ഏത്തപ്പഴം കൊണ്ട് രുചികരമായ സ്പെഷ്യൽ കട്ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെ?

വൈകുന്നേരങ്ങളിൽ ചായയോടൊപ്പം ഏറ്റവും ആസ്വാദ്യകരമായി കഴിക്കാവുന്ന വളരെ രുചികരമായ ഒരു ലഘുവിഭവമാണ് കട്‌ലറ്റ്. ചിക്കൻ, ബീഫ്, വെജിറ്റബിൾ, ഫിഷ് എന്നിങ്ങനെ പലതരം വിഭവങ്ങളുപയോഗിച്ച് കട്ലറ്റുകൾ തയ്യാറാക്കാറുണ്ട്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഏത്തപ്പഴം കൊണ്ടുള്ള കട്ലറ്റ് ആണ് നിങ്ങൾക്ക് മുന്നിൽ ഞാൻ പരിചയപ്പെടുത്തുന്നത്.

പൊതുവെ കട്ലറ്റിനു മസാല രുചിയാണുള്ളതെങ്കിൽ, ഈ കട്ലറ്റിനു മധുരമാണ്. എങ്ങനെയാണ് ഏത്തപ്പഴം കൊണ്ടുള്ള മധുര കട്ലറ്റ് ഉണ്ടാക്കുന്നതെന്ന് നോക്കാം. അതിനായി ആവശ്യമുള്ള ചേരുവകൾ ഇനി പറയുന്നവയാണ്.

ഏത്തപ്പഴം – നാല് എണ്ണം, മൈദ – അര കപ്പ്, പഞ്ചസാരപ്പൊടി – അഞ്ചോ ആറോ ടേബിൾ സ്പൂൺ, തേങ്ങ ചിരകിയത് – ഒന്നര കപ്പ്, നെയ്യ് – ഒരു ടീസ്പൂൺ, ഏലയ്ക്കപ്പൊടി – അര ടീസ്പൂൺ, ബ്രഡ് പൊടി അഥവാ റൊട്ടിപ്പൊടി – ഒരു കപ്പ്, എണ്ണ – വറുക്കുവാൻ ആവശ്യത്തിന്, വെള്ളം – ആവശ്യത്തിന്. ഇനി കട്ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ നോക്കി മനസ്സിലാക്കാം.

സാധാരണ കട്ലറ്റുകൾ ബേക്കറികളിൽ നിന്നുമാണ് നമ്മൾ വാങ്ങാറുള്ളത്. ഇനി വീട്ടിലും ഇതുപോലെ വ്യത്യസ്തമായ കട്ലറ്റുകൾ ഉണ്ടാക്കി നോക്കൂ. ഏത്തപ്പഴം കട്ലറ്റ് വളരെ രുചികരമാണ്. കഴിച്ചാൽ നിർത്താനേ തോന്നില്ല.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This YouTube channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *