Site icon Lekshmi Nair: Celebrity, Culinary Expert

വെറും 10 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ പൊട്ടറ്റോ സ്റ്റിക്ക്‌സ്

വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കുവാൻ പറ്റിയ ഒരു സ്‌നാക് ആണ് കപ്പ വറുത്തത് അഥവാ കൊള്ളി വറുത്തത്. ഇതേപോലെ തന്നെ രുചികരമായ ഒരു ഐറ്റമാണ് ഉരുളക്കിഴങ്ങ് കൊണ്ടുള്ള പൊട്ടറ്റോ സ്റ്റിക്ക്‌സ്. സാധാരണ നമ്മൾ ബേക്കറികളിൽ നിന്നുമാണ് ഇത് വാങ്ങാറുള്ളത്. പക്ഷേ ഇത് വളരെ സിംപിളായി നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാമെന്ന കാര്യം പലർക്കുമറിയില്ലെന്നു തോന്നുന്നു.

വെറും 10 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ പൊട്ടറ്റോ സ്റ്റിക്ക്‌സ്. അതിനുവേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ഉരുളക്കിഴങ്ങ് – മൂന്നെണ്ണം, കോൺഫ്ലോർ – രണ്ട് ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, കാശ്മീരി മുളകുപൊടി – ഒന്നേകാൽ ടീ സ്പൂൺ, അരിപ്പൊടി – ഒരു ടീ സ്പൂൺ, എണ്ണ – വറുക്കുവാൻ ആവശ്യമായത്, ഹോട്ട് ഓയിൽ – ഒന്നര ടേബിൾ സ്പൂൺ, ഉപ്പ് – ആവശ്യത്തിന്.

മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് എങ്ങനെ രുചികരമായ പൊട്ടറ്റോ സ്റ്റിക്ക്‌സ് ഉണ്ടാക്കാമെന്നുള്ള കാര്യങ്ങൾ താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്. വീഡിയോ കണ്ട് സംശയം തീർത്ത് അതു മനസ്സിലാക്കുക.

കണ്ടില്ലേ? എങ്ങനെയുണ്ട്? വളരെ എളുപ്പമല്ലേ? ഇതുണ്ടാക്കാൻ വേണ്ടുന്ന ചേരുവകൾ നമ്മുടെ വീട്ടിൽത്തന്നെ ഉള്ളവയാണ്. ഇപ്രകാരം വെറും പത്തു മിനിറ്റിൽ രുചികരമായ പൊട്ടറ്റോ സ്റ്റിക്സ് ഉണ്ടാക്കാം. വൈകുന്നേരങ്ങളിൽ ചൂട് ചായയുടെയൊപ്പം നല്ല കറുമുറാ കഴിക്കുവാൻ പറ്റിയ ഒരു കിടിലൻ സ്‌നാക്.

അതേപോലെ തന്നെ പെട്ടെന്ന് വീട്ടിലേക്ക് ഏതെങ്കിലും വിരുന്നുകാർ വരുമെന്ന് കേട്ടാൽ ഇനി കഷ്ടപ്പെട്ട് ബേക്കറിയിലേക്ക് ഓടേണ്ട. ഇത്തരത്തിൽ നിസ്സാര സമയം കൊണ്ട് വീട്ടിലുണ്ടാക്കാവുന്ന സ്നാക്സുകൾ ഏറെയുണ്ട്. അവയെക്കുറിച്ചൊക്കെ വരും ലേഖനങ്ങളിൽ വ്യക്തമായി പറഞ്ഞു തരാം.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.