മീൻ ഫ്രൈ ചെയ്യുമ്പോൾ രുചി കൂട്ടുവാൻ രണ്ടു ചേരുവകൾ അറിഞ്ഞിരിക്കാം

മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്ത മലയാളികൾ പൊതുവെ കുറവായിരിക്കും. ഊണിനു മീൻ നിർബന്ധമായും വേണം എന്ന് നിർബന്ധമുള്ളവരും നമുക്കിടയിലുണ്ട്. പൊതുവേ മീൻ കറിവെക്കുകയും, ഫ്രൈ ചെയ്യുകയുമാണ് ചെയ്യാറുള്ളത്. മീൻകറികൾ പലതരത്തിൽ, പല രുചിയിൽ തയ്യാറാക്കാവുന്നതാണ്. മീൻ ഫ്രൈയാകട്ടെ കറിയെക്കാൾ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്. ഇത്തരത്തിൽ മീൻ ഫ്രൈ ചെയ്യുമ്പോൾ അത് നല്ല രുചികരമാക്കുവാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. അതിനൊരു പൊടിക്കൈ നിങ്ങൾക്ക് പറഞ്ഞു തരാം.

ആദ്യം നമുക്ക് അയല മീൻ ഫ്രൈ തയ്യാറാക്കുവാനായി എടുക്കാം. ഇതിനായി വേണ്ട സാധനങ്ങൾ ഇനി പറയുന്നവയാണ്. വൃത്തിയാക്കിയ ശേഷം വരഞ്ഞെടുത്ത അയല – അഞ്ചെണ്ണം, പിരിയൻ മുളകുപൊടി – രണ്ടു സ്പൂൺ, ഇഞ്ചി – ഒരു ചെറിയ കഷ്‌ണം, വെളുത്തുള്ളി – അഞ്ച് അല്ലി, കുരുമുളക് പൊടി – ആവശ്യത്തിന്, മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, ഉപ്പ് – ആവശ്യത്തിന്, ചെറിയ ഉള്ളി – എട്ടെണ്ണം, വറ്റൽ മുളക് – പത്തെണ്ണം, വെളിച്ചെണ്ണ – മൂന്നു ടേബിൾ സ്പൂൺ, വേപ്പില.

പിരിയൻ മുളകുപൊടി, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവയെല്ലാം കുറച്ച് വെള്ളം ചേർത്ത് അരച്ച് എടുക്കണം. അരച്ചെടുത്ത മസാല കൂടാതെ ഏഴ് ചെറിയ ഉള്ളിയും കുറച്ച് വറ്റൽ മുളകും ചതച്ച് എടുക്കണം. ഇതാണ് ഇതിന് രുചി കൂട്ടുന്ന ഘടകം. ഈ രണ്ട് മസാലകളും ഒരുമിച്ച് യോജിപ്പിക്കണം. ഇത് വരഞ്ഞ് വച്ചിരിക്കുന്ന മീനിൽ നന്നായി തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം വെളിച്ചെണ്ണയിൽ വറുത്ത് എടുക്കാം. എണ്ണ ചൂടായി കഴിയുമ്പോൾ കുറച്ച് കറിവേപ്പില നിരത്തിയ ശേഷം മീൻ വറുത്തെടുത്താൽ രുചി കൂടും.

കൂടാതെ മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് രുചികരമായ അയല ഫ്രൈ ചെയ്യുന്നത് എങ്ങനെയെന്ന് വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്. അത് കണ്ടിട്ട് പാചകരീതി വിശദമായി എല്ലാം മനസ്സിലാക്കുക.

അയല വറുത്തത് ഇങ്ങനെ തയാറാക്കി നോക്കിയാൽ വളരെ രുചികരമായിരിക്കും. ഈ മീൻ വറുത്ത ചട്ടിയിൽ ചോറ് ഇട്ട് ഇളക്കി കഴിക്കാൻ സൂപ്പർ ടേസ്റ്റാണ്. മീൻ വറുത്തതിനെക്കാൾ രുചി ആ ചട്ടിയിൽ ചൂടാക്കിയെടുക്കുന്ന ചോറ് കഴിക്കാനാണ്. ഒരിക്കലെങ്കിലും അങ്ങനെ കഴിച്ചിട്ടുള്ളവർ ആ രുചി ഒരിക്കലും മറക്കുകയില്ല. അപ്പോൾ ഇനി അടുത്ത തവണ വീട്ടിൽ മീൻ വാങ്ങുമ്പോൾ ഈയൊരു രീതിയിൽ ഒന്നു ഫ്രൈ ചെയ്തു നോക്കൂ. എന്നിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ പങ്കുവെക്കുകയും വേണം.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.