ബാല്യകാലസ്മരണകളുണർത്തുന്ന ‘തേൻമിഠായി’ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

നമ്മുടെയൊക്കെ കുട്ടിക്കാലത്തെ പ്രധാനപ്പെട്ട നൊസ്റ്റാൾജിക് ഓർമ്മകളിൽ ഒന്നായിരിക്കും മിഠായികളുടെ രുചിയും അവ നുണഞ്ഞുകൊണ്ടുള്ള നടത്തവുമൊക്കെ. അത്തരത്തിൽ ബാല്യകാല സ്മരണകളുണർത്തുന്ന ഒരു മിഠായിയാണ് തേൻ മിഠായി. തേൻമിഠായിയുടെ പിറവി ശരിക്കും തമിഴ്‌നാട്ടിൽ നിന്നാണെങ്കിലും കേരളത്തിലായിരിക്കും ഇതിനു കൂടുതൽ ആരാധകർ. നമ്മുടെ നാട്ടിൽ ചിലയിടങ്ങളിൽ ഇതിനെ തേൻനിലാവ്, പഞ്ചാര മിട്ടായി, ചോപ്പുണ്ട എന്നൊക്കെയും പറയാറുണ്ട്.

സ്‌കൂളിനടുത്തുള്ള പെട്ടിക്കടകളിലെ ചില്ലുഭരണികളിലിരുന്നുകൊണ്ട് കുട്ടികളെ കൊതിപ്പിക്കുന്ന തേൻമിഠായി കഴിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ചോക്കലേറ്റുകൾ വാഴുന്ന ഇക്കാലത്തെ കുട്ടികൾക്ക് പണ്ടുകാലത്ത് അഞ്ചോ പത്തോ പൈസയ്ക്ക് കിട്ടുന്ന തേൻമിഠായിയുടെ രുചിയും ഗർവ്വും ഒന്നും മനസ്സിലാകണമെന്നില്ല. ഇന്ന് ചിലയിടങ്ങളിൽ തേൻമിഠായി പാക്കറ്റുകളിൽ ലഭ്യമാണെങ്കിലും അതിനു പഴയ ആ രുചിയുണ്ടോ എന്നു സംശയമാണ്. ഇല്ല എന്നുതന്നെ പറയാം.

ഇത്രയും കേട്ടപ്പോൾ തേൻമിഠായി കഴിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? പഴയകാല സ്മരണകളിലേക്ക്, രുചികളിലേക്ക് ഒന്നുകൂടി യാത്ര ചെയ്യുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? അങ്ങനെയാണെങ്കിൽ തേൻമിഠായി നമുക്ക് വീട്ടിലുണ്ടാക്കി നോക്കിയാലോ? സംഭവം വളരെ എളുപ്പമാണ്. അതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ഇഡ്ഡലി അരി (Doppi Rice) – ഒരു കപ്പ്, ഉഴുന്ന് പരിപ്പ് – കാൽ കപ്പ്, ഓറഞ്ച് റെഡ് ഫുഡ് കളർ – കാൽ ടീ സ്പൂൺ + കാൽ ടീ സ്പൂൺ, ബേക്കിംഗ് പൗഡർ – കാൽ ടീ സ്പൂൺ, പഞ്ചസാര – ഒന്നര കപ്പ്, വെള്ളം – ഒരു കപ്പ്, നാരങ്ങാ നീര് – ഒരു ടേബിൾ സ്പൂൺ, ഉപ്പ് – കാൽ ടീ സ്പൂൺ.

മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ച് നമ്മുടെ നൊസ്റ്റാൾജിയയായ തേൻമിഠായി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്. അതൊന്നു കണ്ടു മനസ്സിലാക്കുക.

വീഡിയോ കണ്ടില്ലേ? തേൻമിഠായി വീട്ടിലുണ്ടാക്കാൻ വളരെ എളുപ്പമല്ലേ? തീർച്ചയായും നിങ്ങളിത് വീട്ടിലുണ്ടാക്കി നോക്കണം. എന്നിട്ട് നമ്മുടെ കുട്ടികൾക്ക് ഒന്ന് കഴിക്കാൻ കൊടുക്കണം. അവരും അറിയട്ടെ നമ്മുടെ പഴയ തലമുറക്കാരുടെ ആ നൊസ്റ്റാൾജിക് രുചി. ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ അറിയിക്കണേ.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *