കാം. ഏകദേശം 10 ദിവസം വരെ ഇത് കേടുകൂടാതെ ഇരിക്കും. കുട്ടികൾക്കും മുതിർന്നവർക്കുമൊക്കെ ഏറെ ഇഷ്ടപ്പെട്ട ഒരു പലഹാരമാണല്ലോ ഇത്. അതുകൊണ്ട് പെട്ടെന്ന് തന്നെ സാധനം തീർന്നു കിട്ടും. ഇത്തരം നാടൻ പലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കുന്നത് ശീലമാക്കുക.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.