Currently Browsing: Beauty
സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം കാശു മുടക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷെ വളരെ പണം മുടക്കി വാങ്ങുന്ന ക്രീമുകൾക്കും സൗന്ദര്യക്കൂട്ടുകൾക്കും സംതൃപ്തി നൽകാൻ കഴിയുന്നില്ല എന്നാണു പലരും പറയുന്നത്. ചിലർക്കാണെങ്കിൽ സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടുണ്ടാകുന്ന അലർജി പ്രശ്നങ്ങള്‍ വേറെയും. ഇനിയെന്താണ് മാർഗ്ഗം എന്ന് ചിന്തിക്കുന്നവർക്കായി ഞാൻ ഒരു കാര്യം പരിചയപ്പെടുത്തി തരാം. വരണ്ട ചർമ്മവും കരുവാളിപ്പും മാറി തിളക്കമുള്ള മുഖസൗന്ദര്യം സ്വന്തമാക്കാൻ ഒരു അപൂർവ സൗന്ദര്യക്കൂട്ട്. ആന്റി ഏജിംഗ് ഇഫക്റ്റ് സമ്മാനിച്ച്, ചർമ്മത്തെ ഇറുക്കമുള്ളതാക്കി നിർത്തുന്ന ഫ്ലാക്സ് […]
രുചികരമായ ഭക്ഷണലോകത്ത് പറന്നു നടക്കുമ്പോഴും എങ്ങനെയാണ് ശരീരസൗന്ദര്യവും ഫിറ്റ്നസും നിലനിർത്തുന്നത്? പലരും എന്നോട് ചോദിക്കാറുണ്ട് ഈ ചോദ്യം. ഞാൻ സാമാന്യം വണ്ണം ഉള്ള ആളാണ്. നന്നായി ഭക്ഷണം ആസ്വദിക്കുന്ന ആളുമാണ്. എന്നിട്ടും അമിത വണ്ണത്തിലേക്ക് പോയിട്ടില്ല. അതിനുള്ള ഇത്തരം ഞാൻ തന്നെ പറയാം. എന്റെ ഭക്ഷണ ശീലം അൽപം വ്യത്യസ്തമാണ്. ഭക്ഷണ കാര്യത്തിൽ ഒരു ബാലൻസ് നിലനിർത്താൻ ശ്രമിക്കാറുണ്ട്. പിന്നെ അമിതമായി ഭക്ഷണം കഴിക്കാറില്ല. വിശന്നാൽ മാത്രമേ ഞാൻ ഭക്ഷണം കഴിക്കാറുള്ളൂ. ഇപ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിച്ച് […]
പൊതുവെ സ്ത്രീകളുടെ അഴകും സൗന്ദര്യവും വർണ്ണിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് ചുണ്ട്. ആണോ പെണ്ണോ ആകട്ടെ, ഏറ്റവും ആകര്ഷണീയവും ചുണ്ടുകൾ തന്നെയാണ്. കവിതകളിലും സിനിമാഗാനങ്ങളിലും ചുണ്ടിനെ വർണ്ണിക്കുമ്പോൾ ചെഞ്ചുണ്ട്, ചുവന്നു തുടുത്ത അധരങ്ങൾ എന്നൊക്കെ വർണ്ണിക്കാറുണ്ട്. എന്നാൽ നമ്മുടെ സമൂഹത്തിലെ മിക്കയാളുകളും നേരിടുന്ന ഒരു പ്രശ്നമാണ് ചുണ്ടിലെ കറുത്ത നിറം അഥവാ ഇരുണ്ട നിറം. പൊതുവെ പുരുഷന്മാർ ഈ കാര്യത്തിൽ വലിയ ശ്രദ്ധയൊന്നും കാണിക്കില്ലെങ്കിലും സ്ത്രീകൾ കറുത്ത ചുണ്ടുകൾ എന്നത് ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് കാണുന്നത്. […]
നമുക്കിടയിൽ ധാരാളമാളുകൾ വണ്ണം കൂടുതലാണ് എന്ന കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. തടി കൂടുന്നു എന്ന് പറയുമ്പോൾ നമ്മളെല്ലാവരും ഫോക്കസ് ചെയ്യുന്നത് വയറിൻ്റെ ഭാഗത്തെയാണ്. അതായത് കുടവയർ ചാടുന്നു എന്ന പരിഭവമായിരിക്കും പലർക്കും. വയർ കുറയ്ക്കുവാനായി പല മാർഗ്ഗങ്ങൾ തേടുന്നവരുണ്ട്. ചിലർ ഭക്ഷണം കുറച്ചു കഴിച്ചുകൊണ്ട് ഏതാണ്ട് പട്ടിണി കിടക്കുന്ന അവസ്ഥയിൽ വയർ കുറയ്ക്കുവാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതൊന്നും ശരിയായ വഴിയില്ലെന്ന് ഓർക്കുക. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. കൃത്രിമ മരുന്നുകളുടേയും കൃത്രിമ മാര്‍ഗങ്ങളുടേയും പുറകേ […]
നമ്മുടെ നിത്യ ജീവിതത്തിൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായകരമായ ഒത്തിരി ഘടകങ്ങളുണ്ട്. അവയിലൊന്നാണ് ഭക്ഷണശൈലി. പലരും ഭക്ഷണം കുറച്ചുകൊണ്ട് ഡയറ്റ് പ്ലാനുകൾ ഫോളോ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷേ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങളുൾപ്പെടുത്തിയ ഡയറ്റ് പ്ലാൻ ആയിരിക്കണം സ്വീകരിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ ഹെൽത്തി ഫുഡ് ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. വളരെ ചിലവേറിയ തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കി നാടൻ ഭക്ഷണക്രമം ഒന്ന് ശീലിച്ചു നോക്കാം. ഇത്തരത്തിൽ എല്ലാദിവസവും തീർച്ചയായും കഴിക്കേണ്ട 8 ഭക്ഷണങ്ങൾ പരിചയപ്പെടാം. 1. മുട്ട – […]
I have often been asked to share my experiences. Experiences are great assets for everyone and each of us has a lot to learn from our experiences.